KeralaNEWS

മൺസൂൺ ബമ്പർ പത്ത് കോടിയുടെ അവകാശി;ബേബിച്ചേച്ചി വേറെ ലെവലാണ്

ൺസൂൺ ബമ്പർ ലോട്ടറിയുടെ പത്ത് കോടി പങ്കിട്ടതില്‍ ഒരാളായ ബേബിയേടത്തി കോളേജില്‍ വന്നപ്പോള്‍
തമാശയെന്നോണം ചോദിച്ചു
അല്ല ബേബ്യേച്ചീ ഈ പണി നിര്‍ത്താന്ന് കേട്ടു. ശരിയാണോ ?
ആരു പറഞ്ഞൂ
എന്റെ ഇല്ലായ്മയില്‍ കോളേജും മുന്‍സിപ്പാലിറ്റിയുമൊക്കെയെനിക്ക് താങ്ങായിട്ടുണ്ട്…ഇപ്പഴും താങ്ങാണ്.
എത്ര ലക്ഷം കിട്ടിയാലും അതൊന്നും മറക്കാനാവൂല മോനേ…
ഈ ചെയ്യുന്ന ജോലിയില്‍ അഭിമാനമേയുള്ളൂ…
വര്‍ത്താനത്തിനിടയില്‍ ബേബിയേച്ചിയുടെ കണ്ണുനിറഞ്ഞു
മോന് മൂന്ന് വയസ്സായപ്പോഴാണ് ഭര്‍ത്താവ് മരിച്ചത്…
ഇന്റെ പ്രായമന്ന് പതിനെട്ടാണ്
പിന്നീടങ്ങോട്ട് ജീവിതദുരിതങ്ങള്‍ ഒറ്റക്ക് പേറുകയായിരുന്നു…
മൊത്തമിരുട്ടായിരുന്നു.
ആരേയും ആശ്രയിക്കാതെയാണ് അവനെ വളര്‍ത്തിയതും വലുതാക്കിയതും. ഓരോരോയിടങ്ങളില്‍ ജോലിചെയ്തുകൊണ്ടാണ് നിത്യജീവിതം അതിജീവിച്ചത്
മകനും ഭാര്യയും കുട്ടികളുമടക്കം അംഗങ്ങള്‍ അഞ്ചായി..
മഴ പെയ്താല്‍ തൊടിയില്‍ വെള്ളം കയറും
അത് ജനലോളമെത്തും…
ഈ തുകയില്‍നിന്നും വീടൊന്ന് മാറ്റിപണിയണം വെള്ളംകയറാത്ത സുരക്ഷിതയിടത്തേക്ക്…
അതാണ് ആദ്യത്തെ ആഗ്രഹം..
ഇതൊന്നുമല്ല ബേബിയേച്ചിയില്‍ ഞാന്‍ കണ്ട മാനവികത.
ബേബിയേച്ചിതന്നെ അതു പറയും
‘ലോട്ടറിക്കാരന്‍ ടിക്കറ്റുമായ് വന്നപ്പോള്‍ ഞാനും എന്റെ ഒരു ബന്ധുവും മാത്രമേയുണ്ടായിരുന്നുള്ളൂ…
ബാക്കിയെല്ലാവരും അപ്പുറത്തായിരുന്നു .
എന്റെ കയ്യില്‍ ടിക്കറ്റിനുള്ള 25 രൂപയുണ്ട് ബന്ധുവിന്റെ കയ്യില്‍ അതുമില്ല…
അവളുടെകൂടി പെെസ ഞാന്‍ കൊടുത്തു…
ബാക്കി ഒന്‍പതുംപേരും കൂടി ചേര്‍ത്ത്   250രൂപയുടെ ഒരു ടിക്കറ്റെടുത്തു..
ഫലം വന്നപ്പോള്‍ വിശ്വസിച്ചില്ല…
ഒടുവില്‍ വിശ്വസിച്ചപ്പോള്‍ കരച്ചില്‍വന്നു..
ബന്ധുവിന്റെ പെെസയും ബേബിയേച്ചിയല്ലേ കൊടുത്തത്
സമ്മാനം കിട്ടിയപ്പോള്‍ അവരെ അവഗണിക്കാന്‍ തോന്നിയോ ?
ഏയ്…ഒരിക്കലും തോന്നിയില്ല.
ചായക്ക് പെെസ തികഞ്ഞില്ലെങ്കില്‍ ഞാനും ഓളുംകൂടിയാണ് ചായ പങ്കുവെക്കാറ്..
ചായക്കുള്ള പലഹാരവും പെെസയില്ലെങ്കില്‍ ഞങ്ങള്‍ പരസ്പരം പങ്കുവെക്കും..
പെെസ കൊടുക്കാന്‍ ഇല്ലാത്തതുതന്നെ കാരണം.
ഇല്ലായ്മയില്‍ പരസ്പരം പങ്കുവെച്ചവരാണ് ഞങ്ങള്‍.
ഞങ്ങളതില്‍ സംതൃപ്തരായിരുന്നു.
ലോട്ടറിടിക്കറ്റെടുക്കാന്‍ ന്റെ കയ്യില്‍ പെെസയുണ്ട് ഓളെടുത്ത് പെെസയില്ല.
ഞാനപ്പോള്‍ അവളുടേയുംകൂടിയെടുത്തു…
സമ്മാനമടിച്ചാല്‍ പഴയതൊക്കെ മറക്കുന്നവരുണ്ടാകാം
പണം കണ്ട് ബന്ധങ്ങള്‍ മറക്കുന്നവരുണ്ടാകാം
ഇനിക്കതിനാവൂല..
ഞാന്‍ അതിജീവിച്ചത് അവളുംകൂടി തന്നിട്ടാ…
ബേബിയേച്ചിക്ക് വിദ്യാഭ്യാസമൊക്കെ നന്നേ കൊറവാ…
ന്നിട്ടും അവരുടെ മാനുഷികതയും മാനവികതയുമെല്ലാം  പാഠമാകണം.
മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന പാഠം…..
 (സതീഷ് തോട്ടത്തില്‍ )

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: