Month: July 2023

  • Kerala

    നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

    കൊച്ചി:എറണാകുളം പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തില്‍ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്ത് പൊലീസ്.പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. തിങ്കളാഴ്ച കാറുമായി പോലീസ് സ്റ്റേഷനില്‍ ഹാജരാകാൻ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.ശനിയാഴ്ച്ച അര്‍ധ രാതിയിലാണ് സംഭവം നടന്നത്. തിരുവന്തപുരത്ത് നിന്നു വരുന്ന സുരാജ് സഞ്ചരിച്ച കാര്‍ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. മലപ്പുറം സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റിരുന്നു. സുരാജിന്റെ ഭാഗത്ത് നിന്നു തെറ്റ് സംഭവിച്ചു എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

    Read More »
  • NEWS

    ഹൃദയാഘാതം; മലയാളി നഴ്സ് ഖത്തറില്‍ നിര്യാതയായി

    ദോഹ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി നഴ്സ് ഖത്തറിൽ നിര്യാതയായി.ചെങ്ങന്നൂര്‍ പുത്തൻകാവ് എടവത്തറ പീടികയില്‍ വീട്ടില്‍ മറിയാമ്മ ജോര്‍ജ് (54) ആണ് ‍നിര്യാതയായത്. 17 വര്‍ഷത്തിലേറെയായി ദോഹയിലെ ഹമദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് അര്‍ബുദബാധ സ്ഥിരീകരിച്ച്‌ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭര്‍ത്താവ് ഫിലിപ് മാത്യ.മകള്‍ : സാറാ മറിയം ഫിലിപ്പ്.

    Read More »
  • India

    ബിജെപിയുടെ വോട്ടു വിഹിതം വര്‍ധിപ്പിക്കും: അനില്‍ ആന്‍റണി

    ന്യൂഡൽഹി:ബിജെപിയുടെ വോട്ടു വിഹിതം വര്‍ധിപ്പിക്കാൻ പരിശ്രമിക്കുമെന്ന് അനില്‍ ആന്‍റണി.ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിതനായതിന് തൊട്ടുപിന്നാലെയാണ് അനില്‍ ആന്‍റണിയുടെ പ്രതികരണം. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാട് മുന്നോട്ടു കൊണ്ടുപോകാനും ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കാനും പരിശ്രമിക്കും. 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കാനാണു നരേന്ദ്ര മോദി പരിശ്രമിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തില്‍ ബിജെപിയുടെ അടിത്തറ വിപുലീകരിക്കാനുള്ള ശ്രമം ആരംഭിക്കുമെന്നും അനില്‍ ആന്‍റണി പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറിമാരായി മുൻ തെലുങ്കാന യൂണിറ്റ് മേധാവി ബന്ദി സഞ്ജയ് കുമാര്‍, രാജ്യസഭാ എംപി രാധാ മോഹൻ അഗര്‍വാള്‍, അനില്‍ ആന്‍റണി എന്നിവരെ ഉള്‍പ്പെടുത്തിയ കേന്ദ്ര ഭാരവാഹികളുടെ പുതുക്കിയ കരട് പട്ടിക ശനിയാഴ്ചയാണു ബിജെപി പുറത്തിറക്കിയത്.

    Read More »
  • Crime

    കശ്മീരില്‍ അവധിക്ക് എത്തിയ സൈനികനെ കാണാതായി; ദുരൂഹമായി കാറില്‍ രക്തക്കറ

    ശ്രീനഗര്‍: കശ്മീരില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ സൈനികനായുള്ള തിരച്ചില്‍ തുടരുന്നു. കശ്മീരിലെ കുല്‍ഗാം ഏരിയയില്‍ നിന്നാണ് അവധിക്ക് നാട്ടിലെത്തിയ ജാവേദ് അഹമ്മദ് വാനി എന്ന സൈനികനെ കാണാതായത്. ഇദ്ദേഹത്തിന്‌റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കാറില്‍ രക്തക്കറ കണ്ടതോടെയാണ് ദുരൂഹതയേറിയത്. അവധി കഴിഞ്ഞ് ഇന്നലെ ലേയില്‍ ജോലിക്ക് തിരിച്ചു കയറേണ്ടതായിരുന്നു. സൈനികനെ കാണാതായതാണോ തട്ടിക്കൊണ്ടുപോയതാണോ എന്നതില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. ലേ-ലഡാക്കിലായിരുന്ന ജാവേദ് അഹമ്മദ് അവധിക്ക് സ്വന്തം നാട്ടിലെത്തിയതായിരുന്നു. അവധി കഴിഞ്ഞ് തിരിച്ചു പോകാനിരിക്കേയാണ് ശനിയാഴ്ച്ച കാണാതാകുന്നത്. വൈകിട്ട് വീട്ടില്‍ നിന്നും മാര്‍ക്കറ്റിലേക്ക് പോയതായിരുന്നു. ഏറെ വൈകിയിട്ടും ജാവേദ് മടങ്ങി വരാതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. തിരച്ചിലില്‍ മാര്‍ക്കറ്റിന് സമീപം ജാവേദ് സഞ്ചരിച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കാറില്‍ നിന്നും ജാവേദ് ധരിച്ചിരുന്ന ചെരുപ്പുകളിലൊന്നും മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ സാധനങ്ങളും കണ്ടെത്തി. കൂടാതെ, രക്തക്കറയും ഉണ്ടായിരുന്നു. കാര്‍ പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. VIDEO | Security forces launch a…

    Read More »
  • Kerala

    ജനസമ്പര്‍ക്കവുമായി മുഖ്യമന്ത്രി; ഒരുദിവസം ലഭിച്ചത് 550 പരാതികള്‍

    കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുജനങ്ങളില്‍നിന്ന് പരാതികളും നിവേദനങ്ങളും സ്വീകരിച്ചു. പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലെ ധര്‍മ്മടം മണ്ഡലം എംഎല്‍എ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പരാതി സ്വീകരിക്കല്‍. മൊത്തം 550 പരാതികളാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് നിവേദനങ്ങള്‍ നല്‍കി. രാവിലെ 9:30ന് ആരംഭിച്ച പരാതി സ്വീകരിക്കല്‍ ഉച്ചയ്ക്ക് 12:30വരെ നീണ്ടു. ടോക്കണ്‍ ഏര്‍പ്പെടുത്തിയായിരുന്നു നടപടിക്രമങ്ങള്‍. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേശ് ഭാസ്‌കര്‍ എന്നിവരും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ടായിരുന്നു. വൈവിധ്യമാര്‍ന്ന നിരവധി വിഷയങ്ങളാണ് പരാതിക്കാര്‍ ഉന്നയിച്ചത്. പരാതികള്‍ പരിശോധിച്ച് സത്വര നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കൗമാര പ്രതിഭകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ അനുമോദിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പെരളശ്ശേരി എകെജി സ്മാരക ജിഎച്ച്എസ്, പിണറായി എകെജി മെമ്മോറിയല്‍ ജിഎച്ച്എസ് എന്നിവിടങ്ങളിലെ ഒന്‍പത്…

    Read More »
  • Crime

    കോഴിക്കോട് ആനക്കൊമ്പ് വില്‍പനയ്ക്ക് എത്തിച്ച നാലംഗ സംഘം പിടിയില്‍

    കോഴിക്കോട്: വില്‍പ്പനക്കെത്തിച്ച ആനക്കൊമ്പുമായി നാലംഗ സംഘത്തെ പിടികൂടി. ഫോറസ്റ്റ് ഇന്റിലിജന്‍സും ഫ്‌ലയിങ് സ്‌ക്വാഡും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും രണ്ട് ആനക്കൊമ്പ് കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ ആനക്കൊമ്പ് കടത്താന്‍ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തു. ഫോറസ്റ്റ് ഇന്റലിജന്‍സും കോഴിക്കോട് ഫ്‌ളയിങ്, സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാലംഗം സംഘം പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കെ.എസ്.ആര്‍.ടി.സി പരിസരത്തു നിന്നും ആനക്കൊമ്പുമായി നാലുപേരെ പിടികൂടിയത്. മലപ്പുറം സ്വദേശികളാണ് പിടിയിലായത്. കൊമ്പുകള്‍ അട്ടപ്പാടിയില്‍ നിന്ന് കൊണ്ടുവന്നെന്നാണ് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. അതിനിടെ, രഹസ്യ വിവരത്തെ തുടര്‍ന്ന് ഈ മാസം ആദ്യം എറണാകുളം പട്ടിമറ്റത്ത് ആനക്കൊമ്പുമായി നാലുപേര്‍ വനം വകുപ്പിന്റെ പിടിയിലായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെ തൃശൂര്‍ ചേലക്കരയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ വൈദ്യതാഘാതമേറ്റ് ചരിഞ്ഞ കാട്ടാനയുടെ ആനക്കൊമ്പ് മുറിച്ചെടുത്ത ശേഷം ജഡം കുഴിച്ചിട്ടുവെന്ന വിവരം ലഭിച്ചത്.

    Read More »
  • Crime

    കണ്ണടയ്ക്കാന്‍പോലും വിടാതെ തല്ലും തെറിയഭിഷേവും; കൊലക്കുറ്റം സമ്മതിപ്പിച്ച മൂന്നാംമുറ വിവരിച്ച് അഫ്സാന

    ഇടുക്കി: കൂടല്‍ പോലീസിനെതിരേ ഗുരുതര ആരോപണവുമായി ഒന്നര വര്‍ഷത്തിനുശേഷം കണ്ടെത്തിയ നൗഷാദിന്റെ ഭാര്യ അഫ്സാന. നൗഷാദിനെ കൊന്നെന്ന് പോലീസ് മര്‍ദിച്ച് പറയിപ്പിച്ചതാണെന്ന് അഫ്സാന പറഞ്ഞു. ചോദ്യം ചെയ്യലിനിടെ കസ്റ്റഡിയില്‍വെച്ച് കുരുമുളക് സ്പ്രേയടക്കം പ്രയോഗിച്ച് മര്‍ദിച്ചെന്നും അഫ്സാന പറഞ്ഞു. പോലീസിനെതിരേ നിയമനടപടി സ്വീകരിക്കും. വനിതാ പോലീസ് ഉദ്യോഗസ്ഥരടക്കം എല്ലാവരും ഉപദ്രവിച്ചിട്ടുണ്ട്. വായിലേക്ക് കുരുമുളക് സ്പ്രേയടക്കം അടിച്ച് മര്‍ദിച്ചു. പുറത്തും അകത്തും മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. ജീവിതത്തില്‍ ഇതുവരെ ഇങ്ങനെ അടികൊണ്ടിട്ടില്ല. ശരിക്ക് നില്‍ക്കാന്‍ പോലും കഴിയാത്ത വിധം മര്‍ദിച്ചു. മുഖത്തുനോക്കി അസഭ്യങ്ങള്‍ പറഞ്ഞു. ഇതിനൊക്കെപ്പുറമേ കുഞ്ഞുങ്ങളെ ഇനി കാണിക്കില്ലെന്നും കുടുംബത്തെ പ്രതിചേര്‍ക്കുമെന്നും പറഞ്ഞപ്പോള്‍ നൗഷാദിനെ കൊന്നെന്ന് സമ്മതിക്കുകയായിരുന്നെന്ന് അഫ്സാന പറഞ്ഞു. നൗഷാദിനെ കുഴിച്ചിട്ടതെന്ന തരത്തില്‍ ശ്മശാനത്തിനടുത്ത് പോയതും വാടക വീട്ടില്‍ പോയതുമെല്ലാം പോലീസ് പറഞ്ഞതു പ്രകാരമായിരുന്നു. അവിടങ്ങളില്‍ കൊന്ന് കുഴിച്ചിട്ടതായിട്ടൊന്നും മൊഴി നല്‍കിയിരുന്നില്ല. പോലീസ് പറയുന്നിടത്തേക്കു പോവുക മാത്രമാണ് ചെയ്തത്. കൊലക്കുറ്റം തന്റെ മേല്‍ ചാര്‍ത്താന്‍ വേണ്ടിയായിരുന്നു ഈ നാടകങ്ങളൊക്കെയെന്ന് വാര്‍ത്തകള്‍ കേട്ടപ്പോഴാണ് മനസ്സിലായതെന്നും…

    Read More »
  • Crime

    ജര്‍മ്മനിയില്‍നിന്ന് സ്വര്‍ണവും യൂറോയും അയച്ചിട്ടുണ്ട്; ഫേസ്ബുക്ക് ഫ്രണ്ടിനെ വിശ്വസിച്ച് വീട്ടമ്മ നല്‍കിയത് രണ്ടരലക്ഷം

    കണ്ണൂര്‍: ഇരിട്ടിയില്‍ ഓണ്‍ലൈന്‍ സൗഹൃദ തട്ടിപ്പിനിടെ വീട്ടമ്മയ്ക്ക് രണ്ടരലക്ഷം രൂപ നഷ്ടമായി. ജര്‍മ്മന്‍ സ്വദേശിയായ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാരനാണ് സൗഹൃദം സ്ഥാപിച്ചു പണം തട്ടിയത്. സംഭവത്തില്‍ ഇരിട്ടി പോലീസ് കേസെടുത്തു. കേസ് കണ്ണൂര്‍ ക്രൈം സെല്ലിന് കൈമാറി. ജര്‍മ്മന്‍ സ്വദേശിയായ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഫേസ്ബുക്കിലൂടെ വീട്ടമ്മയുമായി തട്ടിപ്പുകാരന്‍ സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം വളര്‍ന്നപ്പോള്‍ ഇരുവരും ഫോണ്‍ നമ്പരുകള്‍ കൈമാറി. ഗുഡ് മോര്‍ണിങ്ങില്‍ തുടങ്ങി ഗുഡ് നൈറ്റില്‍ അവസാനിക്കുന്ന സന്ദേശങ്ങള്‍ എല്ലാ ദിവസവും വാട്സ്ആപ്പ് വഴി നടത്തിയിരുന്നു. നല്ല സൗഹൃദമായപ്പോള്‍ സ്വര്‍ണവും യൂറോയും ഉള്‍പ്പെടെ യുവതിക്ക് സമ്മാനമായി അയച്ചിട്ടുണ്ടെന്ന് ജര്‍മ്മന്‍ സ്വദേശി സന്ദേശം അയച്ചു. സമ്മാനത്തിന്റെ വീഡിയോ ഉള്‍പ്പെടെയുള്ളവ വീട്ടമ്മയ്ക്ക് ഫോണിലൂടെ നല്‍കുകയും ചെയ്തു. ഇതിനിടെ ഡല്‍ഹി വിമാനത്താവളം വഴി എത്തിയ സമ്മാനം വിമാനത്താവള അധികൃതര്‍ പിടിച്ചുവെച്ചിരിക്കുകയാണെും ഇതു വിട്ടുനല്‍കാന്‍ രണ്ടരലക്ഷത്തിലധികം രൂപ ചെലവാകുമെന്നും ഈ പണം നല്‍കിയാല്‍ കോടികള്‍ വിലമതിക്കുന്ന സമ്മാനമാണ് ലഭിക്കുന്നതെന്നും ജര്‍മ്മന്‍ സ്വദേശിയായ യുവതി ഫോണിലൂടെ…

    Read More »
  • Kerala

    വെട്ടിക്കൊണ്ടിരുന്ന പുളി മരം വീട്ടുമുറ്റത്തേക്ക് മറിഞ്ഞു വീണു; അടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു

    കോട്ടയം: വെട്ടിക്കൊണ്ടിരുന്ന പുളി മരം വീട്ടുമുറ്റത്തേക്കു മറിഞ്ഞു വീണ് അടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. കോട്ടയം പള്ളത്ത് മരം വെട്ടി മാറ്റുന്നതിനിടെയാണ് ദാരുണ സംഭവം. ബുക്കാന റോഡില്‍ മലേപ്പറമ്പില്‍ മേരിക്കുട്ടിയാണ് (56) മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റു. മേരിക്കുട്ടിക്കൊപ്പം നിന്ന ഷേര്‍ളി, സ്മിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ടാണ് സംഭവം. മരത്തില്‍ വടം കെട്ടിയ ശേഷം വലിച്ചു മാറ്റുന്നതിനിടെ മരം അപ്രതീക്ഷിതമായി എതിര്‍ വശത്തേക്ക് മറിയുകയായിരുന്നു. മരം മാറ്റുന്നതിനിടെ മേരിക്കുട്ടിയും ഷേര്‍ളിയും സ്മിതയും വീട്ടുമുറ്റത്ത് സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഇവര്‍ക്കിടയിലേക്കാണ് മരം ദിശ മാറി മറിഞ്ഞു വീണത്. ഷേര്‍ളിയും സ്മിതയും ഓടി മാറി. മേരിക്കുട്ടിയുടെ ശരീരത്തിലേക്കാണ് മരം വീണത്. തത്ക്ഷണം തന്നെ മരണവും സംഭവിച്ചു. കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേ?ഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല.  

    Read More »
  • India

    ദേ അടുത്തത്! ഇന്‍സ്റ്റഗ്രാം കാമുകനെ കാണാന്‍ പാകിസ്താനിലേക്ക് വിമാനം കയറാനെത്തിയ 16 വയസുകാരി കുടുങ്ങി

    ജയ്പുര്‍: പാകിസ്താനിലേക്കുള്ള വിമാനടിക്കറ്റ് വാങ്ങാനായി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടിയെ പോലീസും അധികൃതരും തടഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ജയ്പുര്‍ വിമാനത്താവളത്തിലെത്തിയ 16 വയസുകാരിയെയാണ് അധികൃതര്‍ തടഞ്ഞുവെച്ചത്. വിസയോ പാസ്പോര്‍ട്ടോ ഇല്ലാതെയാണ് കുട്ടി വിമാനടിക്കറ്റ് വാങ്ങാനെത്തിയത്. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയില്‍നിന്ന് മൊഴി രേഖപ്പെടുത്തി. ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ കാണാനായാണ് പാകിസ്താനിലേക്ക് പോകുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. അതേസമയം, പാകിസ്താനിലേക്കുള്ള വിമാനടിക്കറ്റ് അന്വേഷിച്ച് ജയ്പുര്‍ വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടിക്ക് പാക് ‘സുഹൃത്ത്’ കൃത്യമായ പരിശീലനം നല്‍കിയിരുന്നതായാണ് പോലീസിന്റെ വിശദീകരണം. എങ്ങനെയാണ് പാകിസ്താനില്‍ വരേണ്ടത്, യഥാര്‍ഥ പേര് ഉപയോഗിക്കരുത്, പാകിസ്താന്‍ സന്ദര്‍ശിക്കുമ്പോള്‍ ബുര്‍ഖ ധരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇന്‍സ്റ്റഗ്രാം സുഹൃത്തായ ആണ്‍കുട്ടി 16-കാരിക്ക് നല്‍കിയിരുന്നത്. പാകിസ്താനിയായ ആണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ഐ.ഡികളെ സംബന്ധിച്ച് സംശയമുണ്ടെന്നും പോലീസ് പറഞ്ഞു. അസ്ലം എന്ന സുഹൃത്തിനെ കാണാനായി പാകിസ്താനിലേക്ക് പോകണമെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. ഒരുവര്‍ഷം മുന്‍പാണ് ഇന്‍സ്റ്റഗ്രാം വഴി സുഹൃത്തിനെ പരിചയപ്പെട്ടിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍, ഇതേ ആണ്‍കുട്ടി തന്നെ വ്യത്യസ്ത പേരുകളില്‍ വ്യത്യസ്ത ഇന്‍സ്റ്റഗ്രാം…

    Read More »
Back to top button
error: