Month: July 2023

  • India

    രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു; ഉത്തരാഖണ്ഡിൽ കിലോഗ്രാമിന് 250

    ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ തക്കാളി വില കുതിച്ചുയരുന്നു.കിലോഗ്രാമിന് 250 രൂപയായാണ് വര്‍ധിച്ചത്. ഗംഗോത്രി ധാമിലാണ് ഉയര്‍ന്ന വില റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരകാശി ജില്ലയിലും വില ഉയര്‍ന്നിട്ടുണ്ട്. 180 രൂപ മുതല്‍ 200 രൂപ വരെയാണ് വില ഉയര്‍ന്നത്. ഗംഗോത്രി, യമുനോത്രി തുടങ്ങിയ ഇടങ്ങളില്‍ 200 നും 250 നും ഇടയിലാണ് തക്കാളി വില.   ഉത്തരേന്ത്യയില്‍ അനുഭവപ്പെട്ട ഉഷ്ണതരംഗം മൂലം വിള ലഭിക്കാതെ വന്നതോടെയാണ് പച്ചക്കറി വില ഉയര്‍ന്നത്. ഉഷ്ണതരംഗത്തിന് പിന്നാലെ വന്ന ശക്തമായ മഴയും പച്ചക്കറി വിലയെ സ്വാധീനിച്ചു. തക്കാളി ഉള്‍പ്പെടെ മിക്ക പച്ചക്കറി ഇനങ്ങള്‍ക്കും വലിയ വിലയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. കേരളത്തില്‍ നൂറിനും 150 നും ഇടയിലാണ് തക്കാളിയുടെ വില. ചെന്നൈയില്‍ നൂറിനും 130 നും ഇടയിലേക്ക് തക്കാളിയുടെ വില ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.ആന്ധ്രയിലെ വിജയവാഡയിൽ 200 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില.

    Read More »
  • Kerala

    പാസ്റ്റര്‍ ചമഞ്ഞ് ബാലനെ പീഡിപ്പിച്ചയാള്‍ പോക്സോ കേസില്‍ അറസ്റ്റിൽ

    നെടുമങ്ങാട്:പാസ്റ്റര്‍ ചമഞ്ഞ് ബാലനെ പീഡിപ്പിച്ചയാള്‍ പോക്സോ കേസില്‍ അറസ്റ്റിലായി.ആര്യനാട് ചൂഴയില്‍ പ്ലാമൂട് വീട്ടില്‍ മോനി ജോര്‍ജിനെയാണ് (52) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. അടിമലത്തുറയിലെ 10 വയസുകാരനെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.പാസ്റ്റര്‍ ചമഞ്ഞ് വീടുകളിലെത്തി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിക്കുന്നതായിരുന്നു ഇയാളുടെ രീതി. 2019ല്‍ മാരായമുട്ടം പൊലീസ് സ്റ്റേഷനില്‍ സമാന സംഭവത്തില്‍ പോക്സോ കേസുണ്ടെന്നും ആര്യനാട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്‍പ്പെട്ടയാളുമാണെന്ന് വിഴിഞ്ഞം എസ്.എച്ച്‌.ഒ പ്രജീഷ് ശശി,എസ്.ഐ കെ.എല്‍.സമ്ബത്ത് എന്നിവര്‍ പറഞ്ഞു.   നൂറനാട്,റാന്നി പൊലീസ് സ്റ്റേഷനുകളിലെ അടിപിടി കേസുകളിലും ഇയാള്‍ പ്രതിയാണ്. കഴിഞ്ഞ 26നാണ് സംഭവം നടന്നത്.പൊലീസ് രണ്ടാഴ്ചയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.   അതേസമയം മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടര്‍ (എം വി ഡി) ചമഞ്ഞ് 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാള്‍ അറസ്റ്റില്‍.മലപ്പുറം വാണിയമ്ബലം സ്വദേശി മുഹമ്മദ് ലുഖ്‌മാനാണ് (37) അറസ്റ്റിലായത്. എറണാകുളം നോര്‍ത്ത് പ്രിൻസിപ്പല്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ…

    Read More »
  • Kerala

    ബ്രെയിന്‍ ഈറ്റിങ് അമീബിയ ബാധിച്ച് വിദ്യാര്‍ഥി മരിച്ചു; കുളിക്കുന്നതിനിടെ മൂക്കിലൂടെ ശിരസ്സില്‍

    ആലപ്പുഴ: അപൂര്‍വ രോഗമായ ബ്രെയിന്‍ ഈറ്റിങ് അമീബിയ (നെയ്‌ഗ്ലെറിയ ഫൗളറി) ബാധിച്ച് 10-ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പാണാവള്ളി കിഴക്കേ മായിത്തറ അനില്‍ കുമാറിന്റെയും ശാലിനിയുടെയും മകന്‍ ഗുരുദത്ത് (15) ആണ് മരിച്ചത്. കഴിഞ്ഞ ഞായര്‍ മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്നാണ് രോഗമുണ്ടായതെന്നാണ് വിവരം. ചെളി നിറഞ്ഞ ജലാശയങ്ങളില്‍ കണ്ടുവരുന്ന നെയ്‌ഗ്ലെറിയ ഫൗളറി മനുഷ്യര്‍ മുങ്ങിക്കുളിക്കുമ്പോള്‍ മൂക്കിലൂടെ ശിരസ്സില്‍ എത്തി തലച്ചോറില്‍ അണുബാധയുണ്ടാക്കുന്നതാണ് മാരകമാകുന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ഗുരുദത്തിന്റെ സംസ്‌കാരം നടത്തി. സഹോദരി: കാര്‍ത്തിക 2017 ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ‘മെനിഞ്ചോ എങ്കഫലൈറ്റിസ്’ എന്ന ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എന്‍കഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.…

    Read More »
  • Kerala

    പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കും; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

    തൃശൂര്‍: ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കും. രാവിലെ 11നും 12നും ഇടയില്‍ ഡാം തുറന്ന് അധിക വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കനത്തമഴയില്‍ നീരൊഴുക്ക്് ശക്തമായതിനെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെയാണ് ജില്ലാ ഭരണകൂടം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. 424 മീറ്ററാണ് ഡാമിലെ പരമാവധി ജലനിരപ്പ്. ചാലക്കുടി പുഴയില്‍ മത്സ്യബന്ധനത്തിനും ചാലക്കുടി പുഴയുടെ തീരത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആവശ്യമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 6 മണി മുതല്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കി പൊരിങ്ങല്‍കുത്ത് ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തി അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, റിസര്‍ച്ച് & ഡാം സേഫ്റ്റി ഡിവിഷന്‍ ഇടമലയാറിന് അനുമതി നല്‍കി ഉത്തരവിട്ടിരുന്നു.പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും…

    Read More »
  • Crime

    സ്‌കൂട്ടര്‍ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി തര്‍ക്കം; വിദ്യാര്‍ത്ഥിനിയെ അസഭ്യം പറഞ്ഞ പ്രവാസി പിടിയില്‍

    ഇടുക്കി: വിദ്യാര്‍ത്ഥിനിയെ അസഭ്യം പറയുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രവാസി അറസ്റ്റില്‍. തൊടുപുഴ കുമാരമംഗലം പാറക്കാട്ട് ഡിങ്കര്‍ വോളാണ് (47) പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. കല്ലൂര്‍ക്കാട് സ്വദേശിനിയായ പെണ്‍കുട്ടി അമ്മ നടത്തുന്ന ഡ്രൈവിങ് സ്‌കൂളിലെ ഗ്രൗണ്ട് ടെസ്റ്റിനുള്ള വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പൈങ്കുളത്തുള്ള മൈതാനത്തെത്തി. സമീപമായിരുന്നു പ്രതിയുടെ വീടും. പെണ്‍കുട്ടിയെത്തിയ സ്‌കൂട്ടര്‍ പ്രതിയുടെ വീടിന്റെ ഗേറ്റിന് സമീപമാണ് പാര്‍ക്ക് ചെയ്തത്. വാഹനത്തിലെത്തിയ പ്രതി സ്‌കൂട്ടര്‍ ഇവിടെ വച്ചതാരാണെന്ന് ചോദിക്കുകയും സ്‌കൂട്ടര്‍ ചവിട്ടിമറിച്ചിടുകയും ചെയ്തു. ഇത് ചോദ്യംചെയ്ത പെണ്‍കുട്ടിയെ പ്രതി മറ്റുള്ളവര്‍ നോക്കിനില്‍ക്കെ അസഭ്യം പറഞ്ഞ് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ ഡിവൈ.എസ്.പി എം.ആര്‍. മധുബാബുവും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.

    Read More »
  • India

    ഓടിക്കൊണ്ടിരുന്ന കാര്‍ റോഡ് പിളര്‍ന്നു താഴ്ന്നു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

    ലഖ്‌നൗ: ഓടിക്കൊണ്ടിരുന്ന കാര്‍ റോഡ് പിളര്‍ന്നുണ്ടായ കുഴിയിലേക്ക് താഴ്ന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ലഖ്നൗവിലെ ബല്‍റാംപൂര്‍ ആശുപത്രിക്ക് സമീപമുള്ള വസീര്‍ഗഞ്ച് പ്രദേശത്താണ് അപകടം. ടാക്‌സി കാര്‍ ഓടിക്കൊണ്ടിരിക്കെ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ കുടുങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. लखनऊ बलरामपुर हॉस्पिटल के पास सड़क धसने से हुआ हादसा। गड्ढे में गाड़ी गिरने से कार सवार बाल बाल बचे। pic.twitter.com/9Awe2myPDH — Sumit Kumar (@skphotography68) July 4, 2023 കഴിഞ്ഞ ദിവസം രാവിലെ 8.30ഓടെയാണ് സംഭവം. ലഖ്നൗവിലെ ക്രിസ്ത്യന്‍ കോളേജിന് സമീപത്ത് നിന്ന് കാര്‍ കടന്നുപോകുമ്പോള്‍ റോഡ് പെട്ടെന്ന് തകരുകയായിരുന്നു. പെട്ടെന്നുള്ള സംഭവത്തില്‍ ഡ്രൈവര്‍ക്ക് പ്രതികരിക്കാന്‍ സമയം നല്‍കാതെ കാര്‍ വലിയ ഗര്‍ത്തത്തിലേക്ക് ചരിഞ്ഞു. കാറിന്റെ മുന്‍ഭാഗം വലിയ ഗര്‍ത്തത്തിലേക്ക് ചെരിഞ്ഞെങ്കിലും കാര്‍ പൂര്‍ണമായി ഗര്‍ത്തത്തിലേക്ക് വീഴാത്തതിനാല്‍ ഡ്രൈവര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അല്‍പസമയത്തിനുള്ളില്‍, ഓടിക്കൂടിയ…

    Read More »
  • NEWS

    ആവശ്യമെങ്കിൽ മണിപ്പൂര്‍ കലാപം പരിഹരിക്കാൻ സഹായിക്കാമെന്ന് അമേരിക്ക

    ന്യൂഡല്‍ഹി: മാസങ്ങളായി തുടരുന്ന മണിപ്പൂര്‍ കലാപം പരിഹരിക്കാൻ സന്നദ്ധതയറിയിച്ച്‌ യുസ്. ഇന്ത്യയിലെ യുഎസ് സ്ഥാനപതി എറിക് ഗാര്‍സൈറ്റിയാണ് ഇന്ത്യ ആവശ്യപ്പെട്ടാല്‍ മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടാമെന്ന് നിലപാടറിയിച്ച്‌ രംഗത്തെത്തിയത്. ഇതിനെ ഏതെങ്കിലുമൊരു നയതന്ത്രവിഷയമായി വിലയിരുത്തേണ്ട ആവശ്യമില്ലെന്നും തികച്ചും മാനുഷികമായ ഇടപെടലായി വിലയിരുത്തിയാല്‍ മതിയെന്നും ഗാര്‍സൈറ്റി വിശദീകരിച്ചു. കുട്ടികളുള്‍പ്പെടെയുള്ളവര്‍ മരിച്ചു വീഴുന്ന കാഴ്ച്ചകാണുമ്ബോള്‍ ആശങ്കപ്പെടാൻ‌ നമ്മള്‍ ഇന്ത്യക്കാരായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇത്തരമൊരു അഭിപ്രായം യുഎസിന്‍റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത് നാലു പതിറ്റാണ്ടിനിടയിലെ എന്‍റെ പൊതു ജിവിതത്തില്‍ കേട്ടിട്ടുപോലുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പ്രതികരിച്ചു.ഇന്ത്യയിലെ ഡബിൾ എഞ്ചിൻ സർക്കാർ വിഷയത്തിൽ എന്ത് പറയുന്നെന്നും അദ്ദേഹം ചോദിച്ചു.

    Read More »
  • Crime

    സ്ഥിരം ട്രെയിന്‍ യാത്രികന്‍, ഉന്നം സ്ത്രീകളും വൃദ്ധരും; ഒടുവില്‍ വേണുഗോപാല്‍ പിടിയില്‍

    പാലക്കാട്: ട്രെയിനുകളിലെ സ്ഥിരം മോഷ്ടാവ് ഷൊര്‍ണൂര്‍ റയില്‍വെ പോലീസിന്റെ പിടിയില്‍. തൃശൂര്‍ തൈക്കാട്ടുശ്ശേരി സ്വദേശി വേണുഗോപാലാണ് (53) പിടിയിലായത്. യാത്രക്കാരിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെയും വൃദ്ധരെയുമാണ് വേണുഗോപാല്‍ ലക്ഷ്യമിട്ടിരുന്നത്. മോഷണമടക്കം 12 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇപ്പോള്‍ പിടിയിലായത് നെല്ലായ ഹെല്‍ത്ത് സെന്ററിലെ നഴ്‌സിന്റെ പരാതിയിലാണ്. കഴിഞ്ഞ മേയ് 29ന് ആണ് കേസിനാസ്പദമായ സംഭവം. നഴ്‌സ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുന്ന സമയത്താണ് 20000 രൂപ വിലയുള്ള പുതിയ ഫോണ്‍ ഇയാള്‍ കവര്‍ന്നത്. തുടര്‍ന്ന് ഇവര്‍ ഷൊര്‍ണൂര്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലുമായി സഹകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതും ഇയാളെ പിടികൂടാനായതും. മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. മൊബൈല്‍ ഫോണുകള്‍ വില്‍പന നടത്താന്‍ ഇടനിലക്കാരുണ്ടെന്നാണ് പോലീസ് വിശദമാക്കുന്നത്. പിടിയിലായാല്‍ ഓരോ ജില്ലയിലും ആവശ്യമെങ്കില്‍ നിയമ സഹായത്തിനും ഇയാള്‍ക്ക് ആളുകളുണ്ടെന്ന്…

    Read More »
  • Kerala

    ആറന്മുള വള്ളസദ്യയുണ്ട്, പഞ്ചപാണ്ഡവര്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലൂടെ ഒരു തീര്‍ത്ഥയാത്ര പോയാലോ?

    ആറന്മുള വള്ളസദ്യയുണ്ട്, പഞ്ചപാണ്ഡവര്‍ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കുന്ന ക്ഷേത്രങ്ങളിലൂടെ ഒരു തീര്‍ത്ഥയാത്ര പോയാലോ? വിശ്വാസികളും സഞ്ചാരികളും ഒരുപോലെ കാണമെന്നും പങ്കെടുക്കണമെന്നും ആഗ്രഹിക്കുന്ന അപൂര്‍വ്വ കാഴ്ചകളിലേക്കും വിശ്വാസങ്ങളിലേക്കും കെ എസ് ആര്‍ ടി സിയാണ് ബജറ്റ് ടൂറിസം സെല്‍ വഴി യാത്രയൊരുക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതികളുമായും സഹകരിച്ചാണ് യാത്ര. ഈ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആറന്മുള വള്ളസദ്യ കഴിക്കുവാനും ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണം നേരില്‍ കാണുന്നതിനും അവസരമുണ്ടായിരിക്കും. ആറൻമുള പള്ളിയോട സേവാ സംഘങ്ങളുടെ നേത്യത്വത്തില്‍ ജൂലൈ 23 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് ആറന്മുള വള്ളസദ്യ നടക്കുന്നത്. കരക്കാര്‍ക്ക് മാത്രം നല്‍കുന്ന 20 വിഭവങ്ങള്‍ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങള്‍ ഉള്‍പ്പെടുന്ന വള്ളസദ്യയിലും യാത്രക്കാര്‍ക്ക് പങ്കെടുക്കാം. യാത്രയില്‍ സന്ദര്‍ശിക്കുന്ന ഓരോ സ്ഥലങ്ങളെയും കുറിച്ച്‌ യാത്രക്കാര്‍ക്ക് മനസ്സിലാകുവാനും പരിചയപ്പെടുവാനും ഓഡിയോ ടൂര്‍ ഗൈഡും ഉണ്ടായിരിക്കും. ക്ഷേത്രങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകള്‍, ആചാരാനുഷ്ഠാനങ്ങള്‍, വഴിപാടുകള്‍, ചരിത്രം തുടങ്ങിയ കാര്യങ്ങളെല്ലാം യാത്രക്കാര്‍ക്ക് ഓഡിയോ ടൂര്‍…

    Read More »
  • Kerala

    ദുരിതപ്പെയ്ത്തില്‍ രണ്ടുമരണം കൂടി; കൊച്ചി-ധനുഷ്‌കോടി പാതയില്‍ മണ്ണിടിഞ്ഞു, മൂന്നാറിലും കോഴിക്കോടും വീട് തകര്‍ന്നു

    കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി നാലുദിവസം പെയ്ത കനത്തമഴയില്‍ ദുരിതം ഒഴിയുന്നില്ല. കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചു. കോട്ടയം അയ്മനത്ത് വെള്ളക്കെട്ടില്‍ വീണ് മുട്ടേല്‍ സ്രാമ്പിത്തറ ഭാനുവും വടകര ഏറാമല മീത്തലെപ്പറമ്പത്ത് വിജീഷുമാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്രാമ്പിത്തറ ഭാനു വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. വിജീഷ് മൂന്ന് ദിവസം മുന്‍പാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. വലിയമങ്ങാട് ബീച്ചില്‍ തിരയില്‍പ്പെട്ട അനൂപ് സുന്ദരനായി തിരച്ചില്‍ തുടരുകയാണ്. കൊച്ചി- ധനുഷ്‌കോടി പാതയില്‍ മൂന്നാര്‍ ഗ്യാപ് റോഡിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. മൂന്നാറില്‍ കനത്തമഴയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ന്യൂ കോളനിയിലാണ് രണ്ടു വീടുകള്‍ തകര്‍ന്നത്. ഒരു വീട് ഇടിഞ്ഞ് മറ്റൊരു വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ വീട്ടുകാരെ നേരത്തെ മാറ്റിയതിനാല്‍ ദുരന്തം ഒഴിവായി. കോഴിക്കോട് ചാത്തമംഗലം വെള്ളലശ്ശേരിയില്‍ വീട് തകര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്കേറ്റു. വയനാട് ലക്കിടിയില്‍ മരംവീണതിനെ തുടര്‍ന്ന് കോഴിക്കോട്- മൈസൂരു പാതയില്‍…

    Read More »
Back to top button
error: