Month: July 2023

  • LIFE

    മൂക്ക് ഭംഗിയുള്ളതാണെന്നും താരം പ്ലാസ്റ്റിക് സര്‍ജറി ചെയ്‍തതാണോയെന്നും ആരാധകർ; പ്രതികരിച്ച് അമൃത സുരേഷ്

    ഗായിക അമൃത സുരേഷ് പലപ്പോഴും തന്റെ വിശേഷങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്‍ക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന പ്രതികരണങ്ങളിൽ താരം ചിലപ്പോഴൊക്കെ മറുപടി നൽകാറുമുണ്ട്. അമൃത സുരേഷ് മൂക്കിനെ കുറിച്ചുള്ള സംശയങ്ങൾക്കാണ് മറുപടി നൽകിയിരിക്കുന്നത്. പ്ലാസ്റ്റിക് സർജറി ചെയ്‍തിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് താരം സാമൂഹ്യ മാധ്യമത്തിലൂടെ. അമൃത സുരേഷിന്റെ മൂക്ക് ഭംഗിയുള്ളതാണെന്നും താരം പ്ലാസ്റ്റിക് സർജറി ചെയ്‍തതാണോയെന്നൊക്കെ ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ ചോദിക്കാറുണ്ട്. എന്നാൽ യഥാർഥ മൂക്കാണ് എന്നാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. അമൃത സുരേഷ് ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരുടെ സംശയത്തിന് വ്യക്തത വരുത്തിയിരിക്കുന്നത്. ഫോട്ടോയും പങ്കുവെച്ചായിരുന്നു അമൃതയുടെ മറുപടി. അമൃത സുരേഷ് മലയാളികൾക്ക് പ്രിയപ്പെട്ട സിനിമാ ഗായികയാണ്. ഐഡിയ സ്റ്റാർ സിംഗറിലൂടെയായിരുന്നു അമൃത ആദ്യം തിളങ്ങിയത്. തുടർന്ന് നിരവധി ശ്രദ്ധയാകർഷിച്ച മലയാള ചിത്രങ്ങളുടെ ഗായികയായി അമൃത പ്രേക്ഷകരുടെ ഇഷ്‍ടം നേടി. സ്വന്തം മ്യൂസിക് വീഡിയോകളുമായും അമൃത രംഗത്ത് എത്തുകയും ഹിറ്റാകുകയും ചെയ്‍തു. ഗാനരചയിതാവായും അമൃത സുരേഷ് തിളങ്ങിയിരുന്നു. ‘വാമനപുരി’യിലെ ഗാനത്തോടെയാണ് അമൃത ആദ്യമായി സിനിമാ…

    Read More »
  • Crime

    മദ്യപിച്ച് സഹയാത്രികന്റെ ലൈംഗീകാതിക്രമം; 9 മണിക്കൂര്‍ യാത്രയ്ക്കൊടുവില്‍ പരാതിയുമായി അമ്മയും മകളും

    ന്യൂയോര്‍ക്ക്: മദ്യപാനിയായ യാത്രക്കാരന്‍ വിമാനത്തില്‍വച്ച് അമ്മയെയും മകളെയും ഒന്‍പതു മണിക്കൂറോളം ലൈംഗികാതിക്രമത്തിന് ഇരയാക്കി. ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാന കമ്പനിയുടേത് കടുത്ത അനാസ്ഥയാണെന്നും നഷ്ടപരിഹാരമായി 2 മില്യന്‍ ഡോളര്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് വിമാനക്കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തു. ന്യൂയോര്‍ക്കില്‍ നിന്ന് ഏതന്‍സിലേക്കു പോകുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. പലതവണ പരാതി നല്‍കിയെങ്കിലും വിമാന ജീവനക്കാരുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു. മാത്രമല്ല, ജീവനക്കാര്‍ ഇയാളെ വീണ്ടും മദ്യപിക്കാന്‍ അനുവദിച്ചു. മദ്യപിച്ചയാള്‍ അക്രമത്തിനിരയായവരെ അനുചിതമായ രീതിയില്‍ സ്പര്‍ശിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. മദ്യപിച്ച് വിമാനത്തില്‍ കയറിയ പ്രതിക്ക് വിമാനത്തിലെ ജീവനക്കാര്‍ വീണ്ടും മദ്യം നല്‍കി എന്നും പരാതിക്കാര്‍ ആരോപിച്ചു. മദ്യപിച്ച പ്രതി തൊട്ടടുത്തിരിക്കുന്ന അമ്മയോടും 16 വയസ്സുള്ള മകളോടും സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ഇയാളെ അവഗണിച്ചു. തുടര്‍ന്ന് അക്രമാസക്തനായ ഇയാള്‍ ശരീരത്തില്‍ സ്പര്‍ശിച്ചു. മോശം ആംഗ്യങ്ങള്‍ കാണിച്ചു. തുടര്‍ന്ന് അമ്മയുടെയും മകളുടെയും മേല്‍വിലാസം തിരക്കി. കൈകളില്‍ പിടിച്ചു വലിച്ചതായും പരാതിയില്‍…

    Read More »
  • Crime

    കശ്മീരിൽ മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ യുവ സൈനികനെ കാണാതായി; തീവ്രവാദികൾ തട്ടിക്കൊണ്ടുപോയെന്ന് സംശയം

    ശ്രീനഗർ: കശ്മീരിൽ യുവ സൈനികനെ കാണാതായി. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ, ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിലെ റൈഫിൾമാൻ ജാവേദ് അഹമ്മദിനെയാണ് പെട്ടെന്ന് കാണാതായത്. ഈദിന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇയാൾ. ഇന്ന് തിരിച്ചെത്തി ഡ്യൂട്ടിയിൽ ചേരേണ്ടതായിരുന്നു. എന്നാൽ, വീട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് ആറരയോടെ മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ സൈനികൻ പിന്നീട് തിരിച്ചെത്തിയില്ല. ആൾട്ടോ കാറിലാണ് ഇയാൾ പോയത്. രാത്രി 9 മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. മാർക്കറ്റിന് സമീപത്ത് നിന്ന് കാർ കണ്ടെത്തി. കാറിൽ രക്തക്കറ കണ്ടത് അഭ്യൂഹമുണർത്തി. തുടർന്ന് കശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയിക്കുന്നു. സൈനികനെ വിട്ടയക്കണമെന്നഭ്യർഥിച്ച് കുടുംബാംഗങ്ങൾ വീഡിയോ പുറത്തിറക്കി. “ദയവായി ഞങ്ങളോട് ക്ഷമിക്കൂ, എന്റെ മകനെ മോചിപ്പിക്കൂ, അവനെ സൈന്യത്തിൽ ജോലി ചെയ്യാൻ വിടില്ല, ദയവായി അവനെ വിട്ടയക്കുക,” – സൈനികന്റെ അമ്മ വീ‍ഡിയോയിൽ കരഞ്ഞ് പറഞ്ഞു.…

    Read More »
  • Crime

    ജിഷയുടെ കൊലയാളി അമീറുള്‍ ഇസ്ലാമുമായി അസഫാകിന് സാമ്യമേറെ; ലഹരിക്കടമികളായ ഇരുവരും കടുത്ത രതീവൈകൃതങ്ങള്‍ ഇഷ്ടപ്പെടിരുന്നു

    എറണാകുളം: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന് കുപ്രസിദ്ധമായ കുറുപ്പംപടി ജിഷാ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമുമായി സാദൃശ്യങ്ങള്‍ ഏറെ. അസഫാകും അമീറുളും വരുന്നത് ഏതാണ്ട് സമാനമായ പശ്ചാത്തിലത്തില്‍നിന്നാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍നിന്നുള്ളവരാണ് രണ്ടു പേരും. ഇരുവരും ഗുരുതരമായ ലൈംഗീകവൈകൃതങ്ങള്‍ക്ക് അടിമയായിരുന്നു. സ്ഥിരം ലഹരി ഉപയോഗിച്ചിരുന്നവരാണ് രണ്ടു പേരും. കടുത്ത് ലൈംഗീകവൈകൃതത്തിന് അടിമയായിരുന്നു അമീറുള്‍ മൃഗങ്ങളെപ്പോലും വെറുതെ വിട്ടിരുന്നില്ല. ജിഷയുടെ കൊലപാതകത്തിന് ഏതാനും മാസം മുന്‍പ് ഇയാള്‍ ആലുവയ്ക്കടുത്ത് പറമ്പില്‍ കെട്ടിയിരുന്ന ആടിനെ ലെംഗികമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയിരുന്നു. തന്നെക്കാള്‍ 20 വയസ് കൂടുതലുള്ള ഒരു സ്ത്രീയെ ഇയാള്‍ വിവാഹം കഴിക്കുകയുമുണ്ടായി. അമീറിന്റെ അതേപ്രായത്തില്‍(20 വയസ്) ഉള്ള മകന്‍ ഇവര്‍ക്കുണ്ടായിരുന്നു. സമാനമായി അസഫാക്കിന്റെ പൂര്‍വകാല ചരിത്രം അന്വേഷിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബിഹാര്‍ പോലീസുമായി അന്വേഷണ സംഘം ബന്ധപ്പെട്ടു. ബിഹാറിലേക്ക് അന്വേഷണ സംഘം പോകും. അസഫാക് ആലത്തിന്…

    Read More »
  • Kerala

    വിദേശ കാർഗോ -പാസഞ്ചർ കപ്പലുകൾക്ക് ഇനി ബേപ്പൂരിൽ നങ്കൂരമിടാം; ബേപ്പൂർ തുറമുഖത്തിന് ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി സർട്ടിഫിക്കേഷൻ

    കോഴിക്കോട്: വിദേശ കപ്പലുകൾ അടുപ്പിക്കുന്നതിനും എമിഗ്രേഷൻ ക്ലിയറൻസ് ലഭ്യമാക്കുന്നതിനും ബേപ്പൂർ തുറമുഖത്തിന് ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി സർട്ടിഫിക്കേഷൻ ലഭിച്ചതായി മന്ത്രി അഹമ്മദ് ദേവർകോവിൽ. ഐഎസ്പിഎസ് കോഡ് ലഭ്യമായതോടെ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നു. അഞ്ച് വർഷത്തേക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു. ഐഎസ്പിഎസ് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി എംഎംഡി നിർദേശപ്രകാരം തുറമുഖത്ത് സുരക്ഷാ സംവിധാനങ്ങൾ വിപുലപ്പെടുത്തിയിട്ടുണ്ട്. തുറമുഖ അതിർത്തിക്ക് രണ്ട് മീറ്റർ ഉണ്ടായിരുന്ന ചുറ്റുമതിൽ 2.4 മീറ്ററാക്കി ഉയർത്തി അതിനു മുകളിൽ കമ്പിവേലി സ്ഥാപിച്ചു. തുറമുഖ കവാടത്തിൽ എക്സ്റേ സ്കാനിങ് സംവിധാനവും മെറ്റൽ ഡിറ്റക്ടറും സ്ഥാപിച്ചു. തുറമുഖത്തേക്ക് അടുക്കുന്ന കപ്പലുകളും ചെറു വെസലുകളും തിരിച്ചറിയാൻ ഓട്ടോമാറ്റിക് റഡാർ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. വാർഫിലും മറ്റും ആധുനിക വാർത്താവിനിമയ സംവിധാനം ഒരുക്കിയതിനൊപ്പം തുറമുഖത്തെ മുഖ്യ കവാടവും പാസഞ്ചർ ഗേറ്റും പുനർ നിർമ്മിക്കുകയും ചെയ്തെന്ന് മന്ത്രി അറിയിച്ചു. മർക്കന്റൈയിൽ ചട്ടപ്രകാരം ഐഎസ്പിഎസ് കോഡിൽ ഉൾപ്പെടുന്ന തുറമുഖങ്ങളിൽ മാത്രമേ വിദേശ കപ്പലുകൾ അടുപ്പിക്കാൻ അനുമതിയുള്ളൂ.…

    Read More »
  • Social Media

    ട്വിറ്റർ ആപ്പ് അപ്ഡേറ്റ് ചെയ്താൽ കിളി “പറന്നുപോകും”; ‘എക്സ്’ ആപ്പ് അപ്ഡേറ്റ്!

    സൻഫ്രാൻസിസ്കോ: ട്വിറ്റർ ഇനി പഴയ ട്വിറ്ററല്ല. ആപ്പ് അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ എക്സ് എന്ന ലോ​ഗോയോടെയും പേരൊടെയും ആയിരിക്കും ആപ്പ് എത്തുന്നത്. ട്വിറ്റർ ആപ്പിന്റെ പുതിയ ആൻഡ്രോയിഡ്, ഐഒഎസ് അപ്‌ഡേറ്റ് കഴിഞ്ഞ ദിവസമാണ് കമ്പനി അവതരിപ്പിച്ചത്. ഡാർക്ക് തീമിലുള്ള ആപ്പിന്റെ പുതിയ സ്ക്രീൻ ഷോട്ടുകൾ ഇപ്പൊൾ ​ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. സാധാരണ ലൈറ്റ് തീം ഉൾപ്പെടുത്തിയാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഡാർക്ക് തീമിലുള്ള ആപ്പിന്റെ പുതിയ സ്‌ക്രീൻ ഷോട്ടുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലുണ്ട്. എന്നാൽ സാധാരണ ലൈറ്റ് തീമും ഇതിലുണ്ട്. ട്വിറ്റർ ലോ​ഗോ ഉണ്ടായിരുന്ന ഇടത്തെല്ലാം പുതിയ ലോ​ഗോ സ്ഥാപിച്ചു കൊണ്ടാണ് അപ്ഡേറ്റാണ് നടത്തിയിരിക്കുന്നത്. എക്‌സ്.കോർപ്പ് ആണ് ആപ്പ് പ്ലേ സ്റ്റോറിൽ വിതരണം ചെയ്യുന്നത്. ഇക്കഴിഞ്ഞ 23 നായിരുന്നു ആപ്പ് റീബ്രാൻഡ് ചെയ്യുകയാണെന്ന് എലോൺ മസ്ക് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ട്വിറ്ററിന്റെ വെബ്‌സൈറ്റിലെ ലോഗോകൾ മാറ്റുകയും x.com എന്ന യുആർഎൽ സൈറ്റുമായി കണക്ട് ചെയ്യുകയും ചെയ്തിരുന്നു. ലോകത്തിലെ എറ്റവും പ്രശസ്തമായ…

    Read More »
  • NEWS

    ഫ്രാൻസിസ് മാർപ്പാപ്പയുടെ പോർച്ചുഗീസ് സന്ദർശനത്തിലെ അമിത ചെലവിനെ വിമർശിച്ച് പോർച്ചുഗീസ് കലാകാരൻ; മാർപ്പാപ്പാ ദിവ്യബലി അർപ്പിക്കുന്ന വേദിയിൽ അതിക്രമിച്ചു കയറി നോട്ടുകളുടെ വലിയ പരവതാനി വിരിച്ചു!

    ഫ്രാൻസിസ് മാർപ്പാപ്പയുടെ പോർച്ചുഗീസ് സന്ദർശനത്തിലെ അമിത ചെലവിനെ വിമർശിച്ച് പോർച്ചുഗീസ് കലാകാരന്റെ പ്രതിഷേധം. പോർച്ചുഗലിലെ പ്രശസ്ത തെരുവ് കലാകാരനായ ബോർഡാലോ ആണ് സന്ദർശന വേളയിൽ ഫ്രാൻസിസ് മാർപ്പാപ്പാ ദിവ്യബലി അർപ്പിക്കുന്ന ലിസ്ബണിലെ വേദിയിൽ അതിക്രമിച്ചു കയറി തന്റെ പ്രതിഷേധം അറിയിച്ചത്. വേദിയിൽ ഭീമൻ നോട്ടുകളുടെ വലിയ പരവതാനി വിരിച്ചായിരുന്നു ബോർഡാലോയുടെ പ്രതിഷേധം. ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദർശനത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി ഭീമമായ തുക മുടക്കുന്നതിനെ വിമർശിച്ചു കൊണ്ടായിരുന്നു ബോർഡാലോയുടെ പ്രതിഷേധം. ഓഗസ്റ്റ് 2 മുതൽ 6 വരെയാണ് ലിസ്ബണിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദർശനം. കത്തോലിക്കരുടെ ലോക യുവജനദിന ആഗോള സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് ആണ് മാർപ്പാപ്പ പോർച്ചുഗലിൽ എത്തുന്നത്. ചടങ്ങുകളിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർപ്പാപ്പയുടെ സന്ദർശനത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് ലിസ്ബണിൽ ഫ്രാൻസിസ് മാർപ്പാപ്പ അർപ്പിക്കുന്ന ദിവ്യബലി. ഈ ചടങ്ങ് നടക്കുന്ന വേദിയിലാണ് ബോർഡാലോ നോട്ടുകളുടെ പരവതാനി വിരിച്ചത്. ലക്ഷക്കണക്കിനാളുകൾ ജീവിക്കാനായി പോരാട്ടം നടത്തുമ്പോൾ ഇത്തരത്തിലുള്ള…

    Read More »
  • Local

    കോട്ടയം ജില്ലയിലെ സർക്കാർ പുറമ്പോക്ക് ഭൂമിയുടെ പട്ടിക തയാറാക്കണം: ജില്ലാ വികസനസമിതി

