KeralaNEWS

ആദർശം കൊണ്ടാണ് ബിജെപിയിൽ ചേർന്നത്;ബിജെപി വിടേണ്ട സാഹചര്യം തനിക്കില്ല:നടൻ കൃഷ്ണകുമാര്‍

തിരുവനന്തപുരം:ആദർശം കൊണ്ടാണ് ബിജെപിയിൽ ചേർന്നതെന്നും ബിജെപി വിടേണ്ട സാഹചര്യം തനിക്കില്ലെന്നും സിനിമ-സീരിയൽ നടൻ കൃഷ്ണകുമാര്‍.പാര്‍ട്ടിയില്‍ ആരുമായും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഒന്നും തനിക്കില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.
‘ബിജെപി വിടേണ്ട ഒരു സാഹചര്യവും എനിക്കില്ല. 2021ലാണ് ഞാൻ ബിജെപിയില്‍ ചേരുന്നത്. അടിസ്ഥാനപരമായി മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. ഒന്ന്, ആവശ്യങ്ങളുമായി പലരും വരും, ആവശ്യങ്ങള്‍ നടക്കാതെ വരുമ്ബോള്‍ അവര്‍ പാര്‍ട്ടി വിടും. രണ്ട് ആവേശം കൊണ്ട് പാര്‍ട്ടിയിലേക്ക് വരും, അവരുദ്ദേശിച്ച ആവേശം കാണാതാകുമ്ബോള്‍ പാര്‍ട്ടി വിടും. മൂന്ന് ആദര്‍ശം കൊണ്ട് പാര്‍ട്ടിയില്‍ ചേരും, അവര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പ്രശ്‌നം നേരിട്ടാലോ പാര്‍ട്ടിയുമായി പ്രശ്‌നങ്ങളുണ്ടായാലോ പാര്‍ട്ടിയില്‍ നിന്ന് പോകാനാകില്ല’-കൃഷ്ണകുമാര്‍ പറഞ്ഞു.
‘ഞാൻ 1988 മുതല്‍ സംഘത്തിന്റെ ഭാഗമാണ്. അന്ന് തൊട്ടേ വിശ്വസിക്കുന്ന ആദര്‍ശമാണ്. ഇനി പാര്‍ട്ടിയ്ക്ക് വേണ്ടന്ന് പറഞ്ഞ് പുറത്താക്കിയാല്‍ ഞാൻ നേരെ വീട്ടിലേക്ക് പോകും. അപ്പോഴും പാര്‍ട്ടിയെ പറ്റി മോശം പറയില്ല. വ്യക്തികളുമായുള്ള പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടെ പ്രശ്‌നങ്ങളല്ല. ഇതൊക്കെ കാലങ്ങള്‍കൊണ്ട് മാറിവരും.

എനിക്ക് വ്യക്തി പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഈ അടുത്ത് പരിപാടിയില്‍ കസേര കിട്ടിയില്ലെന്ന് ഞാൻ പരാതിപ്പെട്ടതായി വാര്‍ത്തകള്‍ കേട്ടു. ഞാൻ എവിടേയെങ്കിലും അങ്ങനെ പരാതി പറഞ്ഞതായി ആര്‍ക്കെങ്കിലും ചൂണ്ടിക്കാട്ടാൻ കഴിയുമോ. സോഷ്യല്‍ മീഡിയയില്‍ പലതും എഴുതി വരും. അതില്‍ 80 ശതമാനവും ഫേക്കാണ്. തന്തയില്ലാതെ ജനിക്കുന്ന വാര്‍ത്തകളാണ്. അങ്ങനെ വരുന്ന വാര്‍ത്തകള്‍ അന്ധമായി വിശ്വസിക്കാതിരിക്കുക. എനിക്ക് പാര്‍ട്ടി വിട്ട് പോകേണ്ട ഒരു സാഹചര്യവും എന്റെ മുന്നിലില്ല’-ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കൃഷ്ണ കുമാര്‍ വ്യക്തമാക്കി.

Back to top button
error: