IndiaNEWS

അവിവാഹിതരായ 45 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് മികച്ചതുക പെൻഷൻ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

  അവിവാഹിതരായ  45 നും 50 നും ഇടയിൽ  പ്രായമുള്ളവർക്ക്  പെൻഷൻ നൽകാൻ ഹരിയാന സർക്കാർ. അവിവാഹിതരായ സ്ത്രീക്കും പുരുഷനും 2750 രൂപ പെൻഷൻ നൽകുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു. വാർഷിക വരുമാനം 1.80 ലക്ഷത്തിന് താഴെയുള്ളവർക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. അവിവാഹിതരായ 45നും 60നും ഇട‌യിൽ പ്രായമുള്ള, വാർഷിക വരുമാനം 1.80 ലക്ഷം രൂപക്ക് താഴെയുള്ള എല്ലാവർക്കും പ്രതിമാസം 2750 രൂപ പെൻഷൻ നൽകാൻ സർക്കാർ തീരുമാനമെടുത്തെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 40- 60 ഇടയില്‍ പ്രായമുള്ള വിധവകള്‍ക്കും ഇതേ തുക പെന്‍ഷനായി ലഭിക്കും. ഇവര്‍ 60 വയസ് കടന്നാല്‍ സ്വാഭാവികമായും വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ മാസം സംസ്ഥാന പൊലീസ് ഉദ്യോ​ഗസ്ഥർക്ക് മൊബൈൽ അലവൻസും പ്രഖ്യാപിച്ചിരുന്നു. കോൺസ്റ്റബിൾ റാങ്കിലുള്ള ഉദ്യോ​ഗസ്ഥർക്ക് പ്രതിമാസം 200 രൂപയും ഹെഡ് കോൺസ്റ്റബിൾ റാങ്കിലുള്ളവർക്ക് 250 രൂപയും അസി, സബ് ഇൻസ്പെക്ടർക്ക് 300 രൂപയും സബ് ഇൻസ്പെക്ടർമാർക്ക് 400 രൂപയുമാണ് അലവൻസ് പ്രഖ്യാപിച്ചത്.

Signature-ad

കർഷകരുടെ മക്കളെ വിവാഹം കഴിക്കുന്ന യുവതികൾക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്ന് മുൻ മുഖ്യമന്ത്രിയും കർണാടകയിലെ ജെ.ഡി.എസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി തെരഞ്ഞെടുപ്പ് കാലത്ത് വാ​ഗ്ദാനം നൽകിയിരുന്നു. കർഷകരുടെ മക്കളുടെ വിവാഹം പ്രോത്സാഹിപ്പിക്കാൻ  പെൺകുട്ടികൾക്ക് സർക്കാർ രണ്ട് ലക്ഷം രൂപ നൽകണമെന്നും കുമാരസ്വാമി പറഞ്ഞു.
പെൺകുട്ടികൾ കർഷകരുടെ മക്കളെ വിവാഹം കഴിക്കാൻ തയ്യാറല്ലെന്ന വാർത്ത വന്നതിന് പിന്നാലെയായിരുന്നു കുമാരസ്വാമിയുടെ വാ​ഗ്ദാനം. വിവാഹം വൈകുന്നതിന് പരിഹാരമായി ക്ഷേത്രത്തിലേക്ക് യുവാക്കൾ പദയാത്ര നടത്തിയത് വാർത്തയായിരുന്നു. കർണാടകയിലെ മാണ്ഡ്യയിലാണ് യുവാക്കൾ ‘ബ്രഹ്മചാരിഗല പദയാത്ര’ നടത്തിയത്.

Back to top button
error: