KeralaNEWS

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ

കൊല്ലം:സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.13 ഒഴിവുകളാണുള്ളത്. ജനറല്‍ നഴ്‌സിങ് മിഡ് വൈഫറി/ ബി.എസ്‌സി നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷൻ ആണ് യോഗ്യത.
പ്രായം 18 – 41. വേതനം 17000 രൂപ.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ gmchkollam@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ തപാല്‍ മുഖേനയോ ഓഫീസില്‍ നേരിട്ട് ഹാജരായോ അപേക്ഷ സമര്‍പ്പിക്കണം.

അവസാന തീയതി ഓഗസ്റ്റ് 19 നു വൈകിട്ട് അഞ്ചു മണി. അഭിമുഖം ഓഗസ്റ്റ് 23 നു രാവിലെ 11 മുതല്‍ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: