
കോട്ടയം: വൈക്കം സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്ഐ ഉൾപ്പെടെ നാലു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടപടിയെടുക്കാൻ വൈകിയതിലാണ് ഡിഐജിയുടെ നടപടി. എസ്.ഐ. അജ്മൽ ഹുസൈൻ, പിആർഒ വിനോദ്, ബിനോയ്, സാബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കേസെടുക്കാൻ വൈകി, ദുർബലമായ വകുപ്പുകൾ ഇട്ടു, പരാതി കൈപ്പറ്റിയ രസീത് കൈമാറിയില്ല തുടങ്ങിയ കാര്യങ്ങളിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് വിമർശനം.






