Month: June 2023

  • Kerala

    ശബരിമല വിമാനത്താവളത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

    കോട്ടയം:ശബരിമല വിമാനത്താവളത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കു കേന്ദ്രാനുമതി ലഭിച്ചതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ട്‘-ന്റെ പുതിയ എപ്പിസോഡില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ മാതൃകയില്‍ സര്‍ക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹകരണത്തോടെയാകും ശബരിമല വിമാനത്താവളവും പൂര്‍ത്തിയാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    Read More »
  • Kerala

    ഈരാറ്റുപേട്ട കളത്തുകടവില്‍ മാതൃസഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു

    കോട്ടയം: ഈരാറ്റുപേട്ട കളത്തുകടവില്‍ മാതൃസഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു.എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്. തൊടുപുഴ റൂട്ടില്‍ കളത്തുകടവിന് സമീപം വെട്ടിപ്പറമ്ബ് ജങ്ഷനിലാണ് കൊലപാതകമുണ്ടായത്. സംഭവുമായി ബന്ധപെട്ട് ലിജോയുടെ മാതൃസഹോദരൻ ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് മൂന്നരയോടുകൂടിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ലിജോയും പൊലീസ് കസ്റ്റഡിയിലായ ജോസും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും വെട്ടിപ്പറമ്ബ് ജങ്ഷനിലുള്ള കടയുടെ മുന്നില്‍വെച്ച്‌ ജോസ് ലിജോയെ കുത്തുകയുമായിരുന്നു. സംഭവത്തില്‍ ജോസിന്റെ മകൻ സെബാസ്റ്റ്യനും പരിക്കേറ്റിട്ടുണ്ട്. കുത്തിയതിന് ശേഷം കത്തിയുമായി നടന്നുപോയ ജോസിനെ പൊലീസ് പിടികൂടുകയായിരുന്നു. അടുത്തിടെയാണ് ജോസ് മോഷണ കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ജോസിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിലും ഇരുവരും പ്രതികളാണ്.

    Read More »
  • Kerala

    കേരളത്തിൽ മഴ പെയ്യണം;തമിഴ്നാട്ടിലെ കര്‍ഷകര്‍ തേക്കടിയിലെത്തി പ്രാര്‍ത്ഥന നടത്തി

    തേക്കടി: കേരളത്തിൽ മഴ പെയ്യാൻ വേണ്ടി തമിഴ്നാട്ടിലെ കര്‍ഷകര്‍ തേക്കടിയിലെത്തി പ്രാര്‍ത്ഥന നടത്തി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറവായതിനാല്‍ തേനിയിലെ നെല്‍കൃഷിക്ക് വെള്ളം കിട്ടാതാകുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍ തേക്കടിയിലെത്തി പ്രാർത്ഥന നടത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇപ്പോള്‍ 116.15 അടി വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 130 അടിക്കു മുകളിലായിരുന്നു ജലനിരപ്പ്. ജൂണ്‍ മാസത്തോടെ മഴയെത്തുമെന്ന പ്രതീക്ഷയില്‍ കൃഷിക്കാര്‍ ജൂണ്‍ ഒന്ന് മുതല്‍ തന്നെ മുല്ലപ്പെരിയാറില്‍ നിന്നും വെള്ളമെടുത്ത് തുടങ്ങിയിരുന്നു. പക്ഷേ, കാലവര്‍ഷം ചതിച്ചതോടെ തമിഴ്നാട്ടിലെ കര്‍ഷകര്‍ ആശങ്കയിലായി. ഇതിനെത്തുടര്‍ന്നാണ് തേക്കടിയിലെത്തി പ്രാര്‍ത്ഥന ആരംഭിച്ചത്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ തേക്കടിയിലുള്ള ഐബിയിലും മുറ്റത്തെ ക്ഷേത്രത്തിലുമാണ് പ്രാര്‍ത്ഥന നടത്തിയത്.

    Read More »
  • NEWS

    തോക്ക് കൊണ്ട് കളിച്ച രണ്ടു വയസ്സുകാരന്റെ വെടിയേറ്റ് ഗർഭിണിയായ അമ്മ മരിച്ചു

    ന്യൂയോര്‍ക്ക്: അമേരിക്കയില്‍ തോക്ക് കൊണ്ട് കളിക്കുന്നതിനിടെ രണ്ടു വയസുകാരന്റെ വെടിയേറ്റ് ഗര്‍ഭിണിയായ അമ്മ മരിച്ചു. ജൂണ്‍ 16 വെള്ളിയാഴ്ച അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. എട്ട് മാസം ഗര്‍ഭിയായിരുന്ന ലോറ ലില്‍ഗ് ആണ് ദാരുണമായി മരിച്ചത്. ഡ്രോയറില്‍ നിന്ന് അച്ഛന്റെ തോക്കെടുത്താണ് കുട്ടി കളിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടൻ തന്നെ ലോറയെ ആശുപത്രിയിലെത്തിച്ച്‌ സിസേറിയന് വിധേയമാക്കിയെങ്കിലും ഗര്‍ഭസ്ഥ ശിശുവിനെയും അമ്മയേയും രക്ഷിക്കാനായില്ല.

    Read More »
  • Kerala

    ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

    തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. തൈക്കാട് വലിയശാല സ്വദേശി ക്രിസ്റ്റഫറിനെയാണ് അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.   കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    ഭാര്യയെ മണ്ണെണ്ണ ഒഴിച്ച്‌ തീവെച്ചു കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും 

    ആലപ്പുഴ:ഭാര്യയെ മണ്ണെണ്ണ ഒഴിച്ച്‌ തീവെച്ചു കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാര്‍ത്തികപ്പള്ളി മഹാദേവികാട് വിഷ്ണു ഭവനത്തില്‍ സിന്ധുവിനെ (48) കൊന്ന കേസിലാണ് ഭര്‍ത്താവ് സാബു(53)വിന് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യന്‍ പ ശിക്ഷ വിധിച്ചത്.   സാബു നിരന്തരമായി ഭാര്യയുമായി കലഹത്തിലായിരുന്നു. സാബു ബലമായി മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സിന്ധു എതിര്‍ത്തു. ഇതിന്റെ വൈരാഗ്യത്തില്‍ സാബു മണ്ണെണ്ണ ഒഴിച്ച്‌ സിന്ധുവിനെ കൊന്നെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

    Read More »
  • NEWS

    കത്തുന്ന ചൂടിന് ആശ്വാസം പകര്‍ന്ന് ഒമാനിൽ കനത്തമഴ

    മസ്കറ്റ്: കത്തുന്ന ചൂടിന് ആശ്വാസം പകര്‍ന്ന് ഒമാനിൽ കനത്തമഴ. കാറ്റിന്റെയും ഇടിയുടെയും അകമ്ബടിയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്.വിവിധ ഗവര്‍ണറേറ്റുകളിൽ മഴ ലഭിച്ചു. വ്യാഴാഴ്ച രാത്രിയോടെതന്നെ പലയിടത്തും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വെള്ളിയാഴ്ച രാവിലെ ചാറി തുടങ്ങിയ മഴ ഉച്ചക്കുശേഷമാണ് ശക്തമായത്. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനിലയില്‍ പ്രകടമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതേസമയം അനിഷ്ടസംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബഹ്‌ലയിലെ സല്‍സാദ്, നിസ്‌വ, മുദൈബി, ഇബ്ര തുടങ്ങിയ സ്ഥലങ്ങളിലും സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്.

    Read More »
  • Crime

    വഴക്കിനെ തുടര്‍ന്ന് ഭാര്യ തന്റെ ജനനേന്ദ്രിയം അറുക്കാൻ ശ്രമിച്ചെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ !

    കാൺപൂർ:വഴക്കിനെ തുടര്‍ന്ന് ഭാര്യ തന്റെ ജനനേന്ദ്രിയം അറുക്കാൻ ശ്രമിച്ചെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ വരുണ്‍ വിഹാര്‍ എന്നയാളാണ് ഭാര്യയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. രാത്രിയില്‍ ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്ബോഴായിരുന്നു യുവതിയുടെ ആക്രമണം.   ജൂണ്‍ 14 നായിരുന്നു സംഭവം. രാത്രി ഭാര്യയുമായി വഴക്കുണ്ടായിരുന്നതായി ഇയാളുടെ പരാതിയില്‍ പറയുന്നു. ഇത് പിന്നീട് രൂക്ഷമായി. ഇതിനു ശേഷം ഉറങ്ങാൻ കിടന്ന തന്നെ ഭാര്യ ബ്ലേഡ് ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ പരാതി.   വേദനയില്‍ ഞെട്ടിയുണര്‍ന്ന് നിലവിളിക്കാൻ തുടങ്ങിയതോടെ ഭാര്യ ഓടി രക്ഷപ്പെട്ടെന്നും യുവാവ് പറയുന്നു. യുവാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ക്ലീനര്‍ ആയി ജോലി ചെയ്യുകയാണ് വരുണ്‍.

    Read More »
  • Kerala

    മഴയൊഴിഞ്ഞ വയലുകളിൽ ഞാറ്റുവേലയ്ക്ക് തുടക്കം

    കാർഷിക മേഖലയുടെ വരദാനമായാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്. അതിൽ തന്നെ പ്രമുഖനാണ് “തിരുവാതിര ഞാറ്റുവേല”. ഒരു വർഷം ലഭിക്കുന്ന മഴയുടെ അളവിനെയും കാർഷിക വിളകളുടെ വളർച്ചയെയും കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകൾ കുറിച്ചുട്ടുള്ളത്. ഭൂമിയിൽ നിന്നും സൂര്യനെ നോക്കുമ്പോൾ സൂര്യൻ ഏതു നക്ഷത്രത്തിന് അടുത്താണോ നിൽക്കുന്നത് അതാണ് ഞാറ്റുവേല എന്നറിയപ്പെടുന്നത്. കൊമ്പൊടിച്ചു കുത്തിയാലും കിളിര്‍ക്കും എന്നാണ് തിരുവാതിര ഞാറ്റുവേലയെ കുറിച്ചുള്ള പഴമൊഴി. മലയാള മാസമായ മിഥുനം ഏഴിനാണ് തിരുവാതിര ഞാറ്റുവേല. സാധാരണ തിരിമുറിയാത്ത മഴയെന്നാണ് തിരുവാതിര ഞാറ്റുവേലയെകുറിച്ച് പറയുക. ഫലവൃക്ഷത്തൈകളും ചെടികളും നടാന്‍ ഏറ്റവും അനുയോജ്യമായ സമയം എന്നാണ് കര്‍ഷകര്‍ ഇതേ കുറിച്ച് പറയുന്നത്. ഒരാഴ്ച വെയിലും ഒരാഴ്ച മഴയുമാണ് ഞാറ്റുവേലയിലെ പ്രത്യേകത.  രണ്ടാഴ്ചത്തോളം ആണ് ഞാറ്റുവേല നീണ്ടുനിൽക്കുക.ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല ജൂൺ 22ന് ആരംഭിച്ചു. 27 നക്ഷത്രങ്ങള്‍ക്ക് 27 ഞാറ്റുവേലകളുണ്ട്. ഇതില്‍ 10 എണ്ണം നന്നായി മഴ ലഭിക്കുന്നവയാണ്. എല്ലാ ഞാറ്റുവേലകളുടെയും ശരാശരി ദൈര്‍ഘ്യം പതിമൂന്നര ദിവസമാണെങ്കില്‍ തിരുവാതിരയുടേത് 15 ദിവസമാണ്.…

    Read More »
  • India

    ഉത്തർപ്രദേശിൽ ട്രാക്‌ടറില്‍ ഇടിച്ച ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി;ആറ് പേര്‍ക്ക് പരിക്ക്

    ആഗ്ര:ട്രാക്‌ടറില്‍ ഇടിച്ച ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി ആറ് പേര്‍ക്ക് പരിക്ക്.ആഗ്രയിലെ പഹാര്‍പൂരില്‍ ലെവല്‍ ക്രോസില്‍ ആണ് സംഭവം. പഹാര്‍പൂര്‍-റുബ്ബാസ് റെയില്‍ സെക്ഷനിലെ ലെവല്‍ ക്രോസില്‍ വച്ച്‌ ട്രാക്‌ടറില്‍ ഇടിച്ച ഗുഡ്‌സ് ട്രെയിനിന്‍റെ നാല് ബോഗികള്‍ പാളം തെറ്റുകയായിരുന്നുവെന്ന് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രാക്‌ടറില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

    Read More »
Back to top button
error: