KeralaNEWS

സപ്ലൈകോ സ്റ്റോറുകളില്‍ സാധനങ്ങള്‍ക്ക് വില കൂടിയിട്ടില്ലെന്ന് മുഖ്യമന്ത്രി; അവിടെ എന്തുണ്ടെന്ന് ജനങ്ങൾ

തിരുവനന്തപുരം:2016 മുതൽ സപ്ലൈകോ സ്റ്റോറുകളില്‍ സാധനങ്ങള്‍ക്ക് വില കൂടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.13 ഇനം നിത്യോപയോഗ സാധനങ്ങൾക്കാണ് 2016-ലെ വിലയിൽ ഇപ്പോഴും ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കുന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

എന്നാൽ സപ്ലൈകോ സ്റ്റോറുകളില്‍ എന്താണ് വാങ്ങാനുള്ളതെന്നായിരുന്നു ജനങ്ങളുടെ ചോദ്യം.എന്ത് വാങ്ങാൻ ചെന്നാലും ഇല്ലായെന്ന മറുപടി മാത്രമേ അവിടെ കിട്ടുകയുള്ളൂ എന്നും ജനങ്ങൾ പറയുന്നു.

Signature-ad

വിലക്കയറ്റം പിടിച്ചുനിര്‍ത്താനായുള്ള ഇടപെടലുകളുടെ ഫലമായി എട്ടാം വര്‍ഷവും സപ്ലൈകോ സ്റ്റോറുകളില്‍ സാധനങ്ങള്‍ക്ക് വില കൂടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.പതിമൂന്നിനം നിത്യോപയോഗ വസ്തുക്കളാണ് 2016 ലെ വിലയിലും  ഇപ്പോഴും നല്‍കിവരുന്നത്.ഇതുമൂലം സര്‍ക്കാരിന് ഓരോ മാസവും 40 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കേരളത്തില്‍ 93 ലക്ഷം പേര്‍ക്ക് റേഷൻ കാര്‍ഡുകളുണ്ട്.ഇതില്‍ 55 ലക്ഷത്തോളം പേര്‍ സപ്ലൈകോ സ്റ്റോറുകളില്‍ സാധനം വാങ്ങാനെത്തുന്നു.അവശ്യ സാധനങ്ങളായ പലതിനും വിപണി വിലയുടെ പകുതിയേ സപ്ലൈകോ സ്റ്റോറില്‍ ഉള്ളൂ.എഫ്‌എംജി (ഫാസ്റ്റ് മൂവിങ് ഗുഡ്‌സ്) സാധനങ്ങള്‍, ശബരി ഉല്പന്നങ്ങള്‍, മറ്റു കമ്ബനി ഉല്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് 5 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവുമുണ്ട്.ഇതുകൂടാതെ സംസ്ഥാന വ്യാപകമായി ഓണച്ചന്തകളാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Back to top button
error: