KeralaNEWS

ഓണം പ്രമാണിച്ച്‌ രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒന്നിച്ച്

തിരുവനന്തപുരം:ഓണം പ്രമാണിച്ച്‌ രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒന്നിച്ച് നൽകും.ഇതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നല്‍കുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെൻഷൻ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്.

60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെൻഷന്‍ ലഭിക്കുക. ഓഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച്‌ ഓഗസ്റ്റ് 23 നുള്ളില്‍ പെൻഷൻ വിതരണം പൂര്‍ത്തിയാക്കും.

Back to top button
error: