Month: June 2023

  • Kerala

    കാസർകോട് സംഘർഷം; പോലീസുമായി ഏറ്റുമുട്ടി കോൺഗ്രസ് പ്രവർത്തകർ

    കാഞ്ഞങ്ങാട്: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ കാസര്‍ഗോഡ് ജില്ലയിലു‌ടനീളം വൻ പ്രതിഷേധം.പ്രതിഷേധക്കാർ പലസ്ഥലങ്ങളിലും പോലീസുമായും ഏറ്റുമുട്ടി. ജില്ലയിലെ പല സ്ഥലങ്ങളിലും റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ വിരട്ടിയോടിക്കാൻ ശ്രമിച്ച പൊലീസിനു നേരേ പ്രവര്‍ത്തകര്‍ രോഷാകുലരായി.പോലീസുമായി ഏറ്റുമുട്ടിയ പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. കാഞ്ഞങ്ങാട് ടൗണില്‍ നടന്ന പ്രതിഷേധം രാജ് മോഹൻ എംപി ഉദ്ഘാടനം ചെയ്തു. പുതിയ കോട്ടയില്‍ നിന്നു പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പഴയ ബസ് സ്റ്റാൻഡ് റോഡും ഉപരോധിച്ചു.ഇതോടെ ഗതാഗതവും താറുമാറായി. പ്രകടനത്തിനും ഉപരോധത്തിനും രാജ്മോഹൻ എംപിക്കു പുറമേ, ഡിസിസി പ്രസിഡന്റ് കെ.പി. ഫൈസല്‍, നേതാക്കളായ കെ.പി.കുഞ്ഞിക്കണ്ണൻ, അഡ്വ. പി.വി സുരേഷ്, സി.വി. ജെയിംസ്, അഡ്വ. കെ.കെ. രാജേന്ദ്രൻ, വിജയൻ, ധന്യ സുരേഷ്, ഗീതാ കൃഷ്ണ, മിനി ചന്ദ്രൻ, വി.പി. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

    Read More »
  • Kerala

    മഴക്കാലത്തെ കുട്ടനാടൻ കാഴ്ചകൾ കാണാൻ ഇതാ കെഎസ്ആർടിസിയിലൊരു അടിപൊളി യാത്ര

    മഴക്കാലത്ത് കുട്ടനാട്ടിലൂടെ യാത്ര ചെയ്തിട്ടുണ്ടോ?? റോഡിനിരുവശത്തെയും കൗതുകം ജനിപ്പിക്കുന്ന കാഴ്ചകളും മഴയും പാടങ്ങളും എല്ലാം ചേരുന്ന നല്ല കിടിലൻ കാഴ്ചകള്‍. ഇതാ നീണ്ട കാലങ്ങള്‍ക്കു ശേഷം ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ വീണ്ടും കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. ആലപ്പുഴയുടെ മഴക്കാല സൗന്ദര്യം ആസ്വദിക്കുവാൻ താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന യാത്രയാണിത്. എസി റോഡിന്‍റെ നവീകരണത്തെത്തുടര്‍ന്ന് നാളുകളായി ആലപ്പുഴയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് നേരിട്ടുള്ള ബസ് സര്‍വീസുകള്‍ നിർത്തിവച്ചിരിക്കുകയായിരുന്നു.വീതികൂട്ടിയ പാലങ്ങളും വെള്ളം കയറാതിരിക്കാൻ ഉയര്‍ത്തിപ്പണിത പാതയും ഒപ്പം മൂന്നു മേല്‍പ്പാലങ്ങൾ കയറിപ്പോകുന്ന ആകാശയാത്രയും  സഞ്ചാരികള്‍ക്ക് ആവേശമായിരിക്കുമെന്ന് തീര്‍ച്ച. പ്രത്യേകിച്ച്‌ ആലപ്പുഴയിലെ മഴക്കാലവും മഴക്കാഴ്ചകളും !   കുട്ടനാടിനെക്കുറിച്ച് ഓർക്കുമ്പോൾ ഹൗസ്ബോട്ടിലോ സാധാരണ വള്ളത്തിലോ കയറി കായൽക്കാഴ്ചകളിലൂടെയുള്ള സഞ്ചാരമാണ് മനസ്സിൽ എത്തുക. ഹൗസ്ബോട്ടിന്റെ വാടകയും ഒരു മുഴുവൻ ദിവസത്തെ സമയവും ഒക്കെ കണക്കാക്കുമ്പോൾ ചിലരൊക്കെ യാത്ര മാറ്റിവയ്ക്കാറുമുണ്ട്. എന്നാൽ ബോട്ടിൽ കയറാതെ, വലിയ കാശുമുടക്കില്ലാതെ കുട്ടനാടിന്റെ മുഴുവൻ സൗന്ദര്യവും ആസ്വദിച്ച് യാത്രചെയ്യാവുന്ന വഴികളിലൊന്നാണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെയുള്ള കെഎസ്ആർടിസി യാത്ര.   ആദ്യ…

    Read More »
  • NEWS

    നരേന്ദ്ര മോദിയുടെ കാലുതൊട്ട് വന്ദിച്ച് യുഎസ് ഗായിക

    വാഷിങ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുതൊട്ട് വന്ദിച്ച് അനുഗ്രഹം തേടി അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍. ഇന്ത്യയുടെ ദേശീയ ഗാനം ജനഗണമന ആലപിച്ചതിനുശേഷമായിരുന്നു അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയുടെ കാലുതൊട്ട് മേരി മില്‍ബെന്‍ വന്ദിച്ചത്. വാഷിങ്ടന്‍ ഡിസിയില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു വേദി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ദേശീയഗാനം ആലപിക്കുന്നതില്‍ അഭിമാനമുണ്ടെന്നു മില്‍ബെന്‍ പറഞ്ഞു. American singer Mary Milliben, after singing India’s national anthem, touches Prime Minister Modi’s feet… Earlier Prime Minister of PNG, in a moving gesture, had bowed down in reverence. The world respects PM Modi’s powerful spiritual aura and rootedness in Indian values and… pic.twitter.com/qoA7ALLA3U — Amit Malviya (@amitmalviya) June 24, 2023 ”ഞാനെന്റെ കുടുംബമെന്ന് വിളിക്കുന്ന രാജ്യത്തിനും ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമായി…

    Read More »
  • Crime

    വ്യാജ സര്‍ട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം; അബിന്‍ സി.രാജിനെ മാലിദ്വീപില്‍ നിന്ന് നാട്ടിലെത്തിക്കും

    ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസ് എംകോം ബിരുദ പ്രവേശനം നേടിയ കേസില്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ നല്‍കിയ എസ്എഫ്ഐ മുന്‍ നേതാവ് അബിന്‍ സി രാജിനെ പ്രതിചേര്‍ക്കുമെന്ന് പോലീസ്. മാലി ദ്വീപില്‍ ജോലി ചെയ്യുന്ന അബിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കായംകുളം ഡിവൈഎസ്പി പറഞ്ഞു. കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് തനിക്ക് നല്‍കിയത് അബിനാണെന്ന് നിഖില്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അബിന്‍ നേരത്തെ കായംകുളത്ത്് വിദ്യാഭ്യാസ ഏജന്‍സി നടത്തിയിരുന്നു. ”വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിദേശത്തുള്ള സുഹൃത്ത്, പറഞ്ഞത് ‘ഒറിജിനല്‍’ സര്‍ട്ടിഫിക്കറ്റെന്ന്” കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളജില്‍ എംകോമിന് പ്രവേശനം നേടിയത്. അബിന്‍ തയ്യാറാക്കി നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ ആണെന്നും കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്നാണ് എംകോം പ്രവേശനത്തിന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നുമായിരുന്നു നിഖിലിന്റെ മൊഴി. വ്യാജ സര്‍ട്ടിഫിക്കറ്റിനായി അബിന് നിഖില്‍ 2 ലക്ഷം രൂപ…

    Read More »
  • India

    നളിന്‍ കുമാര്‍ കട്ടീല്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു

    ബംഗളൂരു:ദക്ഷിണ കന്നട ലോക് സഭാംഗം നളിന്‍ കുമാര്‍ കട്ടീല്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു. ഇക്കഴിഞ്ഞ മെയില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ടിക്കുണ്ടായ കനത്ത പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി എന്ന് അദ്ദേഹം പറഞ്ഞു. വാക്കാലും രേഖാമൂലവും രാജി നേതൃത്വത്തിന് കൈമാറിയതായി ശനിയാഴ്ച ബെല്ലാരിയിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ കട്ടീല്‍ പറഞ്ഞു. പദവിയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കർണാടകയിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സീറ്റ് മുഴുവനും കോണ്‍ഗ്രസ് തൂത്തുവാരുകയായിരുന്നു.

    Read More »
  • Kerala

    ഇഞ്ചി മിഠായി എന്ന വ്യാജേന മയക്കുമരുന്ന് വില്പന; ഇതരസംസ്ഥാനക്കാരന്‍ അറസ്റ്റിൽ

    കൊച്ചി:ഇഞ്ചി മിഠായി എന്ന വ്യാജേന മയക്കുമരുന്ന് വില്പന നടത്തിയ ‍ഇതരസംസ്ഥാനക്കാരൻ കൊച്ചിയിൽ അറസ്റ്റിലായി. ഒഡീഷ സ്വദേശി ദീപ്തി കാന്ത് മാലിക്ക് (മന്ദി റാം-27) ആണ് അറസ്റ്റിലായത്. എക്‌സൈസ് ഇന്‍റലിജന്‍സും എറണാകുളം ടൗണ്‍ റേഞ്ചും ചേര്‍ന്ന് നടത്തിയ സംയുക്തമായ നീക്കത്തിലാണ് കാക്കനാട് തുതിയൂരില്‍ നിന്ന് മുന്തിയ ഇനം ബ്രൗണ്‍ ഷുഗറുമായി ഇയാള്‍ പിടിയിലായത്. 60 ചെറു പായ്ക്കറ്റുകളിലാക്കിയ 8.5 ഗ്രാം ബ്രൗണ്‍ ഷുഗറാണ് പിടിച്ചെടുത്തത്. ‘ഇഞ്ചി മിഠായി’ എന്ന കോഡ് ഉപയോഗിച്ചായിരുന്നു മയക്ക് മരുന്ന് കൈമാറ്റം. സ്വന്തമായി താമസ സ്ഥലം വാടകയ്ക്കെടുക്കാതെ ഇതരസംസ്ഥാനക്കാരായ തൊഴിലാളികളുമായി സൗഹൃദം സ്ഥാപിച്ച്‌ അവരുടെ ഒപ്പം താമസിക്കുന്നതാണ് പ്രതിയുടെ രീതി. ഒഡീഷയില്‍ നിന്ന് ഇഞ്ചി മിഠായി കൊണ്ട് വന്ന് മൊത്തം വ്യാപാരം നടത്തുകയാണെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. കാക്കനാട് തുതിയൂരില്‍ തോട്ടപ്പാട്ട് റോഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

    Read More »
  • NEWS

    എല്ലും തോലുമായി അരിക്കൊമ്പന്‍; ചിത്രം പുറത്തുവന്നതോടെ ആശങ്കയിലായി ഫാന്‍സ്

    ചെന്നൈ : തമിഴ്നാട്ടിലുള്ള അരിക്കൊമ്പന്റെ ആരോഗ്യനിലയെക്കുറിച്ചുളള ആശങ്കയിലാണ് കേരളത്തിലുള്ള അരിക്കൊമ്പന്‍ ഫാന്‍സ്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്റെ ചിത്രങ്ങള്‍ പുറത്തിറങ്ങിയതോടെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായത്. എല്ലുകള്‍ പൊങ്ങി മെലിഞ്ഞിരിക്കുന്ന അരിക്കൊമ്പന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്ന് മൃഗസ്നേഹികളും പറഞ്ഞു. ആനയുടെ കാലിന് പരിക്കുണ്ടെന്നും അരിക്കൊമ്പന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ ആന നിലവില്‍ ആരോഗ്യവാനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിക്കുന്നത്. ഇപ്പോള്‍ മുതുകുഴിവയലില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ് ആനയുള്ളത്. 36 പേരാണ് ആനയെ നിരീക്ഷിക്കുന്നത്. നേരത്തെ ഇവിടെ നിന്ന് ആന പുല്ല് കഴിക്കുന്ന വീഡിയോ തമിഴ്നാട് വനം വകുപ്പ് പുറത്ത് വിട്ടിരുന്നു. കളക്കാട്, കന്യാകുമാരി ഡിവിഷനുകള്‍ക്ക് കീഴിലുള്ള ഫോറസ്റ്റ് /വൈല്‍ഡ്ലൈഫ് ഓഫീസര്‍മാര്‍, ഫോറസ്ട്രി ഓഫീസര്‍മാര്‍, ഫോറസ്റ്റര്‍മാര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍, ആന്റി പോച്ചിങ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് മുതുകുഴിവയലിലും പരിസരത്തും ആനയെ നിരീക്ഷിക്കുന്നത്. അരിക്കൊമ്പനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുണ്ട്.

    Read More »
  • LIFE

    ഞാന്‍ ചുംബിക്കാന്‍ പോകുന്ന ആദ്യ നടന്‍ നിങ്ങളാണ്! 18 വര്‍ഷത്തെ തീരുമാനം മാറ്റിയത് വിശദീകരിച്ച് തമന്ന

    ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ താരസുന്ദരിയാണ് തമന്ന ഭാട്ടിയ. 18 വര്‍ഷമായി സിനിമ രംഗത്ത് നിറസാന്നിദ്ധ്യമായ താരം നിരവധി സൂപ്പര്‍സ്റ്റാറുകളുടെ നായികയായി വേഷമിട്ട് കഴിഞ്ഞു. പല നായകന്മാരെയും ചേര്‍ത്ത് പല ഗോസിപ്പുകളും പുറത്ത് വന്നിട്ടുണ്ടെങ്കിലും താരം ഇത് വരെ വിവാഹിതയായിട്ടില്ല. അടുത്തിടെ താരം തന്റെ പ്രണയബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് താരം വിജയ് വര്‍മ്മയാണ് തമന്നയുടെ കാമുകന്‍. പ്രണയബന്ധം സ്ഥിരീകരിച്ച ഇരുവരും ഇതാദ്യമായാണ് ഒരുമിച്ച് എത്തുന്നത്. സ്‌ക്രീനില്‍ താരം ഒരിക്കലും ചുംബിക്കില്ലെന്ന തീരുമാനം ‘ലസ്റ്റ് സ്റ്റോറീസ് 2’വിലൂടെ ലംഘിച്ചെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്. വര്‍ഷങ്ങളായി സിനിമാരംഗത്ത് സജീവമായ തമന്ന താന്‍ ഒപ്പിടുന്ന കരാറുകളിലെല്ലാം ഈ വ്യവസ്ഥയും ഉള്‍പ്പെടുത്തിയിരുന്നു. ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ചിത്രങ്ങളില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള താരമാണ്. സുജോയ് ഘോഷിന്റെ ഓഫീസില്‍വെച്ചാണ് തമന്നയെ കണ്ടത്. ഞങ്ങള്‍ അവിടെ വെച്ച് യാത്രകള്‍ അടക്കമുള്ള ഇഷ്ടങ്ങളെ കാര്യങ്ങളെ കുറിച്ച് പങ്കിട്ടു. കഴിഞ്ഞ 17 വര്‍ഷമായി ജോലി ചെയ്യുന്നു. കരാറില്‍ എനിക്ക് ‘നോ കിസ്’ പോളിസി…

    Read More »
  • Kerala

    കേരളത്തിലെ രണ്ട് എൻജിനിയറിങ് കോളേജുകള്‍ക്ക് കൂടി അംഗീകാരം

    തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വീണ്ടും അഭിമാനമായി രണ്ട് സ്ഥാപനങ്ങൾ .സംസ്ഥാനത്ത് രണ്ട് എൻജിനിയറിങ് കോളേജുകൽക്കു കൂടി എൻബിഎയുടെ അക്രെഡിറ്റേഷൻ ലഭിച്ചു.     ഇടുക്കിയിലെ ഗവ. എൻജിനിയറിങ് കോളേജ്, തിരുവനന്തപുരത്തെ എല്‍ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമൻസ് പൂജപ്പുര എന്നീ കോളേജുകളാണ് മികവിന്റെ നേട്ടം സ്വന്തമാക്കിയത്.  ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻഫര്‍മേഷൻ ടെക്‌നോളജി, മെക്കാനിക്കല്‍ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകള്‍ക്കാണ് ഇടുക്കി ഗവ. എൻജിനിയറിങ് കോളേജ് NBA അക്രെഡിറ്റേഷൻ നേടിയത്. സിവില്‍ എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, കമ്ബ്യൂട്ടര്‍ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻഫര്‍മേഷൻ ടെക്‌നോളജി എന്നീ 4 പ്രോഗ്രാമുകള്‍ക്കാണ് എല്‍ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമൻസ് പൂജപ്പുര ഈ നേട്ടം കരസ്ഥമാക്കിയത്. കൂടാതെ പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനിയറിങ് കോളേജ് നില മെച്ചപ്പെടുത്തുകയും ചെയ്തു.പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനിയറിങ് കോളേജിലെ ഇൻഫര്‍മേഷൻ ടെക്‌നോളജി വിഭാഗത്തിനാണ്…

    Read More »
  • NEWS

    അപരിചിതരായ പെണ്‍കുട്ടികളെ കെട്ടിപ്പിടിച്ചു മുത്തംകൊടുത്തു; സിംഗപ്പുരില്‍ ഇന്ത്യന്‍ ഷെഫിന് തടവ്

    സിംഗപ്പുര്‍: കൗമാരപ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളെ ഉപദ്രവിച്ച ഇന്ത്യന്‍ ഷെഫിന് സിംഗപ്പൂരില്‍ തടവുശിക്ഷ. പ്രതി സുശില്‍ കുമാര്‍ മൂന്നുമാസവും നാല് ആഴ്ചയും തടവുശിക്ഷ അനുഭവിക്കണം. മൂന്നുമാസത്തിന്റെ ഇടയിലാണ് ഇയാള്‍ രണ്ടുപെണ്‍കുട്ടികളെ ഉപദ്രവിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് രണ്ടിനാണു ആദ്യസംഭവം നടന്നത്. റോഡിലൂടെ നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ അനുവാദമില്ലാതെ യുവാവ് കെട്ടിപ്പിടിക്കുകയും കവിളില്‍ ചുംബിക്കുകയുമായിരുന്നു. തുടര്‍ന്ന് ഒന്നിച്ചുള്ള നിരവധി ഫോട്ടോകള്‍ ഇയാള്‍ തന്റെ ഫോണില്‍ പകര്‍ത്തുകയും കുട്ടിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങുകയും ചെയ്തു. പണം ആവശ്യമുണ്ടെങ്കില്‍ തന്നെ വിളിക്കാമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. പ്രതികരിക്കാന്‍ കഴിയാതിരുന്ന പെണ്‍കുട്ടി വീട്ടിലെത്തി വിവരങ്ങള്‍ പറയുകയും തുടര്‍ന്ന് പരാതി കൊടുക്കുകയുമായിരുന്നു. അതിനിടെ, ഫോണിലൂടെ കുട്ടിയെ ബന്ധപ്പെടാനും ഇയാള്‍ ശ്രമിച്ചു. പരാതി കൊടുത്തതിനു പിറ്റേ ദിവസം തന്നെ യുവാവ് പിടിയിലായെങ്കിലും ജാമ്യം കിട്ടി. നവംബര്‍ എട്ടിനും യുവാവ് സമാനമായ കുറ്റകൃത്യം ചെയ്തു. ലിഫ്റ്റ് കാത്തുനില്‍ക്കുകയായിരുന്ന 19 വയസുകാരിയുടെ കയ്യില്‍ പിടിക്കുകയും ലിഫ്റ്റില്‍ കയറിയതിനു പിന്നാലെ ചുംബിക്കുകയും ചെയ്തു. പേടിച്ചുപോയ പെണ്‍കുട്ടി വീട്ടിലെത്തി വിവരം…

    Read More »
Back to top button
error: