IndiaNEWS

ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉള്‍പ്പെടുത്തരുത്: ആകാശ് ചോപ്ര

ന്യൂഡൽഹി:ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യ സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.ഇതുവരെ ഇന്ത്യക്കായി വിവിധ പൊസിഷനുകളില്‍ ട്വന്റി20 ക്രിക്കറ്റില്‍ സഞ്ജു സാംസണ്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഈ പൊസിഷനുകളിലൊന്നും സഞ്ജുവിന് റണ്‍സ് കണ്ടെത്താൻ സാധിച്ചിട്ടില്ല.

“സഞ്ജുവിന്റെ പൊസിഷൻ ആറാം നമ്ബറിലാണ്. ആറാം നമ്ബറില്‍ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നില്ലെങ്കില്‍ ടീമില്‍ കളിപ്പിക്കാതിരിക്കുന്നത് തന്നെയാണ് ഉത്തമം. മാത്രമല്ല ഹര്‍ദിക് പാണ്ഡ്യയെ ആറാം നമ്ബരില്‍ ബാറ്റിങ്ങിന് ഇറക്കുന്നതിനോട് എനിക്ക് വലിയ താല്പര്യവുമില്ല. എന്റെ അഭിപ്രായത്തില്‍ അഞ്ചാം നമ്ബര്‍ പൊസിഷനില്‍ ഹര്‍ദിക് ബാറ്റിംഗ് ഇറങ്ങുന്നതാണ് ഏറ്റവും ഉത്തമം.

Signature-ad

ഒരു ടീമിലെ താരങ്ങളെയെടുത്താല്‍ എല്ലാവര്‍ക്കും ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനാണ് താല്പര്യം. എന്നിരുന്നാലും ട്വന്റി20 ക്രിക്കറ്റില്‍ ഒരു പൊസിഷനില്‍ പോലും സഞ്ജുവിന് തന്റെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെ കളിപ്പിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്നും”- ആകാശ് ചോപ്ര പറയുന്നു.

അതേസമയം ചോപ്രയുടെ ഇപ്പോഴത്തെ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിട്ടുണ്ട്.

Back to top button
error: