Month: July 2023

  • India

    അവിവാഹിതരായ 45 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് മികച്ചതുക പെൻഷൻ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

      അവിവാഹിതരായ  45 നും 50 നും ഇടയിൽ  പ്രായമുള്ളവർക്ക്  പെൻഷൻ നൽകാൻ ഹരിയാന സർക്കാർ. അവിവാഹിതരായ സ്ത്രീക്കും പുരുഷനും 2750 രൂപ പെൻഷൻ നൽകുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു. വാർഷിക വരുമാനം 1.80 ലക്ഷത്തിന് താഴെയുള്ളവർക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. അവിവാഹിതരായ 45നും 60നും ഇട‌യിൽ പ്രായമുള്ള, വാർഷിക വരുമാനം 1.80 ലക്ഷം രൂപക്ക് താഴെയുള്ള എല്ലാവർക്കും പ്രതിമാസം 2750 രൂപ പെൻഷൻ നൽകാൻ സർക്കാർ തീരുമാനമെടുത്തെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 40- 60 ഇടയില്‍ പ്രായമുള്ള വിധവകള്‍ക്കും ഇതേ തുക പെന്‍ഷനായി ലഭിക്കും. ഇവര്‍ 60 വയസ് കടന്നാല്‍ സ്വാഭാവികമായും വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ മാസം സംസ്ഥാന പൊലീസ് ഉദ്യോ​ഗസ്ഥർക്ക് മൊബൈൽ അലവൻസും പ്രഖ്യാപിച്ചിരുന്നു. കോൺസ്റ്റബിൾ റാങ്കിലുള്ള ഉദ്യോ​ഗസ്ഥർക്ക് പ്രതിമാസം 200 രൂപയും ഹെഡ് കോൺസ്റ്റബിൾ റാങ്കിലുള്ളവർക്ക് 250 രൂപയും അസി, സബ്…

    Read More »
  • Health

    എന്താണ് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് ?

    ആലപ്പുഴ ജില്ലയില്‍ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന അപൂര്‍വ്വരോഗം ബാധിച്ച്‌ 15 വയസ്സുകാരൻ മരിച്ചത് ഇന്നാണ്.എന്താണ് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് ? നെയ്‌ഗ്ലേരിയ ഫൗളറി എന്ന അമീബ  മൂലമുണ്ടാകുന്ന അപൂര്‍വ മസ്തിഷ്ക അണുബാധയാണ് പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം).മലിനജലത്തില്‍ നിന്നാണ് ഈ രോഗം മനുഷ്യരിലേക്കെത്തുന്നത്. മലിനമായ വെള്ളവുമായി സമ്ബര്‍ക്കം പുലര്‍ത്തി ഒന്ന് മുതല്‍ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ മനുഷ്യരില്‍ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുന്നു. സാധാരണഗതിയില്‍ നമ്മള്‍ ഏതെങ്കിലും തരത്തിലുള്ള ജലസ്രോതസ്സുകളില്‍ നീന്തുമ്ബോള്‍ മൂക്കിലൂടെയാണ് നെഗ്ലേരിയ ഫൗലേരി എന്ന അമീബ ശരീരത്തില്‍ പ്രവേശിക്കുന്നത്.ഇവ മൂക്കു വഴി തലച്ചോറില്‍ എത്തുന്നു. അവിടെ എത്തിയ രോഗാണു മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന് വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. മണത്തിലും രുചിയിലും ഉണ്ടാകുന്ന മാറ്റമാണ് പ്രാരംഭ ലക്ഷണം. പിന്നീട്, ആളുകളില്‍ പനി, തലവേദന, ഛര്‍ദ്ദി, അപസ്മാരം എന്നിവ അനുഭവപ്പെടാം. അമീബിക് മസ്തിഷ്‌കജ്വരത്തില്‍ നിന്നും എങ്ങനെ രക്ഷ നേടാം? സ്വിമ്മിംഗ് പൂളുകളിലെ വെള്ളം നിബന്ധനകള്‍ക്കനുസരിച്ച്‌ മാറ്റുക, പൂളുകളിലെ വെള്ളം ഇടയ്ക്കിടെ…

    Read More »
  • NEWS

    പ്രവാസി മലയാളി സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ 

    റിയാദ്:പ്രവാസി മലയാളി സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍.മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കുന്നത്തുംപീടിക വീട്ടില്‍ അബ്ദുല്‍ റഫീഖാണ് മരിച്ചത്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ അല്‍ഹസ്സയിലെ ഹുഫൂഫിലുള്ള താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് നിഗമനം.   30 വര്‍ഷമായി ഹുഫൂഫില്‍ ഫര്‍ണീച്ചര്‍ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു.മൃതദേഹം അല്‍ഹസ്സ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Kerala

    ഷീന ബ്രാഞ്ച് മാനേജറായി ചുമതലയേറ്റത് കഴിഞ്ഞ ദിവസം;വിശ്വസിക്കാനാവാതെ നാട്ടുകാർ

    മലപ്പുറം: കഴിഞ്ഞ ദിവസം എസ്.ബി.ഐ ബ്രാഞ്ച് മാനേജറായി ചുമതലയേറ്റ കണ്ണൂര്‍ സ്വദേശിനിയും ഭര്‍ത്താവും രണ്ട് മക്കളും ജീവനൊടുക്കിയത് വിശ്വസിക്കാനാവാതെ നാട്ടുകാരും കുടുംബാംഗങ്ങളും. കണ്ണൂര്‍ മുയ്യം വരഡൂല്‍ ചെക്കിയില്‍ നാരായണന്റെ മകള്‍ ഷീന (35), ഭര്‍ത്താവ് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ടുകുന്നുമ്മല്‍ ബാബുവിന്റെ മകൻ മേലേക്കാട്ടില്‍പറമ്ബ് സബീഷ് (37), മക്കളായ ഹരിഗോവിന്ദ് (ആറ്), ശ്രീവര്‍ദ്ധൻ (രണ്ടര) എന്നിവരെയാണ് ഇവര്‍ താമസിച്ചിരുന്ന മലപ്പുറം മുണ്ടുപറമ്ബ് മൈത്രി നഗറിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരിലെ എസ്.ബി.ഐയില്‍ മാനേജരായി കഴിഞ്ഞ ദിവസമാണ് ഷീന ചാര്‍ജെടുത്തത്. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജറായിരുന്നു സബീഷ്. സബീഷ് മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഷീന തൊട്ടടുത്ത മുറിയിലെ ഫാനിലാണ് തൂങ്ങി മരിച്ചത്. സബീഷ് മരിച്ച മുറിയില്‍ കട്ടിലിലാണ് ശ്രീവര്‍ദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്ത് ബെഡിലായിരുന്നു. കുട്ടികള്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ചതെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച കുടുംബക്കാര്‍ ഷീനയെ നിരന്തരം ഫോണ്‍ വിളിച്ചിട്ട് കിട്ടാതായപ്പോള്‍…

    Read More »
  • Kerala

    തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി

    തിരുവനന്തപുരം:രണ്ടാഴ്ചത്തെ കറക്കത്തിനുശേഷം തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കൂട്ടിലാക്കി.ജര്‍മൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിക്കകത്തു നിന്നാണ് കുരങ്ങിനെ കിട്ടിയത്. മൃഗശാല ജീവനക്കാരെത്തിയാണ് കുരങ്ങിനെ പിടികൂടിയത്. രണ്ടാഴ്ച്ചയായി ഹനുമാൻ കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു.   തിരുപ്പതി സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നെത്തിച്ച ഈ കുരുങ്ങ് അടക്കമുള്ള പുതിയ അതിഥികളെ ‍ പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു വിടുന്നതിനിടെയാണ് മൂന്ന് വയസ്സുള്ള പെണ്‍കുരങ്ങ് ചാടിപ്പോയത്.   നഗരത്തിന്റെ വിവിധയിടങ്ങളിലായി കുരങ്ങിനെ കുടുക്കാൻ പലവിധത്തിലും നോക്കിയെങ്കിലും പിടികൂടാനായിരുന്നില്ല.

    Read More »
  • Kerala

    സ്കൂളിന്റെ മേല്‍ക്കൂരയിലെ ഓട് ഇളകി വീണ് അധ്യാപികയ്ക്കും കുട്ടിക്കും പരിക്ക്

    പാലക്കാട്:സ്കൂളിന്റെ മേല്‍ക്കൂരയിലെ ഓട് ഇളകി താഴെ വീണ് അധ്യാപികയ്ക്കും കുട്ടിക്കും പരിക്കേറ്റു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണ ദേശബന്ധു എല്‍പി സ്കൂളില്‍ ഇന്ന് സ്കൂൾ വിടുന്നതിനു തൊട്ടു മുൻപാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ശക്തമായ കാറ്റും കനത്ത മഴയുമായിരുന്നു ഉണ്ടായിരുന്നത്. സ്കൂളിന്റെ മേല്‍ക്കൂര ഓടിട്ടതാണ്. അധ്യാപിക കുളപ്പുള്ളി സ്വദേശി ശ്രീജ, നാലാം ക്ലാസ് വിദ്യാര്‍ഥി പനമണ്ണ സ്വദേശി ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അധ്യാപിക ശ്രീജയ്ക്ക് തലയ്ക്കും വിദ്യാര്‍ത്ഥി ആദര്‍ശിന് കൈക്കുമാണ് പരിക്ക്.ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.

    Read More »
  • India

    ഉത്തര്‍പ്രദേശിൽ ഇടിമിന്നലേറ്റ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു 

    ലക്നൗ:ഉത്തര്‍പ്രദേശിന്റെ വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബുദൗണ്‍, ഇറ്റ, റായ്ബറേലി എന്നീ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇടിമിന്നലില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉഷൈത്ത് ബസാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ട് ബൈക്ക് യാത്രികരാണ് ഇടിമിന്നലേറ്റ് മരിച്ചത്.ഉഷൈത്ത് ടൗണില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 11 വയസുകാരനും ഇടിമിന്നലേറ്റ് മരിച്ചു.റായ്ബറേലിയില്‍ ദിഹ്, ഭഡോഖര്‍, മില്‍ മേഖലകളില്‍ മൂന്ന് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഇടിമിന്നലില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

    Read More »
  • India

    ഒരറിയപ്പുണ്ടാകുന്നത് വരെ തക്കാളിയില്ലാത്ത വിഭവങ്ങളാകും ലഭിക്കുക:മക് ഡൊണാള്‍ഡ്സിന്‍റെ ഔട്ട്‍ലെറ്റിന് മുന്നിൽ ബോർഡ്

    ന്യൂഡൽഹി:രാജ്യത്ത് തക്കാളി ക്ഷാമം രൂക്ഷമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ തക്കാളി വില ഉയര്‍ന്നതിന് പുറമെ ലഭ്യതയും പ്രശ്നമായതോടെ ദില്ലിയിലെ മക് ഡൊണാള്‍ഡ്സ് ഒരു നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. മക് ഡൊണാള്‍ഡ്സിന്‍റെ ഔട്ട്‍ലെറ്റിന് പുറത്തായി കസ്റ്റമേഴ്സ് കാണുന്നതിന് പതിപ്പിച്ച നോട്ടീസാണിത്.ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.   തക്കാളിയുടെ ദൗര്‍ലഭ്യത്തെ മറികടക്കാൻ തങ്ങള്‍ ഏറെ ശ്രമിച്ചു. ഗുണനിലവാരമുള്ള ഭക്ഷണങ്ങളേ തങ്ങള്‍ കസ്റ്റമേഴ്സിന് വേണ്ടി ഇതുവരെ വിളമ്ബാൻ ശ്രമിച്ചിട്ടുള്ളൂ. എന്നാലിപ്പോഴത്തെ പ്രതിസന്ധി തങ്ങള്‍ക്ക് മറികടക്കാവുന്നതല്ല, അതിനാല്‍ തന്നെ ഒരറിയപ്പുണ്ടാകുന്നത് വരെ തക്കാളിയില്ലാതെ വിഭവങ്ങള്‍ നല്‍കാനാണ് തീരുമാനം. എത്രയും പെട്ടെന്ന് തക്കാളി ലഭ്യത ഉറപ്പുവരുത്താനായി ഞങ്ങള്‍ ശ്രമിക്കും.അതുവരെയുണ്ടാകുന്ന അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു-   ഇങ്ങനെ പോകുന്നു നോട്ടീസിൽ.

    Read More »
  • India

    ഭാര്യയെ കാമുകന്റെ വീട്ടില്‍നിന്നു രാത്രി പിടികൂടി; കൈയോടെ കാമുകന് കെട്ടിക്കൊടുത്ത് ഭര്‍ത്താവ്

    പട്‌ന: ബിഹാറില്‍ ഭാര്യയെ കാമുകനു വിവാഹം ചെയ്തു നല്‍കി ഭര്‍ത്താവ്. ബിഹാറിലെ നവാഡയിലാണ് സംഭവം. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അവര്‍ ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അറിഞ്ഞ ഭര്‍ത്താവ് ഗ്രാമത്തിലെ ക്ഷേത്രത്തില്‍വച്ച് അവരുടെ വിവാഹം നടത്തുകയായിരുന്നു. अनोखा ब्याह, नवादा: पति ने कराई अपनी ही पत्नी की दूसरी शादी, रात के अंधेरे में प्रेमिका से मिलने आया था प्रेमी युगल, दोनों ही बेडरूम में ऑन द स्पॉट पकड़े गए, ग्रामीणों ने दोनों को पकड़कर नारदीगंज थाने में करा दी शादी, #BiharNews #nawada pic.twitter.com/f5FXfWtYEG — Sonu Singh, Journalist (@BhumiharSonu) July 5, 2023 ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ കാമുകന്‍ യുവതിക്ക് താലി ചാര്‍ത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാമുകന്‍ സിന്ദൂരം ചാര്‍ത്തുന്നതും യുവതി കരയുന്നതും വീഡിയോയില്‍ കാണാം. ഭര്‍ത്താവ് ജോലിക്കു പോയ സമയത്ത് രാത്രി കാമുകനെ…

    Read More »
  • Crime

    വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിനു പോയി; പ്രവാസിയുടെ വീട്ടില്‍നിന്ന് 89 പവന്‍ മോഷ്ടിച്ചു

    തിരുവനന്തപുരം: അടഞ്ഞു കിടന്ന വീട്ടില്‍നിന്ന് 89 പവന്‍ മോഷ്ടിച്ചു. മണക്കാട് സ്വദേശി രാമകൃഷ്ണന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. വീട്ടുകാര്‍ തൃച്ചന്തൂരില്‍ ക്ഷേത്രദര്‍ശനത്തിനുപോയ സമയത്തായിരുന്നു മോഷണം. തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. മുകളിലത്തെ നിലയിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. സ്ഥലത്തെത്തിയ ഫോര്‍ട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ദുബായില്‍ ജോലി ചെയ്യുന്ന രാമകൃഷ്ണന്‍ മകന്റെ ഉപനയന ചടങ്ങിനോട് അനുബന്ധിച്ചാണ് നാട്ടിലെത്തിയത്. ലോക്കറിലുണ്ടായിരുന്ന സ്വര്‍ണം ചടങ്ങുകള്‍ക്കായാണ് എടുത്തത്. ക്ഷേത്രദര്‍ശനത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ മുകളിലത്തെ നിലയിലെ ഗ്ലാസ് വാതില്‍ തുറന്ന നിലയിലായിരുന്നു. മുറികളിലെ സാധനം വാരിവലിച്ചിട്ടിരുന്നു. പരിശോധനയിലാണ് സ്വര്‍ണം നഷ്ടമായ വിവരം അറിഞ്ഞത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. പോലീസ് നായ ജംക്ഷന്‍വരെ മണംപിടിച്ചെത്തി. സിസി ടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

    Read More »
Back to top button
error: