Month: July 2023

  • Kerala

    ശില്‍പി ജോണ്‍സ് കൊല്ലകടവിന്റെ വായ്പ തിരിച്ചടച്ച്‌ നടൻ സുരേഷ് ഗോപി

    ആലപ്പുഴ:  ടൂറിസം പദ്ധതിയുടെ ഭാഗമായി പ്രതിമ നിര്‍മ്മിച്ച്‌ പെരുവഴിയിലായ ശില്‍പി ജോണ്‍സ് കൊല്ലകടവിന്റെ വായ്പ തിരിച്ചടച്ച്‌ നടൻ സുരേഷ് ഗോപി. കായംകുളം ടൂറിസം പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച മത്സ്യകന്യകയുടെ ശില്‍പ്പം നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ തുക തികയാതെ വന്നു. അധിക ചിലവുകള്‍ വന്നിട്ടും സര്‍ക്കാര്‍ പണം നല്‍കാതായതോടുകൂടി ശില്‍പി സ്വന്തം വീടും വസ്തുവും ബാങ്കില്‍ പണയം വെച്ച്‌ 3,60,000 രൂപ വായ്പയെടുത്തു. പിന്നീട് ഈ തുക ഉപയോഗിച്ചാണ് അദ്ദേഹം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ശില്‍പ്പിയ്‌ക്ക് ഉടൻ പണം നല്‍കാമെന്ന് ടൂറിസം അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും നല്‍കിയിരുന്നില്ല. ഒടുവില്‍ സംസ്ഥാന അവാര്‍ഡ് ജേതാവായ ശില്‍പ്പിയ്‌ക്ക് ലഭിച്ചത് ബാങ്കില്‍ നിന്നുമുള്ള ജപ്തി നോട്ടീസ് ആയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഗോപി വിഷയത്തില്‍ ഇടപെടുകയും  വായ്പ തിരിച്ചടക്കുകയുമായിരുന്നു.

    Read More »
  • Movie

    സുരേഷ് ഗോപിയുടെ എസ്.പി ഹരീഷ് മാധവനും ബിജുമേനോന്റെ പ്രൊഫസർ നിഷാന്തും  നേർക്കുനേർ പോരാടുന്ന ‘ഗരുഡൻ’ ഷൂട്ടിംഗ് പുരോഗമിക്കുന്നു

         മലയാള സിനിമയിലെ കരുത്തുറ്റ രണ്ടുനടന്മാരാണ് സുരേഷ് ഗോപിയും, ബിജുമേനോനും. ഇവരുടെ കോമ്പിനേഷനിൽ നിരവധി ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സുരേഷ് ഗോപി നായകനിരയിലേക്കു കടന്നപ്പോൾ ബിജു മേനോൻ ഉപനായകനും പ്രതിനായകനും ഒക്കെ ആയിരുന്നു. മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളായ  ക്രിസ്ത്യൻ ബ്രദേഴ്‌സ്, ചിന്താമണി കൊലക്കേസ്, പ്രണയ വർണ്ണങ്ങൾ, എഫ്.ഐ.ആർ, ഹൈവേ, പത്രം, മഹാത്മ തുടങ്ങിയ ചിത്രങ്ങളെല്ലാം ഇവരുടെ മിന്നുന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇതിനിടയിൽ ഈ കോമ്പിനേഷന് നീണ്ട ഇടവേള വന്നു. സുരേഷ് ഗോപി ഇടക്കാലത്ത് ചലച്ചിത്ര രംഗത്തു നിന്നും മാറി നിന്നതും, അപ്പോഴേക്കും ബിജു മേനോൻ നായകനിരയിലേക്കു കടന്നു വന്നതും ഈ ഇടവേളക്കു കാരണമായി എന്നു പറയാം. പതിമൂന്നു വർഷത്തെ ഇടവേളയാണ് അഭിനയരംഗത്ത് ഇവർക്കിടയിൽ ഉണ്ടായത്. അതിനു വിരാമമിട്ടു കൊണ്ടാണ് ഇപ്പോൾ ‘ഗരുഡൻ’ എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിക്കാൻ ഇരുവരും എത്തിയിരിക്കുന്നത്. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ‘ഗരുഡൻ’ മാജിക്ക് ഫ്രംയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. കൊച്ചിയിൽ ചിത്രീകരണം നടന്നു…

    Read More »
  • Kerala

    കോട്ടയം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

    കോട്ടയം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടി ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച്‌ കളക്ടര്‍ ഉത്തരവിറക്കി. സംസ്ഥാനത്ത് നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിലേയും കോട്ടയത്ത് ചങ്ങനാശ്ശരി, വൈക്കം, കോട്ടയം താലൂക്കുകളിലുമാണ് അവധി.അതേസമയം മുൻ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല.

    Read More »
  • Kerala

    ആദർശം കൊണ്ടാണ് ബിജെപിയിൽ ചേർന്നത്;ബിജെപി വിടേണ്ട സാഹചര്യം തനിക്കില്ല:നടൻ കൃഷ്ണകുമാര്‍

    തിരുവനന്തപുരം:ആദർശം കൊണ്ടാണ് ബിജെപിയിൽ ചേർന്നതെന്നും ബിജെപി വിടേണ്ട സാഹചര്യം തനിക്കില്ലെന്നും സിനിമ-സീരിയൽ നടൻ കൃഷ്ണകുമാര്‍.പാര്‍ട്ടിയില്‍ ആരുമായും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഒന്നും തനിക്കില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. ‘ബിജെപി വിടേണ്ട ഒരു സാഹചര്യവും എനിക്കില്ല. 2021ലാണ് ഞാൻ ബിജെപിയില്‍ ചേരുന്നത്. അടിസ്ഥാനപരമായി മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. ഒന്ന്, ആവശ്യങ്ങളുമായി പലരും വരും, ആവശ്യങ്ങള്‍ നടക്കാതെ വരുമ്ബോള്‍ അവര്‍ പാര്‍ട്ടി വിടും. രണ്ട് ആവേശം കൊണ്ട് പാര്‍ട്ടിയിലേക്ക് വരും, അവരുദ്ദേശിച്ച ആവേശം കാണാതാകുമ്ബോള്‍ പാര്‍ട്ടി വിടും. മൂന്ന് ആദര്‍ശം കൊണ്ട് പാര്‍ട്ടിയില്‍ ചേരും, അവര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പ്രശ്‌നം നേരിട്ടാലോ പാര്‍ട്ടിയുമായി പ്രശ്‌നങ്ങളുണ്ടായാലോ പാര്‍ട്ടിയില്‍ നിന്ന് പോകാനാകില്ല’-കൃഷ്ണകുമാര്‍ പറഞ്ഞു. ‘ഞാൻ 1988 മുതല്‍ സംഘത്തിന്റെ ഭാഗമാണ്. അന്ന് തൊട്ടേ വിശ്വസിക്കുന്ന ആദര്‍ശമാണ്. ഇനി പാര്‍ട്ടിയ്ക്ക് വേണ്ടന്ന് പറഞ്ഞ് പുറത്താക്കിയാല്‍ ഞാൻ നേരെ വീട്ടിലേക്ക് പോകും. അപ്പോഴും പാര്‍ട്ടിയെ പറ്റി മോശം പറയില്ല. വ്യക്തികളുമായുള്ള പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടെ പ്രശ്‌നങ്ങളല്ല. ഇതൊക്കെ കാലങ്ങള്‍കൊണ്ട് മാറിവരും. എനിക്ക് വ്യക്തി…

    Read More »
  • India

    കുത്തനെ വില കത്തിക്കയറുന്നതിനിടെ… കിലോയ്ക്ക് 20 രൂപയ്ക്ക് തക്കാളി വിറ്റ് കച്ചവടക്കാരൻ!

    പൊതുവെ പച്ചക്കറികൾക്ക് വില കൂടിയത് വലിയ രീതിയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണിത്. അതിനിടെ തക്കാളിക്ക് കുത്തനെ വില കൂടിയത് കൂടിയാകുമ്പോൾ ആകെ തിരിച്ചടി തന്നെ ആയി. കനത്ത മഴയും അതിന് മുമ്പ് വേനൽ നീണ്ടുപോയതുമെല്ലാമാണ് തക്കാളിക്ക് ഇത്രമാത്രം വില ഉയരാൻ കാരണമായിരിക്കുന്നത്. പലയിടങ്ങളിലും കൃഷിനാശമുണ്ടായി. പലയിടങ്ങളിലും വിളവെടുക്കാൻ നേരം മഴ ശക്തമായതോടെ വിള നശിക്കുന്ന അവസ്ഥയുണ്ടായി. സൂക്ഷിച്ചുവച്ചിരുന്ന പച്ചക്കറികൾ മഴയിൽ ഗതാഗതം തടസപ്പെട്ടതോടെയും വെള്ളം കയറിയതോടെയും നശിച്ചുപോകുന്ന കാഴ്ചയും നാം കണ്ടു. ഏതായാലും തക്കാളി വില കത്തിക്കയറുന്നതിനിടെ ഇവിടെയിതാ വഴിയിൽ പച്ചക്കറി വിൽക്കുന്ന ഒരു കച്ചവടക്കാരൻ കിലോയ്ക്ക് 20 രൂപ എന്ന നിരക്കിൽകിലോക്കണക്കിന് തക്കാളി വിറ്റിരിക്കുകയാണ്. കേൾക്കുമ്പോൾ തീർച്ചയായും അതിശയം തോന്നിക്കുന്നൊരു വാർത്ത തന്നെയാണിത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരാണ് കൗതുകമുണർത്തുന്ന സംഭവമുണ്ടായിരിക്കുന്നത്.20 രൂപയ്ക്ക് ഒരു കിലോ തക്കാളി കിട്ടുമെന്നറിഞ്ഞതോടെ ഇദ്ദേഹം കച്ചവടം ചെയ്യുന്നിടത്തേക്ക് ആളുകൾ കൂട്ടത്തോടെ എത്തുകയായിരുന്നു. മിനുറ്റുകൾക്കുള്ളിൽ തന്നെ കിലോക്കണക്കിന് തക്കാളി വിറ്റഴിഞ്ഞു എന്നാണ് ഡി ആർ രാജേഷ് എന്ന കച്ചവടക്കാരൻ പറയുന്നത്.…

    Read More »
  • Kerala

    വൈദ്യുതി നിലച്ചത് നോക്കാൻ വീടിന് പുറത്തേക്കിറങ്ങിയ യുവാവ് ഷോക്കേറ്റ് മരിച്ചു

    ആലപ്പുഴ : വൈദ്യുതി നിലച്ചത് നോക്കാൻ വീടിന് പുറത്തേക്കിറങ്ങിയ യുവാവ് ഷോക്കേറ്റ് മരിച്ചു.ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത്. വൈദ്യുതി നിലച്ചത് നോക്കാൻ വീടിന് പുറത്തേക്കിറങ്ങി നോക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള ഇരുമ്പു കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. വീടിന് ചുറ്റും വെളളമുണ്ടായിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.

    Read More »
  • Crime

    മാട്രിമോണി വെബ്‍സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ കണ്ണുമടച്ച് വിശ്വസിച്ചു; 33 വയസുകാരനായ ടെക്കിക്ക് നഷ്ടമായത് 91 ലക്ഷം രൂപ

    പൂനെ: മാട്രിമോണി വെബ്‍സൈറ്റിലൂടെ പരിചയപ്പെട്ട യുവതി 91.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചു. പൂനെയിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന 33 വയസുകാരനാണ് തട്ടിപ്പിന് ഇരയായത്. വിവാഹ വാഗ്ദാനം നൽകിയ ശേഷം ഭാവി സുരക്ഷിതമാക്കാനുള്ള നിക്ഷേപത്തിലേക്കെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയതത്രെ. ആദർശ് നഗർ സ്വദേശിയുടെ പരാതിയിൽ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസമാണ് മാട്രിമോണി വെബ്സൈറ്റിലൂടെ യുവാവും യുവതിയും പരിചയപ്പെട്ടത്. വിവാഹം ചെയ്യാമെന്ന് സമ്മതിച്ചതിന് ശേഷം ഇരുവരും ഫോണിലൂടെ പരസ്പരം സംസാരിക്കാൻ തുടങ്ങി. ‘ബ്ലെസ്‍കോയിൻ’ എന്ന ഡിജിറ്റൽ കറൻസിയിൽ നിക്ഷേപിക്കാമെന്ന ആശയം യുവതിയാണ് മുന്നോട്ടുവെച്ചത്. വിവാഹത്തിന് ശേഷം ഭാവി സുരക്ഷിതമാക്കാൻ അത് സഹായിക്കുമെന്നും പറഞ്ഞു. മലേഷ്യയിലാണ് താമസിക്കുന്നതെന്ന് പറഞ്ഞ യുവതിയെ വിശ്വസിച്ച പരാതിക്കാരൻ നിരവധി ബാങ്കുകളിൽ നിന്നും ലോൺ ആപ്ലിക്കേഷനുകളിൽ നിന്നും വായ്പയെടുത്തു. ആകെ 71 ലക്ഷം രൂപയാണ് ഇയാൾക്ക് പല ധനകാര്യ സ്ഥാപനങ്ങളിലായി ഇപ്പോൾ ബാധ്യതയുള്ളത്. ഫെബ്രുവരി…

    Read More »
  • Food

    പ്രഭാതഭക്ഷണത്തിൽ മുട്ട കഴിക്കാം; മുട്ട കഴിക്കുന്നതുകൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ അറിയാം

    പണ്ടുമുതലേ മുട്ട നമ്മുടെ ഒരു പ്രധാന ഭക്ഷണമാണ്, ദൈനംദിന ഭക്ഷണത്തിൽ മുട്ട ഒരു പ്രധാന ഭാഗമാക്കുന്നത് വഴി ശരീരത്തിനു ഒത്തിരി ഗുണങ്ങൾ ലഭിക്കുന്നു. മുട്ട കഴിക്കുന്നത് ശരീരത്തിന് മതിയായ പ്രോട്ടീൻ, കാൽസ്യം, എന്നിവ പ്രദാനം ചെയുന്നതിന് കാരണമാവുന്നു. ഇത് നിരവധി വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ഉറവിടം കൂടിയാണ്. മുട്ട കഴിക്കുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ 1. പോഷകസമൃദ്ധമായ ഭക്ഷണമാണ് വലിപ്പത്തിൽ മുട്ട താരതമ്യേന ചെറുതാണെങ്കിലും, മുട്ടയിൽ ധാരാളം പോഷകങ്ങൾ ഉൾക്കൊള്ളുന്നു. മാത്രമല്ല ഇത് സമീകൃതാഹാരത്തിലെ ഒരു പ്രധാന ഘടകമാണ്. ഒരു വേവിച്ച മുട്ടയിൽ ഏകദേശം 77 കലോറി അടങ്ങിയിരിക്കുന്നു. അതോടൊപ്പം മുട്ട, പ്രോട്ടീന്റെ വളരെ നല്ല ഉറവിടമാണ്. ഇതിന്റെ വെള്ളയും മഞ്ഞക്കരുവും കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. അവയിൽ ഹൃദയാരോഗ്യകരമായ അപൂരിത കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്, വിറ്റാമിൻ ബി 6, ബി 12, വിറ്റാമിൻ ഡി തുടങ്ങിയ പ്രധാന പോഷകങ്ങളുടെ ഒരു മികച്ച ഉറവിടവുമാണ് മുട്ടകൾ. 2. കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നു പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ…

    Read More »
  • India

    ഉത്തര്‍പ്രദേശില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു

    റായ്‌ബറേലി: ഉത്തര്‍പ്രദേശില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു. റായ്‌ബറേലിയിലെ ഗഡഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗത കാ പൂര്‍വ ഗ്രാമത്തിലാണ് സംഭവം. ഗഡഗഞ്ച് സ്വദേശികളായ സോനുവിന്‍റെ മകൻ അമിത്, മകള്‍ സോനം, വിക്രമിന്‍റെ മക്കളായ വൈശാലി, രൂപാലി, ജീതുവിന്‍റെ മകള്‍ റിതു എന്നിവരാണ് മരിച്ചത്. ഗഡഗഞ്ച് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മംഗത പൂര്‍വയിലെ സ്വദേശികളാണ് അഞ്ച് കുട്ടികളും. കുട്ടികളുട നിലവിളികേട്ടാണ് പ്രദേശവാസികള്‍ ഓടിയെത്തിയത്. കുളത്തില്‍ ജലനിരപ്പ് കൂടുതലായതിനാല്‍ കുട്ടികളെ നീന്തി രക്ഷപ്പെടുത്താൻ ഏറെ പ്രയാസമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

    Read More »
  • Kerala

    മലപ്പുറത്ത് പുഴയില്‍ ചാടി കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുത്ത് കോണ്‍ഗ്രസ്

    മലപ്പുറം:  ദാരിദ്ര്യം മൂലം പുഴയില്‍ ചാടി കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുത്ത് കോണ്‍ഗ്രസ്. മൂന്നു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ആത്മഹത്യക്ക് ശ്രമിക്കുകയും മുത്തശ്ശിയും ഏഴാം ക്ലാസുകാരിയും മരണപ്പെടുകയും ചെയ്ത നിരാലംബരായ കുടുംബത്തിന്റെ കടബാധ്യതയും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുമാണ് കോണ്‍ഗ്രസ് ഏറ്റെടുത്തത്. അമരമ്ബലം സൗത്തിലെ കുന്നുംപുറത്ത് വീട്ടില്‍ മരണമുഖത്ത് നിന്നും രക്ഷപ്പെട്ടെത്തിയ സന്ധ്യ, മക്കളായ ഏഴാം ക്ലാസുകാരി കെ.വി അനുഷ, ആറാം ക്ലാസുകാരനായ അരുണ്‍ എന്നിവരെ സന്ദര്‍ശിച്ചാണ് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് കുടുംബത്തിന്റെ കടബാധ്യതയും കുട്ടികളുടെ പഠനചെലവും ഏറ്റെടുക്കാമെന്നറിയിച്ചത്. അഞ്ചിന് പുലര്‍ച്ചെ രണ്ടരയോടെയാണ് കുന്നുംപുറത്ത് വീട്ടില്‍ സുശീല (55), മകള്‍ സന്ധ്യ (32) സന്ധ്യയുടെ മക്കളായ ഇരട്ട സഹോദരങ്ങളായ അനുശ്രീ (12), അനുഷ (12), അരുണ്‍ (10) എന്നിവര്‍ കുതിരപ്പുഴയിലെ അമരമ്ബലം സൗത്ത് ശിവക്ഷേത്രക്കടവിലെത്തി പുഴയിൽ ചാടിയത്. വാടക കൊടുക്കാൻ പോലും പണമില്ലാത്തതും സാമ്ബത്തിക ബാധ്യതകളുമാണ് കുടുംബത്തെ കടുംകൈക്ക് പ്രേരിപ്പിച്ചത്. ഒഴുക്കില്‍പ്പെട്ട അനുഷയും അരുണും രക്ഷപ്പെട്ട് അയല്‍വീട്ടിലെത്തി…

    Read More »
Back to top button
error: