Month: July 2023

  • Kerala

    പാലക്കാട് ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്; അപകടത്തില്‍പെട്ടത് ചെന്നൈയിലേക്ക് പോയ ബസ്

    പാലക്കാട്: കോങ്ങാട് പെരിങ്ങോട് ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്. 15 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പെരിങ്ങോട് വളവില്‍ വെച്ച് ബസ് തിരിച്ചപ്പോഴായിരുന്നു അപകടം. 21 പേര്‍ ബസിലുണ്ടായിരുന്നു. അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

    Read More »
  • Health

    പ്രമേഹത്തെ കുറിച്ചോർത്ത് വിലപിക്കണ്ട, ഇതാ ചില ആയുര്‍വേദ പരിഹാരങ്ങള്‍

        ലോകത്താകമാനം ഒരുപാട് പേരെ അലട്ടുന്ന രോഗമാണ് പ്രമേഹം. ഓരോ ദിവസം കഴിയുംതോറും പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ പരമ്പരാഗത ചികിത്സയുടെ പ്രസക്തിയും കൂടി വരികയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യയില്‍ മാത്രം പ്രമേഹബാധിതരുടെ എണ്ണത്തില്‍ 44 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലി, ശരിയായ പോഷകാഹാരം, ചിട്ടയായ വ്യായാമം എന്നിവയോടൊപ്പം ആയുര്‍വേദ ഔഷധങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും പ്രമേഹമുള്ള വ്യക്തികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയും. ഇന്ത്യയിലെ പരമ്പരാഗത വൈദ്യശാസ്ത്രം ആയ ആയുര്‍വേദത്തിലെ  ഔഷധസസ്യങ്ങള്‍ക്ക് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ചില ആയുര്‍വേദ ഔഷധങ്ങളുടെ വിവരങ്ങള്‍ ഇതാ കയ്പക്ക (Karela) പ്രമേഹത്തെ ചെറുക്കാന്‍ ആയുര്‍വേദത്തില്‍ വളരെക്കാലമായി ഉപയോഗിക്കുന്ന ഒന്നാണ് കയ്പക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന പോളിപെപ്‌റ്റൈഡ്-പി എന്ന ഇന്‍സുലിന്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് ഗ്ലൂക്കോസ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഞാവല്‍ (Jamun) ഇന്ത്യന്‍ ബ്ലാക്ക്ബെറി അല്ലെങ്കില്‍ ബ്ലാക്ക് പ്ലം എന്നും…

    Read More »
  • Kerala

    ഡി.ജി.പി ടോമിന്‍ തച്ചങ്കരി നാളെ  വിരമിക്കുന്നു, രാവി​ലെ 7.40ന് കേ​ര​ള പൊ​ലീസിന്റെ വി​ട​വാ​ങ്ങ​ല്‍ പ​രേ​ഡ്; വൈ​കീ​ട്ട് 4ന്​ പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ഔ​ദ്യോ​ഗി​ക യാ​ത്ര​യ​യ​പ്പ്

       ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള ​സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​യാ​കാ​തെ ഡി.​ജി.​പി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി തി​ങ്ക​ളാ​ഴ്ച വി​ര​മി​ക്കും.   മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​നി​ൽ ചീ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​റ്റി​ങ്​ ഓ​ഫി​സ​റാ​ണ്. ഇടുക്കി ജില്ലയിലെ കലയന്താന്നി ഗ്രാമത്തില്‍ ജനിച്ച ടോമിന്‍ ജെ തച്ചങ്കരി 1987 ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ്. കേരള കേഡറില്‍ എ.എസ്.പിയായി ആലപ്പുഴയില്‍ സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം കോഴിക്കോട് റൂറല്‍, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ എസ്.പിയായി പ്രവര്‍ത്തിച്ചു. കോട്ടയം ക്രൈംബ്രാഞ്ച്, ക്രൈംബ്രാഞ്ച് സ്പെഷ്യല്‍ സെല്‍, ടെലികമ്മ്യൂണിക്കേഷന്‍, റെയില്‍വേസ് എന്നിവിടങ്ങളിലും എസ്.പി ആയിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച്, ടെക്നിക്കല്‍ സര്‍വ്വീസസ് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയി ജോലി നോക്കി. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ, പോലീസ് ആസ്ഥാനം, കണ്ണൂര്‍ റേഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഐ.ജി ആയിരിക്കെ കേരളാ മാര്‍ക്കറ്റ്ഫെഡ്, കണ്‍സ്യൂമര്‍ഫെഡ്, കേരളാ ബുക്സ് ആന്‍റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി എന്നിവിടങ്ങളില്‍ മാനേജിംഗ് ഡയറക്ടറായി. പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ഐ.ജി ആയും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായും പ്രവര്‍ത്തിച്ചു.…

    Read More »
  • NEWS

    ഇസ്രായേലിലേക്ക് തീർത്ഥയാത്ര പോയ 7 മലയാളികൾ മുങ്ങി, ശേഷിക്കുന്ന 31 പേരെ തടഞ്ഞുവെച്ചു

        മലപ്പുറം: ട്രാവൽ എജൻസി വഴി ഇസ്രായേലിലേക്ക് പുറപ്പെട്ട മലയാളി സംഘത്തിലെ ഏഴുപേരെ കാണാതായി എന്ന് പരാതി. ഇതേത്തുടർന്ന് ബാക്കിയുള്ള 31 പേരെ ഇസ്രായേലിൽ തടഞ്ഞുവെച്ചു. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള നാലു പേരെയും കൊല്ലത്തുനിന്നുള്ള മൂന്നുപേരെയുമാണ് കാണാതായത്. ഇവരിൽ രണ്ട് സ്ത്രീകളുമുൾപ്പെടുന്നു. ഇവർ ജോലിക്കായി മുങ്ങിയതാവാം എന്ന് സംശയിക്കുന്നതായി ഇവരെ കൊണ്ടുപോയ മലപ്പുറം ഗ്രീൻ ഒയാസിസ് ടൂർസ് ആൻഡ് ട്രാവൽ സർവീസസ് പറയുന്നു. തിരുവനന്തപുരം സ്വദേശികളായ മൂങ്ങോട് കുളമുട്ടം കുന്നിൽ വീട്ടിൽ നസീർ അബ്ദുൾ റബ്, മിതിർമ്മല പാകിസ്താൻമുക്ക് ഇടവിള വീട്ടിൽ ഷാജഹാൻ അബ്ദുൾ ഷുക്കൂർ, മണമ്പൂർ കുളമുട്ടം അഹമ്മദ് മൻസിൽ ഹക്കിം അബ്ദുൾ റബ്, മൂങ്ങോട് കുളമുട്ടം ഒലിപ്പിൽ വീട്ടിൽ ഷാജഹാൻ കിതർ മുഹമ്മദ്, കൊല്ലം സ്വദേശികളായ അയർകുഴി പാലക്കൽ കടക്കൽ ഷഫീഖ് മൻസിലിൽ ബീഗം ഫാന്റാസിയ, പെരുമ്പുഴ ചിറയടി ഷാഹിനാസ് സ്‌നേഹതീരം നവാസ് സുലൈമാൻ കുഞ്ഞ്, ഭാര്യ ബിൻസി ബദറുദ്ധീൻ എന്നിവരെയാണ് കാണാതായത്. പതിവായി തീർഥാടന യാത്രകൾ നടത്തുന്ന…

    Read More »
  • Kerala

    വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കൗമാര പ്രതിഭകൾക്ക് മുഖ്യമന്ത്രിയുടെ സമ്മാനം: കുട്ടികളുമായി കുശലാന്വേഷണം നടത്തി, അനുമോദിച്ചു; സര്‍ക്കാർപിന്തുണ വാഗ്ദാനം ചെയ്തു

       കണ്ണൂര്‍:  വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കൗമാര പ്രതിഭകളെ മുഖ്യമന്ത്രി പിണറായി വിജയന്‍  പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ അനുമോദിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പെരളശ്ശേരി എ കെ ജി സ്മാരക ജി.എച്ച്.എസ്, പിണറായി എ.കെ.ജി മെമോറിയല്‍ ജി.എച്ച്.എസ് എന്നിവിടങ്ങളിലെ ഒമ്പത് കുട്ടികളെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പേന നല്‍കി ഞായറാഴ്ച രാവിലെ ഒന്‍പതരയ്ക്ക് അനുമോദിച്ചത്. പാര്‍ക്കര്‍ പേനകളാണ് മുഖ്യമന്ത്രി കുട്ടികള്‍ക്ക് നല്‍കിയത്. ദേശീയ റോള്‍പ്ലെ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ പെരളശ്ശേരി എ.കെ.ജി സ്മാരക ജി എച്ച് എസ് എസിലെ എന്‍.എസ് ദീപ്ത, ഗസന്‍ ഫാബിയോ, കെ നന്മ, എസ് ശ്രീദ, അമൃത് കിരണ്‍ എന്നിവരെയും പിണറായി എ.കെ.ജി മെമോറിയല്‍ ജി.എച്ച്.എസ്.എസില്‍ നിന്ന് പ്ലസ് ടു പരീക്ഷയില്‍ ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 1200 മാര്‍ക് നേടിയ വേദ പ്രവീണ്‍, ഇതേ സ്‌കൂളില്‍ നിന്ന് ദേശിയ ചെസ് മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ ഇ.ടി സ്വരൂപ, ദേശീയ യോഗ ഒളിംപാഡില്‍ പങ്കെടുത്ത…

    Read More »
  • Kerala

    വിവാഹിതരായിട്ട് 5 ദിവസം മാത്രം; ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

       തിരുവനന്തപുരം: കല്ലമ്പലം പള്ളിക്കലില്‍ ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍വീണ് കാണാതായ ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ ചോനാമുകള്‍ വീട്ടില്‍ സിദ്ദിഖ് (27), ഭാര്യ കാരായില്‍ക്കോണം കാവതിയോട് പച്ചയില്‍ വീട്ടില്‍ നൗഫിയ (20), ഇവരുടെ ബന്ധു പള്ളിക്കല്‍ മൂതല ഇടവേലിക്കല്‍ വീട്ടില്‍ സെയ്‌നുലാബ്ദീന്‍- ഹസീന ദമ്പതികളുടെ മകന്‍ അന്‍സല്‍ ഖാന്‍ (22) എന്നിവരാണ് മരിച്ചത്. ഇന്നലെ (ശനി) വൈകിട്ടാണ് അപകടം ഉണ്ടായത്. അന്‍സിലിന്റെ മൃതദേഹം ശനിയാഴ്ചതന്നെ കിട്ടിയിരുന്നു. ദമ്പതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ നൗഫിയുടെ മൃതദേഹം ആദ്യം കണ്ടെത്തി. പിന്നീട് ഭര്‍ത്താവ് സിദ്ദിഖിന്റെ മൃതദേഹവും കിട്ടി. പുഴയില്‍ വീണ് മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പള്ളിക്കല്‍ പഞ്ചായത് പകല്‍ക്കുറി മൂതല റോഡില്‍ താഴെ ഭാഗം പള്ളിക്കല്‍ പുഴയിലാണ് ദാരുണ സംഭവം നടന്നത്. സിദ്ദിഖും നൗഫിയയും പള്ളിക്കലിലെ ബന്ധുവായ അന്‍സല്‍ ഖാന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു. ഒരാഴ്ച…

    Read More »
  • Kerala

    ശാസ്ത്ര സത്യങ്ങൾ തുറന്നു പറഞ്ഞതിന് സ്പീക്കർ എ എൻ ഷംസീറിനെ വേട്ടയാടാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

    തിരുവനന്തപുരം: ശാസ്ത്ര സത്യങ്ങൾ തുറന്നു പറഞ്ഞതിന് സ്പീക്കർ എ എൻ ഷംസീറിനെ വേട്ടയാടാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. വിമാനം, വന്ധ്യതാ ചികിത്സ, പ്ലാസ്റ്റിക് സർജറി തുടങ്ങിയവയ്ക്കൊക്കെ ശാസ്ത്രീയമായ ചരിത്രമുണ്ട്. ചരിത്രത്തെ നിരസിച്ച് മുന്നോട്ട് പോകുന്ന സമൂഹം അറിവിന്റെ വെളിച്ചത്തിലേയ്ക്കല്ല മറിച്ച് ഇരുട്ടിലേയ്ക്കാണ് പോകുക‌യെന്ന് ശിവൻകുട്ടി പറഞ്ഞു. ‘പ്രശ്‌നങ്ങളെയും പ്രതിഭാസങ്ങളെയും ജിജ്ഞാസയോടെയും തുറന്ന മനസോടെയും തെളിവുകളെ അടിസ്ഥാനമാക്കി മനസ്സിലാക്കാനുള്ള അന്വേഷണത്തോടെയും സമീപിക്കുന്ന മനോഭാവമാണ് ശാസ്ത്രബോധം. അനുമാനങ്ങളെ ചോദ്യം ചെയ്യാനും തെറ്റിനെ വെല്ലുവിളിക്കാനും പുതിയ തെളിവുകൾ പുറത്തുവരുമ്പോൾ മാറ്റങ്ങളെ സ്വീകരിക്കാനുമുള്ള സന്നദ്ധത ഇതിൽ ഉൾപ്പെടുന്നു.’ ഈ സമീപനം ശാസ്ത്ര പുരോഗതിയുടെ അടിത്തറയാണ്, നമ്മൾ ജീവിക്കുന്ന ലോകത്തെ പരിവർത്തനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തവുമാണെന്ന് മന്ത്രി പറഞ്ഞു. ‘തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും കപടശാസ്ത്രവും നിറഞ്ഞ ഒരു ലോകത്ത്, ശാസ്ത്രീയ സാക്ഷരതയുള്ള ഒരു സമൂഹത്തിന് വസ്തുതയും കെട്ടുകഥയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയും. തീരുമാനങ്ങൾ കേവലം വിശ്വാസമോ കഥയോ അല്ലാതെ വിശ്വസനീയമായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറപ്പാക്കാൻ ആകും. ചെറുപ്പം…

    Read More »
  • Crime

    മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ആരോപണം; ഐജി ലക്ഷ്മണനെതിരെ നടപടിക്ക് സർക്കാർ നീക്കം

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര ആരോപണവുമായി ഹൈക്കോടതിയിൽ ഹർജി നൽകിയ ഐജി ലക്ഷ്മണനെതിരെ നടപടിക്ക് സർക്കാർ നീക്കം. സർവ്വീസിലുള്ള ഉയർന്ന ഉദ്യോഗസ്ഥന്റെ നടപടി ഗുരുതര ചട്ടലംഘനമായാണ് ആഭ്യന്തരവകുപ്പ് കാണുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന അതീവ ഗുരുതര ആരോപണമാണ് ഐ ജി ലക്ഷ്മണന്റെ ഹൈക്കോടതിയിലെ ഹർജിയിൽ ഉന്നയിക്കുന്നത്. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കം പോലും തീർപ്പാക്കുന്നുണ്ടെന്നും ആരോപണമുണ്ട്. മോൻസൻ മാവുങ്കൽ കേസിൽ പ്രതിസ്ഥാനത്തുള്ള ഐജിയുടെ വിടുതൽ ഹർജിയിലെ ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിനെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. കേസിൽ നിന്നും രക്ഷപ്പെടാനുള്ള പ്രതിയുടെ ആരോപണത്തിനപ്പുറം ഐജിയുടെ ഹർജിക്ക് മാനങ്ങളുണ്ട്. ലക്ഷ്മണനെതിരെ കൂടുതൽ നടപടികൾക്കാണ് ആഭ്യന്തരവകുപ്പ് നീക്കം. കേസിൻറെ ഭാഗമായി നാളെ വീണ്ടും ക്രൈംബ്രാഞ്ച് വിളിപ്പിക്കും. ജാമ്യം കൊടുക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ലക്ഷമണനെ വിട്ടയച്ചത്. പക്ഷെ സർവ്വീസിലിരിക്കെ ക്രിമിനൽ കേസിൽ അറസ്റ്റുണ്ടായാൽ സസ്പെൻഡ് ചെയ്യാൻ സാധ്യതയേറെയാണ്. ഒപ്പം…

    Read More »
  • Crime

    കണ്ണൂരിലെ ‘ബ്ലാക്ക് മാൻ’ ഒടുവിൽ “കുടുങ്ങി”; സിസി ടിവിയിൽ!

    കണ്ണൂ‍‍ർ‌: കണ്ണൂർ ചെറുപുഴയിൽ നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിച്ച ‘ബ്ലാക്ക് മാൻ’ സിസി ടിവിയിൽ. ഇന്നലെ രാത്രി പ്രാപ്പൊയിലിലെ ഒരു വീടി​ന്റെ ചുമരിൽ ചിത്രം വരയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസി ടിവിയിൽ പതിഞ്ഞത്. തുണികൊണ്ട് ശരീരം മൂടിയ നിലയിലുള്ള അജ്ഞാതനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി വീടുകളിൽ കരി കൊണ്ട് ബ്ലാക്ക് മാൻ എന്ന് എഴുതിയിരുന്നു. രാത്രിയിൽ ഇറങ്ങുന്ന അജ്ഞാതനായി പൊലീസും നാട്ടുകാരും തെരച്ചിലിലാണ്. വീടുകളുടെ ചുമരുകളിൽ കരി കൊണ്ട് എഴുതിയും ചിത്രം വരച്ചുമാണ് ബ്ലാക്ക് മാന്റെ പുതിയ ‘ഭയപ്പെടുത്തൽ’ രീതി. അർധരാത്രി കതകിൽ മുട്ടി ഓടി മറയുന്ന അജ്ഞാതനെ തിരയുമ്പോഴാണ് എഴുത്തും വരയും ശ്രദ്ധയിൽപ്പെടുന്നത്. വീട്ട് ചുമരുകളിൽ വിചിത്ര രൂപങ്ങൾ, ബ്ലാക്ക് മാനെന്ന് അക്ഷരം തെറ്റിയും തെറ്റാതെയും എഴുത്തുകൾ. കരി കൊണ്ട് വരച്ച ചിത്രങ്ങൾ. വീടുകളിലെത്തി കതകിലും ജനലിലും മുട്ടി പേടിപ്പിക്കലായിരുന്നു കഴിഞ്ഞ ദിവസം വരെ. ചുമരിൽ കൈയടയാളം പതിപ്പിച്ചും സ്ഥലം വിടും. അതവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് ചിത്രം വര. ഇന്നലെ…

    Read More »
  • Kerala

    കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഡിജിപിയായി സ്ഥാനകയറ്റം ലഭിച്ച ടികെ വിനോദ് കുമാറിന് വിജിലൻസ് ഡയറക്ടർ, മനോജ് എബ്രഹാം ഇന്റലിജൻസ് മേധാവി

    തിരുവനന്തപുരം : കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡിജിപിയായി സ്ഥാനകയറ്റം ലഭിച്ച ടികെ വിനോദ് കുമാറിന് വിജിലൻസ് ഡയറക്ടറായി നിയമനം. മനോജ് എബ്രഹാം ഇന്റലിജൻസ് എഡിജിപിയാകും. കെ. പത്മകുമാറിനെ ജയിൽ മേധാവി സ്ഥാനത്തു നിന്നും മാറ്റി. ഫയർ ഫോഴ്സിലേക്കാണ് മാറ്റം. ബൽറാം കുമാർ ഉപാധ്യായ ആണ് പുതിയ ജയിൽ മേധാവി. കൊച്ചി കമ്മീഷണർ സേതുരാമനെയും മാറ്റി. എ. അക്ബർ കൊച്ചി കമ്മീഷണറാകും. സേതുരാമൻ ഉത്തര മേഖല ഐജിയാകും. നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാർ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നൽകി. എംആർ അജിത് കുമാറിന് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും നൽകി സർക്കാർ ഉത്തരവിറക്കി.

    Read More »
Back to top button
error: