ദുബായ്:യുഎഇയില്‍ രജിസ്ട്രേഷനുള്ള ആദ്യ ഓട്ടോറിക്ഷ സ്വന്തമാക്കി മലയാളി യുവാവ്.
ദുബൈയില്‍ ബിസിനസുകാരനും മലയാളിയുമായ ജുലാഷ് ബഷീര്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയത്.
ജുലാഷ് മൂന്നു മാസം മുൻപാണ് ഇറ്റലിയില്‍ നിന്ന് 1985 മോഡല്‍ ക്ലാസിക് പ്യാജിയോ ക്ലാസിനോ ഇറക്കുമതി ചെയ്തത്.ക്ലാസിക് വാഹനങ്ങള്‍ നിരത്തിലിറക്കണമെങ്കില്‍ ഷാര്‍ജ ഓള്‍ഡ് കാര്‍ ക്ലബില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. അതിനാല്‍ ഷാര്‍ജയിലെ ഓള്‍ഡ് കാര്‍ ക്ലബില്‍ ഓട്ടോ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു പ്രാരംഭ ഘട്ടം.
പിന്നീട് ഷാര്‍ജ ഓള്‍ഡ് കാര്‍ ക്ലബില്‍ നിന്ന് കസ്റ്റംസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഓട്ടോറിക്ഷ ജുലാഷിന് നിരത്തിലിറക്കാനും സാധിച്ചു. ഒരു വര്‍ഷത്തേക്കാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഓട്ടോയുടെ പരമാവധി വേഗത 80 കിലോമീറ്ററായതിനാല്‍ അധിവേഗ പാതയില്‍ ഓടിക്കാനാവില്ല.
മുൻപ് കേരളത്തില്‍ നിന്ന് ജുലാഷ് ടി.വി.എസ് കമ്ബനിയുടെ ഓട്ടോ ഇറക്കുമതി ചെയ്ത് രജിസ്ട്രേഷനായി അപേക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ക്ലാസിക് മോഡലായ പ്യാജിയോ ക്ലാസിനോവിനെ ഇറ്റലിയില്‍ നിന്നും എത്തിച്ചത്.