Life StyleNEWS

മദ്യപിക്കാത്ത പുകവലിക്കാത്ത കലാകാരന്‍; ഒരിക്കല്‍ തമിഴിലെ തിരക്കുള്ള താരം

സിനിമകളേക്കാള്‍ കൂടുതല്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് പ്രേക്ഷകര്‍ക്ക് കൈലാസ് നാഥ് എന്ന നടനെ അറിയുക. ‘സാന്ത്വന’ത്തിലെ പിള്ളച്ചേട്ടനായി സീരിയല്‍ പ്രേമികള്‍ക്ക് എല്ലാവര്‍ക്കും എന്നും ഓര്‍ത്തിരിക്കാനാകുന്ന നിമിഷങ്ങളാണ് ഏറ്റവും ഒടുവില്‍ അദ്ദേഹം സമ്മാനിച്ചത്. അതീവഗുരുതരാവസ്ഥയില്‍ ആകുന്നതിന്റെ തൊട്ടുമുമ്പുവരെ അഭിനയരംഗത്ത് സജീവമായിരുന്നു. രോഗാവസ്ഥ ശരീരം തളര്‍ത്തിയപ്പോഴാണ് അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നത്.

ഒരു കാലത്ത് തമിഴ് സിനിമാരംഗത്ത് തിരക്കുള്ള നടനായിരുന്നു കൈലാസ് നാഥ് എന്ന കാര്യം അധികമാര്‍ക്കും അറിയാത്ത കഥയാണ്. ദീര്‍ഘകാലം ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള കൈലാസ് നാഥ് മലയാളത്തില്‍ ‘ഇതു നല്ല തമാശ’ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്. ‘സംഗമം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അദ്ദേഹം എത്തുന്നത്.

Signature-ad

‘ഒരു തലൈ രാഗം’ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് കൈലാസ് നാഥിനെ തേടി നിരവധി ചിത്രങ്ങളെത്തിയത്. ബമ്പര്‍ ഹിറ്റായിരുന്നു തമിഴില്‍ ആ ചിത്രം. പിന്നാലെ അദ്ദേഹത്തിന്റെ ‘പാലവനൈ ചോല’ എന്ന ചിത്രത്തിലെ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി. തമിഴില്‍ തൊണ്ണൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

1977 ല്‍ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം സംവിധായകനായി അറിയപ്പെടാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. മുന്നൂറിലധികം ചിത്രങ്ങളിലും, നൂറുകണക്കിന് സീരിയലുകളിലും അഭിനയിച്ചു. വിടരുന്ന മൊട്ടുകള്‍, ഏതോ ഒരു സ്വപ്നം, മാളിക പണിയുന്നവര്‍, വേനലില്‍ ഒരു മഴ, അമ്പലവിളക്ക്, ലോനാച്ചന്റെ സഹായി, ഇടിമുഴക്കം, ഇരട്ടിമധുരം, ശരവര്‍ഷം, എനിക്കും ഒരു ദിവസം തുടങ്ങി നിരവധിചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ബ്രാഹ്‌മണ സമുദായത്തില്‍പെട്ട കൈലാസ് നാഥിന് പുകവലിയോ മദ്യപാനം തുങ്ങിയ ദുശീലങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, മുറക്ക് അദ്ദേഹത്തിന്‍െ്‌റ ജീവിതത്തിന്റെ ഭാഗമായിരുന്നു. പൂജയും പ്രാര്‍ത്ഥനയുമായി കഴിഞ്ഞിരുന്ന അദ്ദേഹം സഹപ്രവര്‍ത്തകരോട് എപ്പോഴും തമാശ പറഞ്ഞു സംസാരിക്കുന്ന പ്രകൃതത്തിനുടമയായിരുന്നു. രോഗത്തിന്റെ തീവ്രതയിലും എപ്പോഴും ഊര്‍ജ്ജസ്വലന്‍ ആയിരിക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: