ഗുരുവായൂർ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താൻ വരി നില്‍ക്കുന്നവര്‍ക്ക് എലിയുടെ കടിയേൽക്കുന്നത് പതിവായിരിക്കുന്നു.കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ മൂന്ന് ഭക്തര്‍ക്കാണ് എലിയുടെ കടിയേറ്റത്. ഇതിൽ ഒരാളെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകേണ്ടി വന്നു.
നാലമ്ബലത്തിനകത്തേക്ക് കയറാൻ ചുറ്റമ്ബലത്തിലെ കമ്ബി അഴിക്കുള്ളില്‍ വരി നില്‍ക്കുമ്ബോഴാണ് കടിയേല്‍ക്കുന്നത്.ഒരു മാസം മുമ്ബ് ക്ഷേത്രം കാവല്‍ക്കാരനും കടിയേറ്റിരുന്നു.കൊടിമരത്തിന് തെക്ക് ഭാഗത്ത് കൂട്ടിയിട്ടിട്ടുള്ള നെല്ല് ചാക്കുകള്‍ ഉള്‍പ്പെടെയുള്ള വഴിപാട് സാധങ്ങള്‍ക്കിടയില്‍ നിന്നാണ് എലികളെത്തുന്നത്.
കടിയേല്‍ക്കുന്നവരെ ചികിത്സിക്കാൻ ദേവസ്വം ആശുപത്രിയില്‍ സംവിധാനമില്ല.ഇതേത്തുടര്‍ന്ന് കടിയേല്‍ക്കുന്നവരെ മെഡിക്കല്‍ കോളേജിലേയ്ക്ക് അയക്കുകയാണ് പതിവ്.നടപ്പുരകളില്‍ അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കള്‍ക്ക് പുറമേ എലികളെയും പേടിക്കേണ്ട സ്ഥിതിയായി ദര്‍ശനത്തിനെത്തുന്നവർക്ക്.എലിയെ കൊന്നാൽ മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നതിനാൽ ക്ഷേത്ര ഭാരവാഹികളും നിസ്സഹായരാണ്.