KeralaNEWS

സിനിമ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര, സീരിയല്‍ നടന്‍ കൈലാസ് നാഥ് (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നടി സീമ ജി.നായര്‍ ഉള്‍പ്പെടെയുള്ളവര്‍ നടന്റെ വിയോഗവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്ച നടക്കും.

മകള്‍ ധന്യയ്ക്കൊപ്പം തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റിലായിരുന്നു താമസം. തിരുവനന്തപുരം സ്വദേശിയാണ്. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയല്‍ രംഗത്തും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. കരള്‍ രോഗ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ട് 3.30ഓടെയാണ് മരണം സംഭവിച്ചത്.

Signature-ad

ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി കുറേക്കാലം പ്രവര്‍ത്തിച്ചിരുന്നു. മലയാളത്തില്‍ ‘ഇതു നല്ല തമാശ’ എന്ന സിനിമ സംവിധാനം ചെയ്തു. 1977ല്‍ പുറത്തിറങ്ങിയ ‘സംഗമം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് എത്തിയത്. തമിഴ് സിനിമയിലും സജീവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: