KeralaNEWS

എ.എന്‍.ഷംസീര്‍ മാപ്പു പറയാന്‍ ഉദ്ദേശിക്കുന്നില്ല:എം.വി.ഗോവിന്ദൻ

കണ്ണൂർ:ഗണപതി മിത്താണെന്ന പ്രസ്താവനയില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മാപ്പു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ.ഗണപതിയെ പറ്റി ഷംസീര്‍ പറഞ്ഞതില്‍ തെറ്റു കാണുന്നില്ല, അതിനാല്‍ അതു തിരുത്തി പറയേണ്ടതില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഗണപതി മിത്താണെന്നതില്‍ എന്താണ് പുതിയ കാര്യം. ഗണപതി മിത്ത് അല്ലാതെ ശാസ്ത്രമാണോ എന്നും ഗോവിന്ദന്‍ ചോദിച്ചു.സിപിഎം മതവിശ്വാസത്തിന് എതിരല്ല. എന്നാല്‍, ശാസ്ത്രത്തേയും വിശ്വാസത്തേയും രണ്ടായി കാണാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. സ്പീക്കര്‍ക്ക് ശാസ്ത്രത്തെ പറ്റി സംസാരിക്കാം. ഗണപതി രൂപം പ്ലാസ്റ്റിക് സര്‍ജറി ചെയ്തതാണെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അന്നൊന്നും മിണ്ടാത്തവര്‍ ഇപ്പോള്‍ ഷംസീറിനെതിരേ പറയുന്നതിന് പിന്നില്‍ വര്‍ഗീതയാണ്.

പരശുരാമന്‍ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്നും ആ കേരളം ബ്രാഹ്‌മണര്‍ക്ക് നല്‍കിയെന്നുമാണ് ഐതിഹ്യം. എന്നാല്‍, ഇതെല്ലാം വെറും വിശ്വാസവും മിത്തും ആണെന്ന് നമുക്കറിയാം. കൗരവപ്പട, പുഷ്പകവിമാനം, ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറി എന്നിവയെല്ലാം മിത്തുകളാണ്.ഇതിൽ ആർക്കാണ് സംശയം ? അപ്പോൾ അതൊരു പ്രസംഗത്തിൽ പറഞ്ഞതാണോ കുറ്റം-ഗോവിന്ദൻ ചോദിച്ചു.

Back to top button
error: