കേരളത്തില്‍ നല്ല ആരോഗ്യ പരിരക്ഷ ലഭിക്കുന്നു. ആളുകള്‍ സൗഹാര്‍ദത്തോടെ ഇപെടുന്നവരും അങ്ങേയറ്റം മതേതരമായി ചിന്തിക്കുന്നവരുമാണ്. കൂടാതെ ഭാഷാപരമായ തടസ്സങ്ങളൊന്നുമില്ല. വിരമിച്ചതിന് ശേഷം താമസിക്കാൻ അനുയോജ്യമായ സ്ഥലമാണ് കേരളമെന്നും ലോക്നാഥ് ബെഹ്റ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മുൻ ഡി.ജി.പി രമണ്‍ ശ്രീവാസ്തവ, ഋഷിരാജ് സിംഗ് എന്നിവർ ഇവിടെയുണ്ട്. നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്തും കേരളത്തില്‍ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.
കേരളത്തില്‍ തുടരുന്നത് നല്ല തീരുമാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. മാനവ വികസന സൂചികകളും ശിശുമരണ നിരക്ക്, ആരോഗ്യ പരിരക്ഷ, വൈദ്യുതി, ജലവിതരണം മുതലായ മറ്റ് മാനദണ്ഡങ്ങളും പരിശോധിച്ചാല്‍ കേരളം പാശ്ചാത്യ രാജ്യത്തിന് സമാനമാണ്. ഇത്രയും വികസിതമായ സംസ്ഥാനം ഞാൻ എന്തിന് ഉപേക്ഷിക്കണം? അതുകൊണ്ട് ഞാനിവിടെ സ്ഥിരതാമസമാക്കി”- ലോക്നാഥ് ബെഹ്റ പറഞ്ഞു.
ലവ് ജിഹാദ് ഇല്ലെന്ന് ആദ്യമായി ഔദ്യോഗിക പ്രസ്താവന നടത്തിയത് താങ്കളാണല്ലോ എന്ന ചോദ്യത്തിന് കേരളം വളരെ മതേതര സംസ്ഥാനമാണെന്ന് താൻ എപ്പോഴും പറയാറുണ്ടെന്ന് ബെഹ്റ പറഞ്ഞു. ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ വ്യത്യസ്ത മതങ്ങളില്‍ പെട്ട രണ്ടുപേര്‍ തമ്മിലുള്ള വിവാഹം ഇവിടെ ഒരു സാധാരണ സംഭവമാണ്. അതിനെ ലവ് ജിഹാദ് എന്നോ മറ്റെന്തെങ്കിലും ജിഹാദെന്നോ വിളിക്കുന്നത് രാഷ്ട്രീയ കാര്യമാണ്. ഒരു പെണ്‍കുട്ടി മറ്റൊരു മതത്തില്‍പ്പെട്ട ആണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ അതില്‍ എന്താണ് തെറ്റെന്നും ബെഹ്റ ചോദിച്ചു.