കുമളി:കുറഞ്ഞവിലയ്ക്ക് പച്ചക്കറി വാങ്ങാൻ ഇനി കമ്ബത്തേക്ക് വണ്ടി കയറണ്ട.അട്ടപ്പള്ളത്ത് ആരംഭിച്ച പച്ചക്കറി മാര്‍ക്കറ്റിലെത്തിയാല്‍ മതി.
ഒരു പഞ്ചായത്തില്‍ ഒരു മാര്‍ക്കറ്റ് എന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി അട്ടപ്പള്ളത്തെ ഫിഷ് മാര്‍ക്കറ്റ് കോമ്ബൗണ്ടിലാണ് പൊതുമാര്‍ക്കറ്റ് തുറന്നത്. ഇതോടെ തമിഴ്നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി കുമളിയില്‍തന്നെ തമിഴ്നാട്ടിലെ വിലയ്ക്ക് പച്ചക്കറി വാങ്ങാം. ശനിയാഴ്ച രാവിലെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് പൊതുമാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഹൈറേഞ്ചിലെ നാട്ടുകാര്‍ പച്ചക്കറി വാങ്ങാൻ 23 കിലോമീറ്റര്‍ അകലെ തമിഴ്നാട് കമ്ബത്തെ പച്ചക്കറി ചന്തയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇതേ രീതിയില്‍ തമിഴ്നാട്ടിലെ വ്യാപാരികളുടെ നേതൃത്വത്തിലാണ് കുമളിയിലെ മാര്‍ക്കറ്റും പ്രവര്‍ത്തിക്കുക. ആഴ്ചയില്‍ ഒരുദിവസം മാത്രമാണ് പ്രവര്‍ത്തനം.നൂറിലധികം വ്യാപാരികളുടെ നേതൃത്വത്തിലാണ് കച്ചവടം.