KeralaNEWS

3500 അടി ഉയരത്തിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം

തിർത്തികളില്ലാതാക്കുന്ന വെള്ളച്ചാട്ടമാണ് ഇടുക്കി കുമളിക്ക് സമീപം സ്ഥിതി ചെയ്യുന്ന ചെല്ലാര്‍കോവില്‍ അരുവിക്കുഴി വെള്ളച്ചാട്ടം. ഇടുക്കി മുഴുവനും കണ്ടിറങ്ങുന്ന സഞ്ചാരികള്‍ക്കു പോലും പലപ്പോഴും പിടികൊടുക്കാത്ത ഒന്നാണ് ചെല്ലാര്‍കോവില്‍.

ഇടുക്കിയിലെ ചക്കുപള്ളം എന്ന പഞ്ചായത്തിന്‍റെ ഭാഗമായ ചെല്ലാര്‍കോവില്‍ ഗ്രാമത്തില്‍ തന്നെയാണ് ചെല്ലാര്‍കോവില്‍ അരുവിക്കുഴി വെള്ളച്ചാട്ടം സ്ഥിതി ചെയ്യന്നത്. ഇടുക്കിയിലെ കുമളിയിലേക്കും തേക്കടിയിലേക്കും ഒക്കെ യാത്ര പ്ലാൻ ചെയ്യുമ്ബോള്‍ കണ്ടു പോകാവുന്ന ഒരിടം കൂടിയാണ് ചെല്ലാര്‍കോവില്‍. പച്ചപ്പും കാടും ആവോളം നിറഞ്ഞു നില്‍ക്കുന്ന വെള്ളച്ചാട്ടം പക്ഷേ, ജീവൻവെച്ചൊഴുകുന്നത് മഴക്കാലത്താണ്.

ചെല്ലാര്‍കോവില്‍ അരുവിക്കുഴി വെള്ളച്ചാട്ടമെന്നു കേള്‍ക്കുമ്ബോള്‍ പതഞ്ഞൊഴുകുന്ന. ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന ഒന്നായിരിക്കാം മനസ്സിലെത്തുന്നത്. എന്നാല്‍ വെറും ഒന്നല്ല, ഒരു കൂട്ടം വെള്ളച്ചാട്ടങ്ങള്‌ ചേരുന്നതാണ് അരുവിക്കുഴി വെള്ളച്ചാട്ടം. ചുറ്റു തിങ്ങി നില്‍ക്കുന്ന പച്ചപ്പിനു നടുവിലൂടെ, വന്മരങ്ങള്‍ക്കും കാടുകള്‍ക്കും നടുവിലൂടെ, നീണ്ടു കിടക്കുന്ന കറുത്ത പാറക്കെട്ടിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം അതിമനോഹരമായ ഒരു കാഴ്ചാനുഭവമാണ് നല്കുന്നത്.

Signature-ad

കുഞ്ഞുകുഞ്ഞരുവികള്‍ ഒന്നിച്ചൊഴുകി ഒരു ചെറിയ പുഴയായി മാറി അത് കേരളത്തിലൂടെ ഒഴുകിയാണ് അവസാനം തമിഴ്നാട്ടിലേക്ക് ഒഴുകിയെത്തുന്നത്. ചെല്ലാര്‍കോവിലില്‍ നിന്നും താഴേക്ക് പതിക്കുന്നതിനാലാണ് ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്. പല തട്ടുകളായി പാറക്കെട്ടിലൂടെ പതിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച അതീവ രസകരമാണ്.

ഒഴുകിത്തുടങ്ങുന്നത് കേരളത്തില്‍ നിന്നാണ്. നമ്മുടെ പച്ചപ്പും ഹരിതാഭയും നിറഞ്ഞ പ്രകൃതിയിലൂടെ ഒഴുകി മുന്നേറുന്ന ഈ വെള്ളച്ചാട്ടത്തെ പിന്നെ കാണണമെങ്കില്‍ അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലെത്തേണ്ടി വരും എന്ന് മാത്രം !

മലമുകളിലെ ചെറിയ അരുവികള്‍ സംഗമിച്ച്‌ ചെറിയൊരു പുഴയായി കേരളത്തിന്റെ മടിത്തട്ടിലൂടെ ഒഴുകി ചെല്ലാര്‍കോവിലിന്റെ നെറുകയില്‍നിന്ന് 3500 അടി താഴ്ചയിലേക്ക് പതിച്ച്‌ തമിഴ്നാടിന്റെ കാര്‍ഷിക സമൃദ്ധിക്ക് മുതല്‍ക്കൂട്ടാകുന്നുണ്ട് ഈ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നു നോക്കിയാല്‍ തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെയും കമ്ബം-ഗൂഡല്ലൂര്‍ ടൗണുകളുടെ വിദൂരദൃശ്യങ്ങള്‍ കാണാനാകും. പ്രകൃതിസൗന്ദര്യത്താല്‍ സന്തുലിതമായ ചെല്ലാര്‍കോവില്‍ അരുവിക്കുഴി വെള്ളച്ചാട്ടം മലയാളം-തമിഴ് സിനിമകളുടെ ലൊക്കേഷനായിട്ടുണ്ട്.

അവധി ദിവസങ്ങളിലും മറ്റും നൂറുകണക്കിന് ആളുകളാണ് വെള്ളച്ചാട്ടത്തിന്റെ ഭംഗിയാസ്വദിക്കാനും തമിഴ്നാടിന്റെ വിദൂരകാഴ്ചകള്‍ കാണാനും എത്തുന്നത്. വിനോദസഞ്ചാരികള്‍ക്ക് വിശ്രമിക്കാനും കുട്ടികള്‍ക്ക് വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങളും ടൂറിസം വകുപ്പ് ഇവിടെ ഒരുക്കിയിട്ടുണ്ട്.കുമളിയില്‍നിന്നു 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരുവിക്കുഴി ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടത്തില്‍ എത്താൻ സാധിക്കും.

Back to top button
error: