KeralaNEWS

വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ട:വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ.റാന്നി പെരുനാട് മാമ്ബാറ മുരുപ്പേല്‍ ഭാഗത്ത് സ്ഥാപിച്ചിരുന്ന 220 മീറ്റര്‍ ഇരുമ്ബ് പൈപ്പുകള്‍ മോഷ്ടിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്.

പെരുനാട് കിഴക്കേ മാമ്ബാറ മുരുപ്പേല്‍ അദ്വൈത് റെജിയെ (30)യാണ് സംഭവത്തിൽ പെരുനാട് പോലീസ് പിടികൂടിയത്. വാട്ടര്‍ അതോറിറ്റിക്ക് 52,623 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്ക്.  മാമ്ബാറ മുരുപ്പേല്‍ പ്രദേശത്ത്, വകുപ്പ് 20 വര്‍ഷം മുമ്ബ് സ്ഥാപിച്ചതും ഇപ്പോള്‍ ഉപയോഗത്തിലില്ലാത്തതുമായ 40 മില്ലിമീറ്റര്‍ കനമുള്ള പൈപ്പുകളാണ് ഇയാള്‍ മോഷ്ടിച്ചു പെട്ടി ഓട്ടോയില്‍ കടത്തിക്കൊണ്ട് പോയത്.

Signature-ad

അസിസ്റ്റന്‍റ് എഞ്ചിനീയര്‍ കൊട്ടാരക്കര കുളക്കട മാവടി പൂവറ്റൂര്‍ പടിഞ്ഞാറ് പ്രീതിഭവനില്‍ അനില്‍ കുമാര്‍  വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Back to top button
error: