ആലപ്പുഴ: മാസങ്ങള്‍ക്കു ശേഷം ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ- കോട്ടയം ബോട്ട് സര്‍വീസുകൾ ഇന്നു മുതൽ പുനരാരംഭിക്കുന്നു. മുമ്ബുണ്ടായിരുന്നതു പോലെ ആറ് സര്‍വീസുകളാകും നടത്തുക.
ഏപ്രില്‍ 16 മുതലാണ് പോള ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് കോട്ടയം വരെയുള്ള ബോട്ട് സര്‍വീസ് നിര്‍ത്തിയത്. തുടര്‍ന്ന് ആലപ്പുഴയില്‍ നിന്ന് കാഞ്ഞിരം വരെയാണ് ബോട്ടുകള്‍ വന്നിരുന്നത്.
കോട്ടയം ചുങ്കത്ത് മുപ്പത് പൊക്കുപാലം കേടായതും സര്‍വീസിനെ പ്രതികൂലമായി ബാധിച്ചു. വേനലവധിക്കു പോലും ബോട്ട് സര്‍വീസ് നടത്താനാകാത്തത് ജലഗതാഗത വകുപ്പിന് വലിയ വരുമാന നഷ്ടമാണുണ്ടാക്കിയത്. ഇപ്പോള്‍ പോള ഒഴുകി പോയതിനൊപ്പം തൂക്കുപാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ കൂടി പൂര്‍ത്തിയായതോടെയാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ വഴിതെളിഞ്ഞത്.