    കോട്ടയം: ജില്ലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമി കണ്ടെത്തി പട്ടിക തയാറാക്കാനും കൈയേറ്റം കണ്ടെത്താനും ആർ.ഡി.ഒ.മാർക്ക് ജില്ലാ വികസന സമിതി യോഗത്തിന്റെ നിർദേശം. ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് ഹാളിൽ നടന്ന യോഗത്തിലാണ് നിർദേശം. പുറമ്പോക്ക് ഭൂമിയുടെ പട്ടിക തയാറാക്കാനും കൈയേറ്റം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാനും ആർ.ഡി.ഒ.മാർക്ക് കളക്ടർ നിർദ്ദേശം നൽകി. മണിമല ഗ്രാമപഞ്ചായത്തിൽ നാലേക്കറോളം സർക്കാർ ഭൂമി ഉപയോഗരഹിതമായ നിലയിലുള്ളതായും സർക്കാർ പുറമ്പോക്ക് സ്ഥലങ്ങളിൽ കൈയേറ്റമുണ്ടെന്നും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടി. കരിമ്പുകയം ചെക്ക് ഡാം മുതൽ ഒരു കിലോമീറ്റർ ദൂരം സംരക്ഷണഭിത്തി നിർമിക്കുന്നതിന് 98 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പ്രദേശത്ത് ഭൂമികൈയേറ്റം ഉള്ളതിനാൽ ഭൂമി അളന്ന് തിട്ടപ്പെടുത്തേണ്ട സ്ഥിതിയുണ്ട്. അരുവിക്കുഴി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടും പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർവേ നടപടികൾക്കായി ആവശ്യമെങ്കിൽ കൂടുതൽ സർവേയർമാരെ ചുമതലപ്പെടുത്തണമെന്നും സർവേ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം…

    Read More »
  • Careers

    അസിസ്റ്റന്റ് പ്രൊഫസർ താൽക്കാലിക ഒഴിവ്

    കോട്ടയം: കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് എന്നീ എൻജിനീയറിംഗ് ശാഖകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ താൽക്കാലികമായി നിയമിക്കുന്നു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അതത് വിഷയങ്ങളിൽ എ.ഐ.സി.റ്റി.ഇ. നിഷ്‌കർഷിച്ച യോഗ്യതയുള്ളവർ തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 9.30ന് ബന്ധപ്പെട്ട വകുപ്പുകളിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2506153, 2507763.

    Read More »
  • Kerala

    പൊതു-സ്വകാര്യ ഇടങ്ങളിൽ അതിക്രമങ്ങൾക്ക് വിധേയരാകുന്ന വനിതകൾക്കായുള്ള സഖി വൺ സ്റ്റോപ്പ് സെന്റർ ഉഴവൂരിൽ തുറന്നു

    കോട്ടയം: പൊതു-സ്വകാര്യ ഇടങ്ങളിൽ അതിക്രമങ്ങൾക്ക് വിധേയരാകുന്ന വനിതകൾക്കായുള്ള സഖി വൺ സ്റ്റോപ്പ് സെന്റർ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉഴവൂരിൽ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ നേരിടുന്നതിനും തടയുന്നതിനുമായി സംസ്ഥാനത്ത് ഒട്ടേറെ സംവിധാനങ്ങളുണ്ടെന്നും അതിൽ ഏറ്റവും പ്രധാനപെട്ടതാണ് സഖിയെന്നും അദ്ദേഹം പറഞ്ഞു. 2024 ഓടെ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലക്ഷ്യമിടുന്നത്. വാർത്തമാനകാല സമൂഹത്തിൽ സ്ത്രീകൾ നിരവധി അതിക്രമങ്ങൾ നേരിടുന്നുണ്ട്. സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണ പ്രവർത്തനങ്ങൾ ഇനിയും മുന്നോട്ടു പോകാനുണ്ട്. കുടുംബശ്രീ പോലെയുള്ളവയുടെ പ്രവർത്തനങ്ങൾ ലോകരാജ്യങ്ങൾക്ക് മാതൃകയാണെന്നും സ്ത്രീകൾക്ക് പൊതുസമൂഹത്തിലേയ്ക്ക് ഇറങ്ങി വരാനും തങ്ങളുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാനും കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും മാറ്റം വരേണ്ട പലതും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആ തെറ്റായ കാഴ്ചപ്പാടുകൾ നിലനിൽക്കുന്നിടത്തോളം സഖി പോലെയുള്ള സങ്കേതങ്ങൾ അവർക്ക് സജ്ജമാക്കി കൊടുക്കുക എന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ.…

    Read More »
Back to top button
error: