NEWSWorld

ഭാര്യയ്ക്ക് ലഹരിമരുന്ന് നല്‍കി നിരവധി പേർക്ക് കാഴ്ചവച്ച ഭര്‍ത്താവ് അറസ്റ്റിൽ

ദിവസവും രാത്രി ഭാര്യയ്ക്ക് ലഹരിമരുന്ന് നല്‍കി നിരവധി പേർക്ക് കാഴ്ചവച്ച ഭര്‍ത്താവ് അറസ്റ്റിൽ.ഇതിന്റെ വി‍ഡിയോയും ഇയാൾ പകര്‍ത്തിയിരുന്നു.

ഫ്രാന്‍സിലാണ് സംഭവം. ഫ്രഞ്ച് പൗരനായ ഡൊമിനിക് ആണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഈ ക്രൂരത കാട്ടിയത്.രാത്രികളില്‍ ഭാര്യക്ക് ലഹരിമരുന്ന് നല്‍കുന്ന ഇയാള്‍ അവരെ ബലാത്സംഗം ചെയ്യുന്നതിനായി പല പുരുഷന്മാരെയും വീട്ടിലേയ്‌ക്ക് ക്ഷണിച്ചിരുന്നതായും പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സംഭവത്തിൽ 26നും 73നും മദ്ധ്യേ പ്രായമുള്ള 51 പുരുഷന്മാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ലോറി ഡ്രൈവര്‍, മുൻസിപ്പല്‍ കൗണ്‍സിലര്‍, ബാങ്ക് ഉദ്യോഗസ്ഥൻ, ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥൻ, നഴ്സ്, പത്രപ്രവര്‍ത്തകൻ എന്നിങ്ങനെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവര്‍ കേസില്‍ പ്രതികളായിട്ടുണ്ട്.
ഇവരുടെ ഭർത്താവ് പോൺസൈറ്റുകളിൽ വീഡിയോ വിറ്റിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഒരു ജോലിക്കും പോകാതെ ഇയാൾ ഇങ്ങനെ നല്ലരീതിയിൽ പണം സമ്പാദിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Back to top button
error: