KeralaNEWS

ആലപ്പുഴയിൽ ലോറിയിടിച്ച്‌ യു.പി. സ്വദേശികളായ രണ്ടു പേര്‍ മരിച്ചു

ആലപ്പുഴ: ലോറിയിടിച്ച്‌ യു.പി. സ്വദേശികളായ രണ്ടു പേര്‍ മരിച്ചു.ദേശീയ പാതയില്‍ തോട്ടപ്പളളി കൊട്ടാരവളവിലായിരുന്നു അപകടം.ദേശീയ പാതാ നിര്‍മാണത്തിനായെത്തിയ വിശാല്‍, ദീപക് എന്നിവരാണ് മരിച്ചത്.

റെഡി മിക്സ് കയറ്റിപ്പോയ ലോറിയാണ് നടന്നു പോയ യുവാക്കളെ ഇടിച്ചത്. അപകടത്തിന് ശേഷം ഇടിച്ച ലോറി നിര്‍ത്താതെ പോവുകയായിരുന്നു.ഇരുവരെയും പെട്ടെന്ന് തന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: