KeralaNEWS

കൊല്ലം ജില്ലയിലെ ഒൻപത് റോഡുകൾ കൂടി‌ ഉന്നതനിലവാരത്തിലേക്ക്‌ 

കൊല്ലം:ജില്ലയിലെ ഒൻപത് റോഡുകൾ കൂടി‌ ഉന്നതനിലവാരത്തിലേക്ക്.‌
കൊട്ടാരക്കര, ചടയമംഗലം, പത്തനാപുരം മണ്ഡലങ്ങളിലെ റോഡുകളാണ്‌.ബിഎം ആൻഡ്‌ ബിസി നിലവാരത്തില്‍ നിര്‍മിക്കുന്നത്‌.

ഇതില്‍ കൊട്ടാരക്കര മണ്ഡലത്തിലെ നാല്‌ റോഡിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. അഞ്ച്‌ കോടി രൂപ വിനിയോഗിച്ചാണ്‌ കൊട്ടാരക്കര – വെളിനല്ലൂര്‍ റോഡ്‌ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌. നെല്ലിക്കുന്നം – ചെപ്ര, അന്തമണ്‍ – പട്ടാഴി റോഡിനും അഞ്ച്‌ കോടി രൂപ വീതം വിനിയോഗിച്ചു. കൊട്ടാരക്കര – പെരുങ്കുളം റോഡ്‌ 2.7 കോടിരൂപയില്‍ പൂര്‍ത്തീകരിച്ചു.കൊട്ടാത്തല മാര്‍ക്കറ്റ്‌ ജങ്‌ഷൻ മുതല്‍ ഇഞ്ചക്കാട്‌ വരെയുള്ള രണ്ട്‌ കിലോമീറ്റര്‍ റോഡിന്റെ ടാറിങ്‌ കഴിഞ്ഞു. അനുബന്ധ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. രണ്ട്‌ കോടി രൂപയാണ്‌ ഇതിന്റെ നിര്‍മാണച്ചെലവ്‌.

ചടയമംഗലം മണ്ഡലത്തില്‍ ഓയൂര്‍ – അമ്ബലംകുന്ന് – കൈതയില്‍ – വാപ്പാല റോഡ്‌ 4.2 കോടി രൂപയില്‍ നിര്‍മാണം പുരോഗമിക്കുന്നു. ടാറിങ്‌ പൂര്‍ത്തിയായ റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണവും ട്രാഫിക്‌ സംവിധാനങ്ങള്‍ ഒരുക്കുന്നതും അതിവേഗത്തിലാണ്‌. ചടയമംഗലം – പൂങ്കോട്‌ – ഇടക്കോട്‌ – വെട്ടുവഴി – വയയ്‌ക്കല്‍ റോഡ് ആറുകോടി രൂപയിലാണ്‌ നിര്‍മാണം. അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ വീതി കൂട്ടുന്നത്‌ ഉള്‍പ്പെടെയുള്ള പ്രവൃത്തികളാണ്‌ നിലവില്‍ നടക്കുന്നത്‌.

Signature-ad

പത്തനാപുരം മണ്ഡലത്തില്‍ 4.5 കോടി രൂപയില്‍ കിഴക്കേതെരുവ്‌ – പള്ളിമുക്ക്‌ – വെട്ടിക്കവല റോഡും നാലുകോടി രൂപയില്‍ എട്ടിവിള ജങ്‌ഷൻ – അമ്ബലത്തുംവിള ജങ്‌ഷൻ റോഡും ടാറിങ്‌ പൂര്‍ത്തിയായി. കലുങ്ക്‌, ഓട, സുരക്ഷാസംവിധാനങ്ങള്‍ എന്നിവയുടെ നിര്‍മാണംകൂടി പൂര്‍ത്തിയാകുന്നതോടെ മെച്ചപ്പെട്ട യാത്രാസൗകര്യമുള്ള റോഡുകളായി മാറും.

Back to top button
error: