തിരുവനന്തപുരം:ഈ മാസം 18-ാം തിയതി മുതല്‍ ഓണം ഫെയര്‍ നടത്തുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര് അനില്‍ അറിയിച്ചു. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താൻ ലക്ഷ്യമിട്ട് നടത്തുന്ന ഓണം ഫെയര്‍ ഉത്രാട ദിനമായ ഓഗസ്റ്റ് 28 വരെ നടക്കും.
ശബരി മട്ടയരി, ആന്ധ്ര ജയ അരി, പുട്ടുപൊടി, ആട്ട, അപ്പപ്പൊടി എന്നിങ്ങനെ പൊതുവിപണിയില്‍ നിന്നും അഞ്ച് രൂപ വിലക്കുറവില്‍ സപ്ലൈകോ വിപണിയിലെത്തിക്കും.സബ്സിഡി ഇനത്തില്‍ നല്‍കിവരുന്ന 13 ഇനം ഭക്ഷ്യ വസ്തുക്കൾ കൂടാതെയാണിത്.
ഓണം ഫെയര്‍ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിലും 18ന് ഓണം ഫെയര്‍ തുടങ്ങും.