തിരുവനന്തപുരം : കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡിജിപിയായി സ്ഥാനകയറ്റം ലഭിച്ച ടികെ വിനോദ് കുമാറിന് വിജിലൻസ് ഡയറക്ടറായി നിയമനം. മനോജ് എബ്രഹാം ഇന്റലിജൻസ് എഡിജിപിയാകും. കെ. പത്മകുമാറിനെ ജയിൽ മേധാവി സ്ഥാനത്തു നിന്നും മാറ്റി. ഫയർ ഫോഴ്സിലേക്കാണ് മാറ്റം. ബൽറാം കുമാർ ഉപാധ്യായ ആണ് പുതിയ ജയിൽ മേധാവി. കൊച്ചി കമ്മീഷണർ സേതുരാമനെയും മാറ്റി. എ. അക്ബർ കൊച്ചി കമ്മീഷണറാകും. സേതുരാമൻ ഉത്തര മേഖല ഐജിയാകും. നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാർ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നൽകി. എംആർ അജിത് കുമാറിന് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും നൽകി സർക്കാർ ഉത്തരവിറക്കി.