Month: July 2023
-
Food
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ‘ഫിഷ് നിര്‍വാണ’ ഈസിയായി വീട്ടിൽ ഉണ്ടാക്കാം
ഷെഫ് പിള്ളയുടെ അടുക്കളയില്‍ പിറന്ന ലോക ശ്രദ്ധ നേടിയ വിഭവമാണ് ഫിഷ് നിര്‍വാണ. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ തീൻമേശകളില്‍ ഏറ്റവും ഡിമാന്റുള്ള നിര്‍വാണ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ്. എന്നാല്‍ ഇതിന്റെ വില കേട്ടാല്‍ ആരായാലും ഞെട്ടും. കേരളത്തിന്റെ തനത് ശൈലിയും സ്വാദും നിറഞ്ഞ നിര്‍വാണ കുറഞ്ഞ ചിലവില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാൻ സാധിക്കും. എങ്ങനെ എന്ന് നോക്കാം. ആവശ്യ സാധനങ്ങള്‍ കരിമീൻ / ആവോലി – 1 മുളകു പൊടി – 3/4 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍ തേങ്ങാ പാല്‍ – 1 കപ്പ് പച്ചമുളക് – 2 ഇഞ്ചി – 1 കഷ്ണം പച്ചമാങ്ങ – കുരുമുളക് പൊടി- 1 ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ആദ്യം കരിമീൻ കഴുകി വൃത്തിയാക്കുക. മീൻ പൊരിക്കുവാനായി വരഞ്ഞ് വെക്കുക. എന്നിട്ട് മുളക് പൊടി, മഞ്ഞള്‍ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് പുരട്ടി വെക്കുക. അരമണിക്കൂറിനു ശേഷം മീൻ…
Read More » -
Kerala
കണ്ണൂര്‍ വിമാനത്താവളത്തില്‍ ടാക്സി കാറുകള്‍ക്കുള്ള പ്രവേശന നിരക്ക് കുറച്ചു
കണ്ണൂർ: മട്ടന്നൂർ വിമാനത്താവളത്തില്‍ ടാക്സി കാറുകള്‍ക്കുള്ള പ്രവേശന നിരക്ക് കുറച്ചു.250 രൂപയില്‍ നിന്ന് 100 രൂപയായാണ് കുറച്ചത്. വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ കയറ്റുന്നതിനായി പ്രവേശിക്കുന്നതിനുള്ള ഫീസാണിത്. ജൂലായ് 11 മുതലാണ് കുറവ് നിലവില്‍ വരിക. കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുമായി വരുന്ന ടാക്സി വാഹനങ്ങള്‍ക്കുമേല്‍ ചുമത്തിയ പ്രവേശന നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മോടോര്‍ തൊഴിലാളി ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ കിയാല്‍ എം ഡിയുമായി ചര്‍ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കിയാല്‍ അനുകൂല തീരുമാനമെടുത്തത്.
Read More » -
Kerala
കോട്ടയം-സേലം റൂട്ടിൽ വന്ദേഭാരത് ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യം
കോട്ടയം: ഇവിടെ നിന്നും സേലത്തേക്ക് വന്ദേഭാരത് ട്രെയിൻ വേണമെന്ന് ആവശ്യം. രാത്രി 11 മണിയോടെ കോട്ടയത്ത് നിന്നും ആരംഭിച്ച് പിറ്റേന്ന് രാവിലെ സേലത്തെത്തുന്ന വിധം ട്രെയിൻ ക്രമീകരിക്കണമെന്നാണ് ആവശ്യം. വിദ്യാർത്ഥികളും വ്യാപാര ആവശ്യങ്ങൾക്കായി പോകുന്നവരും ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരുള്ള റൂട്ടാണ് കോയമ്പത്തൂർ, സേലം. എന്നാൽ രാത്രികാല ട്രെയിനുകൾ ഇല്ലാത്തതിനാൽ ഇവരിലേറെയും അമിത ചാർജ് നൽകി ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണുള്ളത്.വിദ്യാലയങ്ങൾ തുറന്നതോടുകൂടി ഈ റൂട്ടിൽ തിരക്ക് വർധിക്കുകയും ചെയ്തിട്ടുണ്ട്. പുലർച്ചെ കോയമ്പത്തൂർ എത്തത്തക്കവിധം കോട്ടയം-സേലം റൂട്ടിൽ രാത്രി യാത്ര സാധ്യമാകുന്ന തരത്തിൽ വന്ദേഭാരത് എക്സ്‌പ്രസ് സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Read More » -
India
14 മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്ക 58 വയസുള്ള സ്ത്രീയ്ക്ക് മാറ്റിവച്ചു
ഹൈദരാബാദ്:14 മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്ക 58 വയസുള്ള സ്ത്രീയ്ക്ക് മാറ്റിവച്ചു. കഴിഞ്ഞ ഏഴു വര്‍ഷമായി ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന സ്ത്രീയ്ക്കാണ് മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്റെ വൃക്ക ലഭിച്ചത്.ശസ്ത്രക്രിയ നടത്തിയത് ഹൈദരാബാദിലെ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ(കിംസ്) സര്‍ജന്‍മാരാണ്. സ്ത്രീയുടെയും ശിശുവിന്റെയും അവയവങ്ങളുടെ വലിപ്പത്തില്‍ കാര്യമായ വ്യത്യാസമുള്ളതിനാല്‍ അപൂര്‍വ്വമായ ശസ്ത്രക്രിയയാണ് നടത്തിയതെന്ന് വൃക്ക മാറ്റിവയ്ക്കല്‍ നടത്തിയ സംഘത്തെ നയിച്ച ഡോ. ഉമാമഹേശ്വര റാവു വിശദീകരിച്ചു മൂന്ന് വയസ് വരെയാണ് മനുഷ്യ ശരീരത്തില്‍ വൃക്ക വളരുക. ഈ കേസില്‍ മാറ്റി വച്ച വൃക്ക സ്ത്രീയുടെ ശരീരത്തിനുള്ളില്‍ വളരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
Kerala
സോണിയ ഗാന്ധി തിരുത കഴിക്കുന്ന ആളല്ല; തിരുത വിളി വേദനിപ്പിച്ചു;കെ വി തോമസ്
കേരളത്തിൽ നിന്നും പല സാധനങ്ങളും ഡല്‍ഹിയില്‍ പോകുമ്ബോള്‍ ഇന്ദിരാ ഗാന്ധിക്ക് കൊടുത്തിരുന്നു.എന്തൊക്കെ വേണമെന്ന് ലിസ്റ്റ് തരും.അതില്‍ പല മീൻ വിഭവങ്ങളും ഉണ്ടായിരുന്നു.തുടര്‍ന്ന് വന്ന പ്രധാനമന്ത്രിമാരുടെ കാലത്തും സാധനങ്ങള്‍ കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ സോണിയ ഗാന്ധിക്ക് തിരുത കൊടുത്തു വിട്ടിട്ടില്ല.അവര്‍ തിരുത കഴിക്കുന്ന ആളല്ലെന്നും തോമസ് പറഞ്ഞു. ഞാൻ ജനിച്ചു വളര്‍ന്ന കമ്മ്യൂണിറ്റി കൊമേര്‍ഷ്യല്‍ അല്ല. ഞങ്ങള്‍ മീൻ പിടിക്കാൻ പോകുമ്ബോള്‍ കുറച്ച് കൂടുതല്‍ കിട്ടിയാല്‍ അത് അടുത്തുള്ളവര്‍ക്ക് കൊടുക്കും. ഡല്‍ഹിയില്‍ താമസിക്കുമ്ബോഴും വീട്ടില്‍ വലിയ തോതില്‍ കൃഷിയുണ്ടായിരുന്നു. ഓണമാകുമ്ബോള്‍ അവിടെ എല്ലാവർക്കും അതില്‍ ഒരു വീതം കൊടുക്കാറുണ്ട്. പക്ഷേ തിരുത വിളി വേദനിപ്പിച്ചു. സുഹൃത്തുക്കള്‍ തന്നെയാണ് തെരഞ്ഞെടുപ്പ് സമയത്ത് ഇത് പ്രചാരണ വിഷയമാക്കി എടുത്തത്. ഇത് കണ്ടും കേട്ടുമാകണം മക്കൾക്കും കൊച്ചുമക്കള്‍ക്കും ഒന്നും രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല.എന്റെ മൂത്ത മകൻ ബാങ്കിങ് മേഖലയിലാണ്. ദുബായിയില്‍ ആണ് താമസം.രണ്ടാമത്തെ മകള്‍ എന്റെ ഭാര്യ തുടങ്ങി വെച്ച ബിസിനസ് നടത്തുകയാണ്. മൂന്നാമത്തെ മകൻ ഒരു ഡോക്ടറാണ്. അവര്‍ക്ക്…
Read More » -
Kerala
ഒരാഴ്ചയ്ക്കിടെ മൂന്നാമതും ഭൂചലനം; തൃശൂരിൽ വീടുകളുടെ ചുവരുകൾ വീണ്ടുകീറി
തൃശൂർ:ഒരാഴ്ചയ്ക്കിടെ മൂന്നാമതും തൃശൂര്‍ ജില്ലയില്‍ ഭൂചലനം. തൃക്കൂര്‍, പൊന്നൂക്കര, കല്ലൂര്‍, ഞെള്ളൂര്‍, കാവല്ലൂര്‍, അളഗപ്പനഗര്‍, വരന്തരപ്പിള്ളി, പാഴായി, കടലാശേരി, പുത്തൂര്‍ ചെമ്ബങ്കണ്ടം ഭാഗങ്ങളിലും ചേര്‍പ്പ്, പെരുന്പിള്ളിശേരി, വല്ലച്ചിറ പഞ്ചായത്തിലെ കടലാശേരി, ഞെരുവിശേരി ഭാഗങ്ങളിലുമാണ് നേരിയ ഭൂചലനവും മുഴക്കവും അനുഭവപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 1.01 നായിരുന്നു സംഭവം. ഒരു സെക്കന്‍റ് മാത്രമുണ്ടായ പ്രകമ്ബനത്തോടൊപ്പം ഭൂമിക്കടിയില്‍നിന്ന് മുഴക്കവും അനുഭവപ്പെട്ടു.പൊന്നൂക്കര നേതാജിനഗര്‍ സ്വദേശികളായ പാറാമ്ബറത്തി രാജൻ, കോര്‍ണാടൻ ഗോപാലൻ എന്നിവരുടെ വീടുകളുടെ ചുവരുകള്‍ വിണ്ടുകീറി.കഴിഞ്ഞ ബുധനാഴ്ചയുണ്ടായ പ്രകമ്ബനത്തിലും ഈ വീടുകള്‍ക്കു നേരിയ വിള്ളലുണ്ടായിരുന്നു. ചില സ്ഥലങ്ങളില്‍ കട്ടിലും മറ്റും ചെറിയ രീതിയില്‍ അനങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ആദ്യം പ്രകമ്പനം ഉണ്ടായത്. തുടര്‍ന്ന് രാത്രിയിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ പ്രകമ്പനം ഉണ്ടായപ്പോള്‍ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു.റവന്യൂ, ദുരന്തനിവാരണ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.റിക്ടര്‍ സ്കെയിലില്‍ മൂന്നില്‍ താഴെ മാത്രമാണു തോത് രേഖപ്പെടുത്തിയത്.അതിനാല്‍ ഇതു ഭൂചലനമായി പരിഗണിക്കാറില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
Read More » -
NEWS
ഡൽഹി-മസ്കറ്റ്-ഡൽഹി വിമാനങ്ങള്‍ ജൂലൈ 18 മുതല്‍ ഒക്ടോബര്‍ 23 വരെ റദ്ദാക്കിയതായി എയര്‍ ഇന്ത്യ
ന്യൂഡൽഹി: ഡൽഹി-മസ്കറ്റ്-ഡൽഹി വിമാനങ്ങള്‍ ജൂലൈ 18 മുതല്‍ ഒക്ടോബര്‍ 23 വരെ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ട്രാവല്‍ ഏജന്‍റുമാര്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്നും അല്ലെങ്കില്‍ മറ്റു തീയതികളിലേക്ക് മാറ്റി ബുക്ക് ചെയ്യാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, ഈ സെക്ടറിലേക്ക് സേവനം നിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് സര്‍വിസുകള്‍ റദ്ദാക്കുന്നത് എന്നാണ് വിവരം.
Read More » -
Crime
അജ്ഞാത വാഹനം ഇടിച്ച് വ്യാപാരി മരിച്ച സംഭവം: വാഹനത്തിന്റെ ശബ്ദത്തിൽ നിന്നും കിട്ടിയ സൂചനയിൽ പ്രതിയും വാഹനവും പോലീസ് പിടിയിൽ
മണിമല: കടയനിക്കാട് ഷാപ്പിന് സമീപം കട നടത്തിയിരുന്ന കടയനിക്കാട് സ്വദേശിയെ വാഹനം ഇടിച്ച് വാഹനം നിർത്താതെ കടന്നുകളയുകയും ഇതെതുടർന്ന് അപകടം സംഭവിച്ച കമലൻ എന്നയാൾ മരിച്ച സംഭവത്തിൽ ദിവസങ്ങൾക്കകം ഇടിച്ച വാഹനവും പ്രതിയെയും പോലീസ് പിടികൂടി. പാലാ അന്തിനാട് സ്വദേശി പുളിക്കൽ അനീഷ് ചന്ദ്രനെയും ഇടിച്ച വാഹനവു മാണ് മണിമല പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ നാലാം തീയതി രാത്രി 8:45 മണിയോടെ കടയടച്ച് റോഡ് വശത്തുകൂടി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന കമലനെ മണിമലയിൽ നിന്നും വന്ന ഏതോ വാഹനം ഇടിച്ച് തെറിപ്പിച്ചിട്ടശേഷം നിർത്താതെ പോവുകയായിരുന്നു. റോഡിൽ രക്തം വാർന്നു കിടന്ന കമലനെ അതുവഴി വന്ന സ്കൂട്ടർ യാത്രക്കാരും അയൽവാസികളും ചേർന്ന് ആശുപത്രിയിലാക്കിയെങ്കിലും കമലൻ മരണപ്പെട്ടിരുന്നു. ദൃക്സാക്ഷികൾ ഇല്ലായിരുന്ന സംഭവത്തിൽ നിർത്താതെ പോയ വാഹനം കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് ജില്ലാപോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും, അയൽവാസിയായ ഒരാൾ നൽകിയ വാഹനത്തിന്റെ ശബ്ദത്തിന്റെ സൂചനയിൽ നിന്നുമാണ് അന്വേഷണം ആരംഭിച്ചത്…
Read More » -
India
കനത്ത മഴ; 17 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
ന്യൂഡൽഹി: കനത്തമഴയെ തുടർന്ന് റയിൽവെ 17 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.12 ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. ഹരിയാന-പഞ്ചാബ് സെക്ടറിൽ അംബാല-ന്യൂ മൊറിന്‍ഡ, നംഗല്‍ ഡാം- ആനന്ദ്പൂര്‍ സാഹിബ്, കിരാത്പൂര്‍ സാഹിബ്- ഭരത്ഗഡിനും ഇടയിലുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും കനത്ത മഴയാണ് ലഭിച്ചത്. ഡല്‍ഹിയില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടെയിലെ റിക്കാര്‍ഡ് മഴയാണ് പെയ്തത്. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
Read More » -
Kerala
കൊല്ലത്ത് ഒരു വയസുകാരിക്ക് ക്രൂര മർദ്ദനം;കുട്ടിയെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്ലം: ഒരു വയസുകാരിക്ക് ക്രൂര മർദ്ദനം.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശികളുടേതാണ് കുട്ടി. ക്രൂരമായി മർദ്ദനമേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് നാട്ടുകാരാണ്. കൂടെ നില്‍ക്കാൻ ആളില്ലാത്തതിനാല്‍ ആശുപത്രി ശിശു സംരക്ഷണ സമിതിയുടെ സഹായം തേടിയിട്ടുണ്ട്.ഭർത്താവുമായി വഴക്കിടുന്നതിനിടയിൽ അമ്മ കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് വിവരം.ഇത് കണ്ട് എത്തിയ നാട്ടുകാരാണ് ബോധരഹിതയായി നിലത്ത് കിടക്കുന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്ന് മനസിലായതോടെ കുട്ടിയെ എസ് എ ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More »