കണ്ണൂർ: ഉളിക്കലിന് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടല്‍.ഇതേത്തുടർന്ന് മുച്ചിയാട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.
കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലയില്‍ ഉച്ചയ്ക്ക് ശേഷം കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇതോടെ മണിക്കടവ് അങ്ങാടിയിലും വെള്ളം കയറി.പ്രദേശത്തെ വീടുകളിലേക്ക് ഇതുവരെ വെള്ളം കയറിയിട്ടില്ല.
മലവെള്ളം വലിയതോതില്‍ ഒഴുകിയെത്തുന്നുണ്ട്.കൂടുതല്‍ മലവെള്ളം ഒഴുകിയെത്തിയാല്‍ വീടുകളിലും വെള്ളം കയറിയേക്കാം.ആളുകളെ ഇവിടെ നിന്നും മാറ്റിക്കൊണ്ടിരിക്കുകയാണ്.