
കൊല്ലം:കൊട്ടാരക്കര കിഴക്കെത്തെരുവില്‍ പന്ത്രണ്ടു വയസ്സുകാരനെ കാണാതെയായി. പള്ളിമുക്ക് സ്വദേശി അനിതയുടേയും അനില്‍കുമാറിന്റേയും മകൻ അജയ് കുമാറിനെയാണ് കാണാതെയായത്.
മാതാവ് അനിതയോടൊപ്പം പള്ളിമുക്കിലെ കടയില്‍ സാധനം വാങ്ങാനായി വന്നതായിരുന്നു.സാധനം വാങ്ങി അനിത കടയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോള്‍ പുറത്തു നിന്നിരുന്ന അജയകുമാറിനെ കാണാതെയാവുകയായിരുന്നു. കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കുകയും നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചിൽ നടത്തുകയും ചെയ്തെങ്കിലും വിദ്യാര്‍ത്ഥിയെ കണ്ടത്താനായില്ല.
രാത്രി എട്ട് മണിയിടെയാണ് കുട്ടിയെ കാണാതെയാകുന്നത്. കിഴക്കെത്തെരുവ് സെന്റ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.






