കോട്ടയം: അതിരമ്പുഴ മാന്നാനം വാരിമുട്ടം ഭാഗത്ത് കാവനായിൽ വീട്ടിൽ നിസ്സാർ മകൻ സിയാദ് നിസ്സാർ (25) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് ഏറ്റുമാനൂർ, കുറവിലങ്ങാട്, പീരുമേട്, വാഗമൺ, ചിങ്ങവനം, മേലുകാവ്, കടുത്തുരുത്തി, മൂവാറ്റുപുഴ എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, ആംസ് ആക്ട്, കവർച്ച, എക്സൈസ് സംഘത്തെ ആക്രമിക്കൽ തുടങ്ങിയ നിരവധി കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Related Articles
ട്രെയിന്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം; യാത്രക്കാരനെ കുത്തിക്കൊന്ന 16 കാരന് അറസ്റ്റില്‍
November 23, 2024
”ഏതു തിരഞ്ഞെടുപ്പിലും കൃഷ്ണകുമാറെന്ന രീതി; സുരേന്ദ്രനെയും സംഘത്തെയും പുറത്താക്കാതെ ബിജെപി രക്ഷപ്പെടില്ല”
November 23, 2024
Check Also
Close