വിലക്കയറ്റം പിടിച്ചുനിര്‍ത്താനായുള്ള ഇടപെടലുകളുടെ ഫലമായി എട്ടാം വര്‍ഷവും സപ്ലൈകോ സ്റ്റോറുകളില്‍ സാധനങ്ങള്‍ക്ക് വില കൂടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പതിമൂന്നിനം നിത്യോപയോഗ വസ്തുക്കളാണ് 2016 ലെ വിലയിലും കുറച്ച് ഇപ്പോഴും നല്‍കിവരുന്നത്. സര്‍ക്കാരിന് ഓരോ മാസവും 40 കോടി രൂപയുടെ അധിക ബാധ്യത ഇതുവഴിയുണ്ടാകുന്നുണ്ട്.
കേരളത്തില്‍ 93 ലക്ഷം പേര്‍ക്ക് റേഷൻ കാര്‍ഡുകളുണ്ട്. ഇതില്‍ 55 ലക്ഷത്തോളം പേര് സപ്ലൈകോ സ്റ്റോറുകളില്‍ സാധനം വാങ്ങാനെത്തുന്നു. അവശ്യ സാധനങ്ങളായ പലതിനും വിപണി വിലയുടെ പകുതിയേ സപ്ലൈകോ സ്റ്റോറില്‍ ഉള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എഫ്എംജി (ഫാസ്റ്റ് മൂവിങ് ഗുഡ്സ്) സാധനങ്ങള്‍, ശബരി ഉല്പന്നങ്ങള്, മറ്റു കമ്ബനി ഉല്പന്നങ്ങള് തുടങ്ങിയവയ്ക്ക് 5 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവുമുണ്ട്.ഇതുകൂടാതെ സംസ്ഥാന വ്യാപകമായി ഓണച്ചന്തകളാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.