Month: July 2023
-
Kerala
ഒന്‍പത് വയസുകാരിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം;പ്രതിക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും
തിരുവനന്തപുരം: ഒന്‍പത് വയസുകാരിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും. അഴൂര്‍ ശാസ്തവട്ടം ചരുവിള പുത്തന്‍ വീട്ടില്‍ മനോജിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആര്‍ രേഖ വിധി ന്യായത്തില്‍ പറഞ്ഞു. പിഴത്തുക കുട്ടിക്ക് നല്‍കണം. 2021 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി റോഡിലൂടെ നടന്ന് പോകുമ്ബോള്‍ അശ്ലീല പദപ്രയോഗങ്ങളോടെ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. കുട്ടിയുടെ അമ്മ ഇത് ചോദ്യം ചെയ്തപ്പോള്‍ അവരോടും പ്രതി അശ്ശീല പദപ്രയോഗം നടത്തി.തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
Read More » -
India
ത്രിപുര നിയമസഭയില്‍ കൈയാങ്കളി; പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍
അഗര്‍ത്തല: ത്രിപുര നിയമസഭയില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. സഭ തടസപ്പെടുത്തിയതിന് അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു. എംഎല്‍എമാര്‍ക്ക് എതിരെയുള്ള സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് സഭ പ്രക്ഷുബ്ധമായത്. #WATCH | Agartala | A ruckus broke out between the MLAs of BJP & Tipra MOTHA party during the Assembly session today. Opposition party leader, Animesh Debbarma raised a question on the porn movie-watching issue by the BJP MLA, Jadav Lak Nath of Tripura Bagbassa Assembly. The… pic.twitter.com/RaXR61xkgr — ANI (@ANI) July 7, 2023 ബിജെപി എംഎല്‍എ സഭയില്‍ പോണ്‍ സിനിമ കണ്ടത് പ്രതിപക്ഷം ഉന്നയിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ബഹളത്തില്‍ കലാശിച്ചത്. പ്രതിപക്ഷ പാര്‍ട്ടി നേതാവ് അനിമേഷ്…
Read More » -
India
തെലങ്കാനയിൽ ട്രെയിനില്‍ തീപിടിത്തം; നാല് ബോഗികള്‍ കത്തിനശിച്ചു
ഹൈദരാബാദ്:തെലങ്കാനയിൽ ട്രെയിനില്‍ തീപിടിത്തം.നാല് ബോഗികള്‍ കത്തിനശിച്ചു.പഗിഡിപള്ളി- ബൊമ്മെപള്ളി സ്റ്റേഷനുകള്‍ക്ക് ഇടയില്‍ രാവിലെയായിരുന്നു സംഭവം.ഫലക്നുമ എക്സ്പ്രസിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തമുണ്ടായ ഉടനെതന്നെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.ആര്‍ക്കും പരുക്കില്ലെന്നാണു റിപ്പോര്‍ട്ട്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന. കോച്ചില്‍ നിന്ന് പുകയും തീയും ഉയര്‍ന്നതോടെ ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി ആളുകളെ പുറത്തിറക്കുകയായിരുന്നു. ഇതിന് ശേഷമാണ് തീ കൂടുതല്‍ ബോഗികളിലേക്ക് പടര്‍ന്നത്. സംഭവ സ്ഥലത്ത് റെയില്‍വേ അധികൃതരും ഫയര്‍ഫോഴ്സും എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സെക്കന്തരാബാദില്‍ നിന്ന് ഹൗറയിലേക്കുള്ള ട്രെയിനാണ് ഫലക്നുമ എക്സ്പ്രസ്.ഹൗറയില്‍ നിന്ന് പുറപ്പെട്ട ഫലക്നുമ എക്സ്പ്രസ് സെക്കന്തരാബാദില്‍ എത്തുന്നതിന് ഏതാനും കിലോമീറ്ററുകള്‍ കൂടി ശേഷിക്കെയാണ് അപകടമുണ്ടായത്.
Read More » -
Kerala
സമയപരിധി അവസാനിക്കുന്നു; മഅദനി ഇന്ന് ബംഗളൂരുവിലേക്ക് മടങ്ങും
കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടി കേരളത്തിലെത്തിയ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് തിരികെ ബംഗളൂരുവിലേക്ക് മടങ്ങും. പിതാവിനെ കാണാനായി കേരളത്തിലെത്തിയ മഅദനി ആരോഗ്യ പ്രശ്നങ്ങളാല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു. ഇന്ന് വൈകിട്ട് സമയപരിധി അവസാനിക്കുന്ന സാഹചരയത്തിലാണ് മടക്കം. ജാമ്യവ്യവസ്ഥയില്‍ വീണ്ടും ഇളവ് തേടി സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ഇത് വരെ കോടതി മഅദനിയുടെ ഹര്‍ജി പരിഗണിച്ചിട്ടില്ല. മഅദനിയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും രണ്ട് കിഡ്‌നിയും രോഗബാധിതമാണെന്നുമാണ് പിഡിപി നേതൃത്വം പറയുന്നത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കഴിയുന്ന മഅദനിക്ക് ഇത് വരെ പിതാവാനെ കാണാന്‍ കഴിഞ്ഞിട്ടില്ല. ബംഗളൂരുവില്‍ നിന്ന് പിതാവിനെ കാണാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് മഅദനിക്ക് കേരളത്തില്‍ എത്താന്‍ അവസരം ലഭിച്ചത്. 12 ദിവസത്തേക്കായിരുന്നു സന്ദര്‍ശനാനുമതി. ബംഗളൂരുവില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിയ മഅദനി അവിടെ നിന്ന് കൊല്ലത്തേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ക്രിയാറ്റിന്‍ ഉള്‍പ്പെടെയുള്ളവയുടെ അളവ് വലിയ രീതിയില്‍ വര്‍ധിച്ചുവെന്നാണ് ആശുപത്രി…
Read More » -
Kerala
വർക്കലയിൽ ഓട്ടോറിക്ഷ കടലിലേക്ക് വീണ് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
വർക്കല: കടലിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി.ഇടവ ഓടയം സ്വദേശി ഫാറൂക്ക് (46) ആണ് മരിച്ചത്. വര്‍ക്കല താഴെവെട്ടൂര്‍ കടപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞത്തിയ ബന്ധുക്കള്‍ മൃതദേഹം ഫാറൂക്കിന്റെതാണെന്ന് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് മൃതദ്ദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി 8.30 യോടെ ഇടവ മാന്തറയിലാണ് അപകടമുണ്ടായത്. മാന്തറ ക്ഷേത്രത്തിന് പുറകുവശത്ത് വര്‍ക്കല ഫോര്‍മേഷന്റെ ഫെയ്സ് ഒന്നായ മാന്തറ കുന്നിന്‍മുകളില്‍ നിന്നാണ് നിയന്ത്രണം വിട്ട് ഓട്ടോ കടലിലേക്ക് വീണത്. അയിരൂര്‍, വര്‍ക്കല പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Crime
ഭാര്യയും കാമുകനും ഹോട്ടല്‍ മുറിയില്‍; വധശ്രമത്തിന് യുവാവ് അറസ്റ്റില്‍
ഫിനിക്‌സ്(അരിസോണ): ഭാര്യയുടെ കാമുകനെ ബാറ്റുകൊണ്ട് അടിച്ചുകൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഭാര്യയെയും കാമുകനെയും ഹോട്ടല്‍ മുറിയിലെ കിടക്കയില്‍ ഒരുമിച്ചു കണ്ടതായിരുന്നു പ്രകോപനം. യുഎസിലെ അരിസോനയിലാണു സംഭവം. കൊലപാതക ശ്രമത്തിനാണു യുവാവിനെതിരെ കേസ്. ഭാര്യ ക്രിസ്റ്റി ബര്‍ബറ്റോയെയാണു സിടി ടെക്‌നിഷ്യനായ സുഹൃത്തിനൊപ്പം പ്രതി ജോണ്‍ ഡിമ്മിഗ് പിടികൂടിയതെന്നു ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മുറിയില്‍ ഇരുവരെയും കണ്ടപ്പോള്‍ രോഷാകുലനായ ജോണ്‍ ഡിമ്മിഗ്, വാതില്‍ അടയ്ക്കുകയും ക്രിസ്റ്റിയുടെ കാമുകനെ മര്‍ദിക്കുകയുമായിരുന്നു. നിലത്തേക്കു തള്ളിയിട്ട ശേഷം ബാറ്റുകൊണ്ട് മൂന്നുതവണ ശക്തിയായി അടിച്ചെന്നാണു പോലീസ് പറയുന്നത്. ജോണ്‍ ബാറ്റുമായി വരുന്നതും ആക്രമണത്തിനുശേഷം പുറത്തുവരുന്നതും സിസിടിവിയിലുണ്ട്. ഫ്‌ളോറിഡയില്‍ ജോലി ചെയ്യുകയായിരുന്ന കാമുകന്‍ കഴിഞ്ഞ ദിവസമാണ് അരിസോനയിലെത്തിയത്. ജോണ്‍ കൊല്ലാന്‍ ശ്രമിച്ചെന്ന് ആക്രമിക്കപ്പെട്ട യുവാവ് പോലീസിനോടു പറഞ്ഞു. ക്രിസ്റ്റിയാണ് പോലീസിനെ വിളിച്ചത്. ബാറ്റ് കയ്യിലുണ്ടായിരുന്നെന്നു സമ്മതിച്ച ജോണ്‍ ആരെയും അടിച്ചിട്ടില്ലെന്ന നിലപാടിലാണ്.
Read More » -
Crime
പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ച കേസ്; സിഐയുടെ ലൈംഗികക്ഷമത പരിശോധിക്കാന്‍ കോടതി നിര്‍ദേശം
തിരുവനന്തപുരം: പോക്സോ കേസിലെ പ്രതിയെ പ്രകൃതിവിരുദ്ധ പീഡനം നടത്തി പണം അപഹരിച്ചെന്ന കേസിലെ പ്രതിയായ അയിരൂര്‍ മുന്‍ സി.ഐ. ജയസനലിനോട് ലൈംഗിക ക്ഷമതാ പരിശോധനയ്ക്ക് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവിന്റേതാണ് നിര്‍ദേശം. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാതെ ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. 2022 ഒക്ടോബര്‍ 19-നാണ് കേസിനാസ്പദമായ സംഭവം. പോക്സോ കേസിലെ പ്രതിയെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ജയസനില്‍ 50,000 രൂപ കൈപ്പറ്റുകയും വീട്ടില്‍ വച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നുമാണ് കേസ്. നേരത്തേ, ജയസനിലിന് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിന്നു.
Read More » -
Kerala
വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം
തൃശൂര്‍: പുന്നയൂര്‍കുളത്ത് രണ്ടര വയസുകാരി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ വീണാണ് മരണം സംഭവിച്ചത്. ചമ്മന്നൂര്‍ പാലയ്ക്കല്‍ വീട്ടില്‍ സനീഷ് – വിശ്വനി ദമ്ബതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്.രാവിലെ പത്തുമണിയോടുകൂടിയായിരുന്നു സംഭവം.
Read More » -
NEWS
ഇന്ന് ചോക്ലേറ്റ് ദിനം; വീട്ടിൽ തന്നെ ചോക്ലേറ്റ് ഉണ്ടാക്കാം
ചോക്ലേറ്റിനോട് ചിലക്ക് അതിയായ പ്രണയമാണ്, മറ്റുചിലര്‍ക്കാണെങ്കില്‍ അത് പ്രണയത്തിൻറെ അടയാളമാണ്. ചിലര്‍ സങ്കടമടക്കാന്‍ ചോക്ലേറ്റിനെ കൂട്ടുപിടിക്കുമ്ബോള്‍ മറ്റുചിലര്‍ സന്തോഷത്തിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കുന്നത്. ദിവസവും ചോക്‌ലേറ്റ് കഴിച്ചാല്‍ പല്ല് കേടാകും, തടി കൂടും, ഷുഗര്‍ വരും എന്നൊക്കെയാണ് നമ്മള്‍ സ്ഥിരം കേള്‍ക്കുന്നത്. എന്നാല്‍ ചോക്‌ലേറ്റ് നിങ്ങളുടെ ആരോഗ്യത്തിനും നല്ലതാണെന്ന് അറിയാമോ? പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ചോക്‌ലേറ്റ്. ഇതിലെ പ്രധാന ചേരുവയായ കൊക്കോയിൽ ഫിനോളിക് സംയുക്തങ്ങൾ സജീവമാണെന്നും അവ ആരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങൾ പറയുന്നുണ്ട്. മഗ്നീഷ്യം, സിങ്ക്, ആന്‍റി ഓക്സിഡന്റ്സ് എന്നിവ ചോക്‌ലേറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റ്, പ്രോട്ടീന്‍, കാല്‍സ്യം മുതലായവ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നു. ഡാര്‍ക്ക് ചോക്‌ലേറ്റ് കഴിക്കുന്നത് രക്തസമ്മര്‍ദം ശരിയായ അളവില്‍ നില നിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. 100 ഗ്രാം ചോക്‌ലേറ്റ് ബാറില്‍ നാരുകള്‍, ഇരുമ്പ്, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് എന്നിവയുമുണ്ട്. കൂടാതെ പൊട്ടാസ്യം ഫോസ്ഫറസ്, സിങ്ക്, സെലീനിയം എന്നിവയും. സാച്ചുറേറ്റഡ്, മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഡാര്‍ക്ക്…
Read More » -
India
ഛത്തീസ്ഗഡിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 3 മരണം; അപകടം പ്രധാനമന്ത്രിയുടെ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ
റായ്പൂർ:റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ ബസ് ഇടിച്ച് ഛത്തീസ്ഗഡിൽ മൂന്ന് പേര്‍ മരിച്ചു. റായ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതു റാലിയിലേക്ക് ആളുകളെ കൊണ്ടുപോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. 40 ഓളം യാത്രക്കാരുമായി അംബികാപൂരില്‍ നിന്ന് റായ്പൂരിലേക്ക് പോവുകയായിരുന്നു ബസ്. ഇതിനിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ട്രക്ക് ബസ് ഡ്രൈവര്‍ക്ക് വ്യക്തമായി കാണാൻ കഴിയാത്തതാണ് അപകടത്തിന് കാരണമായതെന്ന് ബിലാസ്പൂര്‍ പൊലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പറഞ്ഞു.
Read More »