KeralaNEWS

ഇനി  ആ  വി. ഐ . പി. വാഹനം പന്തളം കോളേജ് ജംക്ഷനടുത്തെ വീട്ടുമുറ്റത്ത് എത്തില്ല

നി ആ വിഐപി വാഹനം
പന്തളം  നന്ത്യാട്ടുവിള വീട്ടുമുറ്റത്ത് എത്തില്ല.ആ സൂര്യൻ ഇന്നലെ ഭൂമിയിൽ നിന്ന് തന്നെ മാഞ്ഞുപോയി.
ആ വാഹനത്തിലെ വിഐപിയാണ് ജനസഹസ്രങ്ങളുടെ ആദരമേറ്റ് പുതുപ്പള്ളി പള്ളിയുടെ കല്ലറയിൽ അന്ത്യവിശ്രമം കൊള്ളുന്നത്.
കെപിസിസി അംഗമായ ‘N G S’ എന്ന് പന്തളത്തുകാർ ഏറെ ഇഷ്ടത്തോടെ വിളിക്കുന്ന  എൻ.ജി.സുരേന്ദ്രൻ്റെ ആത്മമിത്രമായിരുന്നു ഉമ്മൻ ചാണ്ടി.
നാലര പതിറ്റാണ്ട് നീണ്ട ആത്മബന്ധം.
 ഏറെക്കാലമായി രോഗശയ്യയിൽ വിശ്രമിക്കുന്ന  എൻ ജി എസ് ഉറ്റതോഴനെ ഒരു നോക്കു കാണാൻ ഉറക്കമൊഴിഞ്ഞ് പന്തളം ജംഗ്ഷനിൽ കഴിഞ്ഞ ദിവസം കാത്തിരുന്നത് 5 മണിക്കൂറോളമാണ്.സുഹൃത്തുക്കളുടെ സഹായത്തോടെ,  ചലനമറ്റ തൻ്റെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും കണ്ടാണ് എൻജിഎസ് മടങ്ങിയത്.
കടുത്ത രോഗത്താൽ ഏറെക്കാലമായി വീട്ടിൽ കഴിഞ്ഞുവരുന്ന സുരേന്ദ്രന്റെ എല്ലാക്കാര്യങ്ങളും നോക്കിയിരുന്നത് ഉമ്മൻ ചാണ്ടിയാണ്.അസുഖബാധിതനായി ബംഗളൂരിൽ കഴിയുമ്പോഴും ഉമ്മൻ ചാണ്ടി അത് മുടക്കിയിരുന്നില്ല.ആ സൂര്യനാണ് എന്നന്നേക്കുമായി ഇന്നലെ അസ്തമിച്ചത്.ഇനി ചന്ദ്രനായി അത് ആകാശത്തിൽ പ്രശോഭിക്കും-പതിനായിരങ്ങളുടെ കണ്ണീരിൽ കടഞ്ഞെടുത്ത ദിവ്യ നക്ഷത്രം പോലെ.

Back to top button
error: