KeralaNEWS

വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കൗമാര പ്രതിഭകൾക്ക് മുഖ്യമന്ത്രിയുടെ സമ്മാനം: കുട്ടികളുമായി കുശലാന്വേഷണം നടത്തി, അനുമോദിച്ചു; സര്‍ക്കാർപിന്തുണ വാഗ്ദാനം ചെയ്തു

   കണ്ണൂര്‍:  വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കൗമാര പ്രതിഭകളെ മുഖ്യമന്ത്രി പിണറായി വിജയന്‍  പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ അനുമോദിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പെരളശ്ശേരി എ കെ ജി സ്മാരക ജി.എച്ച്.എസ്, പിണറായി എ.കെ.ജി മെമോറിയല്‍ ജി.എച്ച്.എസ് എന്നിവിടങ്ങളിലെ ഒമ്പത് കുട്ടികളെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പേന നല്‍കി ഞായറാഴ്ച രാവിലെ ഒന്‍പതരയ്ക്ക് അനുമോദിച്ചത്. പാര്‍ക്കര്‍ പേനകളാണ് മുഖ്യമന്ത്രി കുട്ടികള്‍ക്ക് നല്‍കിയത്.

ദേശീയ റോള്‍പ്ലെ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ പെരളശ്ശേരി എ.കെ.ജി സ്മാരക ജി എച്ച് എസ് എസിലെ എന്‍.എസ് ദീപ്ത, ഗസന്‍ ഫാബിയോ, കെ നന്മ, എസ് ശ്രീദ, അമൃത് കിരണ്‍ എന്നിവരെയും പിണറായി എ.കെ.ജി മെമോറിയല്‍ ജി.എച്ച്.എസ്.എസില്‍ നിന്ന് പ്ലസ് ടു പരീക്ഷയില്‍ ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 1200 മാര്‍ക് നേടിയ വേദ പ്രവീണ്‍, ഇതേ സ്‌കൂളില്‍ നിന്ന് ദേശിയ ചെസ് മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ ഇ.ടി സ്വരൂപ, ദേശീയ യോഗ ഒളിംപാഡില്‍ പങ്കെടുത്ത പി അനഘ, സംസ്ഥാന പവര്‍ ലിഫ്റ്റിംഗില്‍ വെങ്കല മെഡല്‍ നേടിയ ടി.കെ അനുവിന്ദ് എന്നിവരാണ് അനുമോദനം ഏറ്റുവാങ്ങിയത്.

പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഏവരെയും അഭിനന്ദിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. കൂടുതല്‍ മികവിലേക്കെത്താന്‍ സര്‍ക്കാരിന്റെ പിന്തുണയും അദ്ദേഹം കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്തു.

രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചതോടെയാണ് ഇവിടെ എത്തിയതെന്നും അംഗീകാരം ലഭിച്ചത് വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായെന്നും പിണറായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍ ഉഷ നന്ദിനി പറഞ്ഞു.

Back to top button
error: