KeralaNEWS

കൊല്ലത്ത് വീട്ടില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്കിന് കേരളത്തിന്റേത് മാത്രമല്ല തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പിന്റെയും ഫൈൻ

കൊല്ലം:കല്ലുവാതുക്കലില്‍ വീട്ടില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്കിന് ആദ്യം കേരളത്തിന്റെ വക പിഴ നോട്ടീസ്.പിന്നാലെ  തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പിന്റെയും ചെലാൻ.

തൂത്തുക്കുടി ആര്‍ടിഎയില്‍ നിന്നാണ് കല്ലുവാതുക്കല്‍ സ്വദേശി മനുവിന് പിഴയടയ്ക്കാനുള്ള നോട്ടീസ് കിട്ടിയത്.  14000 രൂപ പിഴയൊടുക്കണമെന്നാണ് നിര്‍ദ്ദേശം.

KL 25 M 1547 എന്ന രജിസ്റ്റര്‍ നമ്ബറിലെ ബൈക്കിനാണ് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ചെലാൻ നോട്ടീസ് കിട്ടിയത്. പിറക് വശത്തെ നമ്ബര്‍ പ്ലേറ്റിന്റെ ചിത്രം സഹിതമാണ് നോട്ടീസ്. ആംബുലൻസിന് വഴിമാറിക്കൊടുക്കാത്തതിന് പതിനായിരം. വാഹന പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ കൈകാട്ടിയിട്ടും നിര്‍ത്താതെ പോയതിന് 2000. ഹെല്‍മെറ്റ് വയ്ക്കാതെ വാഹനമോടിച്ചതിന് 1,000 രൂപാ വീതം രണ്ടു തവണ പിഴ.

Signature-ad

 

ഒഎല്‍എക്സില്‍ ബൈക്ക് വില്‍ക്കാനായി ചിത്രം അപ്‌ലോഡ് ചെയ്തിരുന്നു. അത് കണ്ട ആരെങ്കിലും വ്യാജമായി നമ്ബര്‍ പ്ലേറ്റ് ഉണ്ടാക്കിയതാകാമെന്ന സംശയത്തിലാണ് മനു. 14000 രൂപ പിഴയൊടുക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും മനു പറഞ്ഞു.

Back to top button
error: