KeralaNEWS

വിടമാട്ടേന്‍!!! ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മൈക്ക് കേടാക്കിയത് ആസൂത്രിതമായി, കേബിള്‍ ചവിട്ടിപ്പിടിച്ചുവെന്നും പോലീസ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ നടന്നത് ആസൂത്രിത നീക്കമെന്ന് പോലീസ്. ആംപ്ലിഫയറില്‍ നിന്ന് മൈക്കിലേക്കുള്ള കേബിള്‍ ബോധപൂര്‍വം ചവിട്ടിപ്പിടിച്ചെന്നാണ് വിലയിരുത്തല്‍. പ്രതി അറിഞ്ഞുകൊണ്ട് പൊതുസുരക്ഷയില്‍ വീഴ്ചയുണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് തടസ്സം വരുത്തിയെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പോലീസ് സ്വമേധയാ എടുത്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ബി.എം.ഷാഫിയാണ് അന്വേഷണം നടത്തുന്നത്. അതേസമയം, മൈക്ക് തടസ്സപ്പെട്ടതില്‍ പരിശോധന മാത്രമാണ് നടക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ പരിശോധനയ്ക്ക് അയയ്ക്കണമെങ്കില്‍ കേസ് എടുക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Signature-ad

തിങ്കളാഴ്ച കെപിസിസിയുടെ നേതൃത്വത്തില്‍ അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ അല്‍പ്പനേരം ശബ്ദം തടസപ്പെട്ടത്. ഈ സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസാണ് സ്വമേധയാ കേസെടുത്തത്. ആരെയും പ്രതി ചേര്‍ത്തിട്ടില്ല,

മൈക്കും കേബിളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് നാളെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് പരിശോധിക്കും. അതേസമയം, മൈക്ക് തകരാര്‍ മനഃപൂര്‍വമല്ലെന്ന് ഉടമ വ്യക്തമാക്കി. വലിയ തിരക്കില്‍ ആളുകളുടെ കൈ തട്ടിയതിനെത്തുടര്‍ന്നായിരുന്നു മൈക്ക് ഹൗളിങ് സംഭവിച്ചതെന്നും എസ്.വി സൗണ്ട് ഉടമ രഞ്ജിത് പറഞ്ഞു.

Back to top button
error: