തിരുവനന്തപുരം:രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധിയില്‍ ആഹ്ലാദപ്രകടനവുമായി കെപിസിസി ആസ്ഥാനം.രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളാണ് കെപിസിസിയില്‍ ആഘോഷത്തിന് നേതൃത്വം നല്‍കിയത്.
മധുരം പങ്കുവച്ചും രാഹുലിന് ജയ് വിളിച്ചുമാണ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്.
ഇന്ത്യന്‍ ജുഡീഷ്യറിയുടെ യശസ് ലോകമെമ്ബാടും ഈ വിധിയിലൂടെ അംഗീകരിക്കപ്പെട്ടെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന് പറഞ്ഞു. രാഹുലിനെ നിശബ്ദമാക്കാന്‍ ശ്രമിച്ച ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് ഈ വിധിയിലൂടെ തകര്‍ന്നതെന്നും സുധാകരന് പ്രതികരിച്ചു.