തലശേരി: പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ എം സുധാകരന്‍ (65) നിര്യാതനായി. വടകര ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസ് ജീവനക്കാരനായിരുന്നു. വടകര ചെറുശേരി റോഡിലാണ് താമസം. ചൊവ്വാഴ്ച പകല്‍ ഒരു മണിയോടെ വടകര ആശുപത്രിയിലായിരുന്നു അന്ത്യം.
അങ്കണം അവാര്‍ഡ്, ജ്ഞാനപ്പാന പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു. ബെനഡിക് സ്വസ്തമായുറങ്ങുന്നു, ആറാമിന്ത്രിയം, ക്ഷത്രിയന്‍, വ്യഥ, പ്യൂപ്പ, കാലിഡോസ് കോപ് എന്നിവയാണ് പ്രഥാന രചനകള്‍.
പരേതനായ സാഹിത്യകാരന്‍ ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെയും മന്നത്തില്‍ ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: ശാലിനി. മകന്‍: സുലിന്‍ ഷര്‍ഗില്‍ (ജൂനിയര്‍ അകൗണ്ടന്റ് സബ് ട്രഷറി തലശേരി). സംസ്‌കാരം നാളെ (ബുധൻ) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.