KeralaNEWS

കോഴിക്കോട് ബീച്ചിന് സമീപം സ്ഥാപിച്ച എ.ഐ കാമറ തകര്‍ന്നനിലയിൽ ; അന്വേഷണം ആരംഭിച്ചു

കോഴിക്കോട്:ബീച്ചിന് സമീപം സ്ഥാപിച്ച എ.ഐ കാമറ തകര്‍ന്നനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഈ ഭാഗത്തെ ഗതാഗത നിയമലംഘനത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാമറ തകര്‍ന്ന് വീണതായി കണ്ടെത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി ബീച്ച്‌ റോഡ് വഴിയുള്ള ഗതാഗത നിയമലംഘനത്തില്‍ കുറവ് വന്നതോടെയാണ് സൗത്ത് ബീച്ചില്‍ സ്ഥാപിച്ചിരുന്ന എ.ഐ കാമറ ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ഉദ്യോഗസ്ഥ പരിശോധനയില്‍ കാമറ നിലംപതിച്ചത് കണ്ടെത്തി. കാമറ ഘടിപ്പിച്ച ഇരുമ്ബ് കമ്ബിയുടെ ആണി കടല്‍ക്കാറ്റ് ഏറ്റ് തുരുമ്ബെടുത്ത് ദ്രവിച്ച്‌ കാമറ നിലത്ത് വീണതാകാമെന്നാണ് നിഗമനം.അതേസമയം സംഭവത്തിൽ അന്വേഷണം തുടങ്ങി.
നിലം പതിച്ച സോളാര്‍ പാനല്‍ ഉപയോഗശൂന്യമായ അവസ്ഥയിലാണ്.

Back to top button
error: