Month: July 2023
-
NEWS
സ്വകാര്യ കമ്പനികളിൽ സ്വദേശിവത്കരണത്തിന്റെ അർധ വാർഷിക ടാർഗറ്റ് കണ്ടെത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കും; ടാർഗറ്റ് പാലിക്കാത്തവർക്ക് നാളെ മുതൽ കനത്ത പിഴ
ദുബൈ: സ്വകാര്യ കമ്പനികളിൽ സ്വദേശിവത്കരണത്തിന്റെ അർധ വാർഷിക ടാർഗറ്റ് കണ്ടെത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സ്വദേശിവത്കരണത്തിൻറെ അർധ വാർഷിക ടാർഗറ്റ് പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾക്ക് ജൂലൈ എട്ടു മുതൽ പിഴ ചുമത്തുമെന്ന് യുഎഇ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ജൂലൈ ഏഴിന് ശേഷം നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ചു കഴിഞ്ഞിട്ടില്ലെങ്കിൽ, നിയമിക്കാൻ ബാക്കിയുള്ള ഓരോ സ്വദേശിക്കും 42,000 ദിർഹം വീതമാണ് പിഴ ഈടാക്കുക. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഒരു ശതമാനം സ്വദേശിവത്കരണമാണ് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾ പൂർത്തീകരിക്കേണ്ടത്. അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ആറു മാസത്തിനകം ജീവനക്കാരിൽ ഒരു ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിർദ്ദേശമുള്ളത്. വർഷത്തിൽ രണ്ടു ശതമാനമെന്ന നിലയിലാണ് ടാർഗറ്റ്. അർദ്ധവാർഷിക സ്വദേശിവത്കരണം ജൂൺ 30ഓടെ പൂർത്തിയാക്കേണ്ടിയിരുന്നതാണെങ്കിലും ജൂലൈ ഏഴ് വരെ സമയം നീട്ടി നൽകുകയായിരുന്നു. അൻപതിലധികം ആളുകൾ ജോലി ചെയ്യുന്ന രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഇത് ബാധകവുമാണ്. കഴിഞ്ഞ വർഷം…
Read More » -
Kerala
ആശങ്കപരത്തി ഡെങ്കിയും എലിപ്പനിയും; സംസ്ഥാനത്ത് ഇന്ന് 6 പനിമരണം, ചികിത്സ തേടിയത് 11,418 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പനിമരണം. എലിപ്പനി ബാധിച്ചാണ് ഒരാൾ മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഒരു മരണം എച്ച്1എൻ1 ബാധിച്ചതിനെ തുടർന്നാണെന്ന് സംശയിക്കുന്നു. അതുപോലെ നാലു പേരുടെ മരണം ഡെങ്കിപ്പനി മൂലമാണോ എന്ന് സംശയമുണ്ട്. ഇതുവരെ 127 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്ന് 11418 പേർ പനിക്ക് ചികിത്സ തേടി. ആലപ്പുഴയിൽ അപൂർവ്വ രോഗം ബാധിച്ച് 15കാരൻ മരിച്ചു. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച പാണാവള്ളിയിലെ 15കാരനാണ് മരിച്ചത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം കഴിഞ്ഞ ദിവസമാണ് 15 വയസ്സ് പ്രായമുള്ള പാണാവള്ളി സ്വദേശിക്ക് സ്ഥിരീകരിച്ചത്. അഞ്ചു വർഷത്തിന് ശേഷമാണ് ആലപ്പുഴയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യുന്നത്. വെള്ളത്തിൽ ജീവിക്കുന്ന അമീബ രോഗാണുവാണ് രോഗം പരത്തുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ…
Read More » -
NEWS
ഏറ്റവും കുറവ് ജീവിതച്ചെലവുള്ള ഗള്‍ഫ് രാജ്യമേത്? പട്ടിക പുറത്ത്
കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി കുവൈത്തിനെ തെരഞ്ഞെടുത്തു. ലോക രാജ്യങ്ങളുടെ ജീവിത ചെലവ് സംബന്ധിച്ചുള്ള ഏറ്റവും വലിയ ഡാറ്റാബേസുകളിലൊന്നായ നംബിയോ ആണ് 2023 ആദ്യ പകുതിയിലെ കണക്കുകൾ പുറത്ത് വിട്ടത്. അറബ് ലോകത്ത് കുവൈത്ത് 14-ാം സ്ഥാനത്താണ്. ഓരോ ആറ് മാസത്തിലും നംബിയോ ജീവിതച്ചെലവ് സൂചിക പുറത്ത് വിടാറുണ്ട്. അവശ്യസാധനങ്ങൾ, റെസ്റ്റോറന്റുകൾ, ഗതാഗതം, യൂട്ടിലിറ്റികൾ എന്നിവയുടെ വിലയാണ് പരിഗണിക്കുക. അതേസമയം സൂചികയിൽ വാടക പോലുള്ള താമസ ചെലവുകൾ ഉൾപ്പെടുന്നില്ല. ലോകത്തിലെ 139 രാജ്യങ്ങളിലെ ജീവിത ചെലവാണ് വിലയിരുത്തുന്നത്. ഏറ്റവും ചെലവേറിയ അറബ് നഗരങ്ങളുടെ പട്ടികയിൽ ദുബൈ ഒന്നാമതെത്തി. അൽ ഖോബാർ, അബുദാബി, ദോഹ, മനാമ, ബെയ്‌റൂത്ത്, റിയാദ്, റമല്ല, ജിദ്ദ, മസ്‌കറ്റ്, ഷാർജ, ദമാം, അമ്മാൻ, കുവൈത്ത് എന്നിവയാണ് പിന്നിലുള്ളത്. 2023ലെ ആദ്യ ആറ് മാസത്തെ ക്രൗഡിങ് ഇൻഡക്സിൽ അമ്മാൻ, ബെയ്‌റൂട്ട്, ദുബൈ എന്നിവയ്ക്ക് ശേഷം അറബ് ലോകത്ത് കുവൈത്ത് നാലാമതും ഗൾഫിൽ രണ്ടാം സ്ഥാനത്തും…
Read More » -
Crime
കാഴ്ച പരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ
കൊച്ചി: കാഴ്ച പരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിലായി. കോട്ടയം സ്വദേശി ജീമോനെയാണ് എറണാകുളം മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. പാട്ടുകൾ ചിത്രീകരിക്കാൻ എന്ന പേരിലായിരുന്നു പെൺകുട്ടിയെ ചെറായിയിലേക്ക് വിളിച്ചു വരുത്തിയത്. ചെറായിയിലെ ഹോട്ടൽ മുറിയിൽ വച്ചാണ് പീഡനം നടന്നത്. പെൺകുട്ടിയുടെ പാട്ടുകൾ വൈറലാക്കാം എന്ന് ധരിപ്പിച്ചാണ് പെൺകുട്ടിയെ പ്രതി ഹോട്ടലിൽ എത്തിച്ചത്.
Read More » -
Crime
വീട്ട് ചെലവിന് അയച്ച 32,000 രൂപ എന്തു ചെയ്തെന്ന് ചോദിച്ച ഭർത്താവിനെ ഭാര്യയും ഭാര്യാ സഹോദരിയും ചേര്‍ന്ന് വടികൊണ്ട് തല്ലിച്ചതച്ചു; കേസെടുത്ത് പോലീസ്
കാൻപുർ: പണം ചെലവഴിച്ചതിനെ കുറിച്ച് ചോദിച്ചതിന് ഭർത്താവിനെ ക്രൂരമായി തല്ലിച്ചതച്ച് ഭാര്യ. ഉത്തർപ്രദേശിലെ കാൻപുർ ദെഹത്തിലാണ് സംഭവം. ഭാര്യയും ഭാര്യാ സഹോദരിയും ചേർന്ന് ഒരു യുവാവിനെ തല്ലിച്ചതയ്ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. താൻ അയച്ച പണം എങ്ങനെ ചെലവഴിച്ചുവെന്ന് പറയണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മർദ്ദനമെന്നാണ് പരാതി. ബനാറസിൽ താമസിക്കുന്ന ശിവകുമാർ സഹോദരനൊപ്പം വണ്ടിയിൽ കുൽഫി വിൽക്കുന്ന ജോലിയാണ് ചെയ്യുന്നത്. എല്ലാ മാസവും ശിവകുമാർ ഭാര്യ സുശീലയ്ക്ക് വീട്ടുചെലവിനായി പണം അയച്ചുകൊടുക്കുമായിരുന്നു. ഇത്തവണ ബനാറസിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ ശിവകുമാർ തൻറെ ഭാര്യ ഒന്നും പറയാതെ എട്ട് ക്വിന്റൽ ഗോതമ്പ് വിറ്റതായി കണ്ടെത്തി. എന്തിനാണ് ഗോതമ്പ് വിറ്റതെന്നും ബനാറസിൽ നിന്ന് അയച്ച 32,000 രൂപ എന്തു ചെയ്തുവെന്നും ശിവകുമാർ ഭാര്യയോട് ചോദിച്ചു. ഇതിൻറെ ദേഷ്യത്തിൽ സുശീലയും സഹോദരിയും ചേർന്ന് ശിവകുമാറിന്റെ കൈകൾ കെട്ടിയിട്ട് വടികൊണ്ട് അടിക്കുകയായിരുന്നു. ശിവകുമാർ നൽകിയ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323, 504 എന്നീ വകുപ്പുകൾ…
Read More » -
Kerala
ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മാരക രോഗത്തെക്കുറിച്ചുള്ള പേടി ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയം
മലപ്പുറം: മുണ്ടുപറമ്പിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാരക രോഗത്തെ കുറിച്ചുള്ള പേടിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയം. ഇന്നലെ രാത്രിയോടെയാണ് മലപ്പുറം മുണ്ടുപറമ്പിൽ അച്ഛൻ, അമ്മ, രണ്ട് കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ്, ഭാര്യ ഷീന , മക്കളായ ഹരിഗോവിന്ദ്, ശ്രീവർധൻ എന്നിവരാണ് മരിച്ചത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിച്ച നിലയിലായിരുന്നു. മാരക രോഗമായ ഡുഷേൻ മസ്കുലര്‍ ഡിസ്ട്രോഫിയെക്കുറിച്ചുള്ള ആധിയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയം. മൂത്ത കുട്ടിക്ക് ഈ അസുഖമാണെന്ന് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ മാതാപിതാക്കളുടെയും ഇളയ കുട്ടിയുടെയും പരിശോധന നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പേശികളെ ഗുരുതരമായി ബാധിക്കുകയും അതുവഴി കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കുന്നതാണ് ഡിഎംഡി എന്ന ഈ അസുഖം. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളെക്കുറിച്ചുള്ള മനോവിഷമം മൂലം ജീവനൊടുക്കിയതാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ധനകാര്യ…
Read More » -
India
ഒഡീഷയിലെ ട്രെയിൻ അപകടം; മൂന്ന് റയിൽവെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ
ന്യൂഡല്‍ഹി. ഒഡീഷയിലെ ബാലസോറില്‍ 288 പേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ബാലാസോര്‍ സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ അരുണ്‍ കുമാര്‍ മഹന്ത, സോഹോ സീനിയര്‍ സെക്ഷന്‍ ഓഫീസര്‍ മുഹമ്മദ് ആമിര്‍ഖാന്‍, സ്റ്റേഷനിലെ സെക്ഷന്‍ ഓഫീസര്‍ പപ്പു കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് അപകടം സംഭവിച്ചത്. അപകടത്തിന് കാരണം സ്റ്റേഷനിലെ സിഗ്നല്‍ തകരാണാണെന്ന് റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.കോറമണ്ഡല്‍ എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.ഇതിന്റെ കോച്ചുകള്‍ മറിഞ്ഞ് അടുത്ത ലൈനിലൂടെ പോയിരുന്ന യശ്വന്ത്പുര്‍ ഹൗറ എക്‌സ്പ്രസിലും ഇടിക്കുകയായിരുന്നു.
Read More » -
Kerala
യാന ഹോസ്പിറ്റലിനെതിരെ വ്യാജവാർത്ത; ഖേദം പ്രകടിപ്പിച്ച് കർമ്മ ന്യൂസ്
തിരുവനന്തപുരം: ഉള്ളൂർ യാന ഹോസ്പിറ്റലിനെതിരായി വ്യാജവാർത്ത പ്രസിദ്ധീകരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കർമ്മ ന്യൂസ്. യാനാ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റായ ഡോ വിവേക് പോൾ സംഭവത്തിൽ കേസ് ഫയൽ ചെയ്തിരുന്നു.തുടർന്നായിരുന്നു കർമ്മയുടെ ഖേദപ്രകടനം. ആശുപത്രിയുടെ വിശദീകരണവും മെഡിക്കൽ റിപ്പോർട്ടും പരിശോധിക്കാതെ തെറ്റായ വിധത്തിൽ റിപ്പോർട്ട് ചെയ്യാൻ ഇടയായതിൽ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നുവെന്ന് കർമ്മ ന്യൂസ് തങ്ങളുടെ ചാനലിലൂടെ അറിയിച്ചു.
Read More » -
Kerala
റേഷൻ കാർഡ് ഇപ്പോൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം: ആർക്കൊക്കെ അപേക്ഷിക്കാം, എന്താണ് ചെയ്യേണ്ടത്? അറിയേണ്ട വിവരങ്ങൾ എല്ലാം
ഓരോ സംസ്ഥാന സർക്കാരുകൾ നൽകുന്ന ഔദ്യോഗിക രേഖയാണ് റേഷൻ കാർഡ്. ഈ കാർഡിന്റെ സഹായത്തോടെ, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (NFSA), 2013 അനുസരിച്ച്, യോഗ്യതയുള്ള കുടുംബങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങാം. നിലവിൽ യോഗ്യതയുള്ള കുടുംബങ്ങൾക്ക് നാല് തരം റേഷൻ കാർഡുകൾ നൽകുന്നു. ⭕️ മഞ്ഞ കാർഡ് സമൂഹത്തിലെ ഏറ്റവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം അല്ലെങ്കിൽ അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾ. 35 കിലോ ഭക്ഷ്യധാന്യങ്ങൾ പൂർണമായും സൗജന്യമാണ് ⭕️ പിങ്ക് കാർഡ് മുൻഗണന വിഭാഗം അല്ലെങ്കിൽ ദാരിദ്ര്യരേഖയ്ക്ക് താഴെ (ബിപിഎൽ) ഉള്ളവർ. കുടുംബത്തിലെ ഓരോ അംഗത്തിനും അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങൾ പൂർണമായും സൗജന്യമാണ്. ⭕️ നീല കാർഡ് ദാരിദ്ര്യരേഖയ്ക്ക് മുകളിൽ (APL) ഉള്ളവർ. സംസ്ഥാന സബ്സിഡി ലഭിക്കുന്നവരാണ് ഇവർ. ⭕️ വെള്ള കാർഡ് സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന പൊതുവിഭാഗത്തിൽ പെട്ടവർ. മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (ബിപിഎൽ) മാറ്റുന്നതിന് ഇപ്പോൾ അവസരം…
Read More » -
Kerala
വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് നായ പിടികൂടി
പാലക്കാട്: വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് നായ ” ലൂസി ” യുടെ സഹായത്തോടെ മണിക്കൂറുകൾക്കകം പിടികൂടി. ഇന്നലെ പുലർച്ചെ അഞ്ചരയോടെ നല്ലേപ്പിള്ളി മാനാംകുറ്റിയിലാണ് മോഷണ ശ്രമം നടന്നത്. സംഭവത്തിൽ നാട്ടുകൽ താമരച്ചിറ സി വിജയകുമാറിനെ (36) പോലീസ് അറസ്റ്റ് ചെയ്തു. വീടിനു സമീപത്തുള്ള ഷെഡ്ഡിൽ പശുവിനെ കറക്കാൻ പോയതായിരുന്നു ഉഷാകുമാരി. ഇതിനിടെ സമീപത്ത് പതുങ്ങിയിരുന്ന പ്രതി ചാടിവീണ് മാല പൊട്ടിക്കുകയായിരുന്നു.എന്നാൽ പിടിവലിയും ബഹളവുമായതോടെ വീട്ടുകാരും സമീപവാസികളും ഉണർന്നു. ഇതിനിടെ സ്വർണ്ണമാല കയ്യിൽ നിന്നും താഴെ വീണതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ ചിറ്റൂർ പോലീസും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ പിടിവലിക്കിടെ കീറിപ്പറിഞ്ഞ പ്രതിയുടെ ഷർട്ടിൻ്റെ ഭാഗം കണ്ടെത്തി. ഷർട്ടിൻ്റെ ഭാഗം മണം പിടിച്ച ലൂസി നെൽപ്പാടങ്ങളും കൈത്തോടുകളും കടന്ന് തോട്ടങ്ങളിലൂടെയും മറ്റും സഞ്ചരിച്ചാണ് പ്രതിയുടെ വീട്ടിലെത്തിയത്. ലാബ്രഡോർ ഇനത്തിൽപ്പെട്ട ലൂസി മുൻപ് മാവോയിസ്റ്റ് പരിശോധന സംഘത്തിലായിരുന്നു. പിന്നീടാണ് ലൂസിയെ കുറ്റവാളികളെ കണ്ടെത്തുന്നതിനായി ഉപയോഗിച്ചു തുടങ്ങിയത്.
Read More »