KeralaNEWS

കാസർകോട് സംഘർഷം; പോലീസുമായി ഏറ്റുമുട്ടി കോൺഗ്രസ് പ്രവർത്തകർ

കാഞ്ഞങ്ങാട്: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ കാസര്‍ഗോഡ് ജില്ലയിലു‌ടനീളം വൻ പ്രതിഷേധം.പ്രതിഷേധക്കാർ പലസ്ഥലങ്ങളിലും പോലീസുമായും ഏറ്റുമുട്ടി.
ജില്ലയിലെ പല സ്ഥലങ്ങളിലും റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ വിരട്ടിയോടിക്കാൻ ശ്രമിച്ച പൊലീസിനു നേരേ പ്രവര്‍ത്തകര്‍ രോഷാകുലരായി.പോലീസുമായി ഏറ്റുമുട്ടിയ പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.
കാഞ്ഞങ്ങാട് ടൗണില്‍ നടന്ന പ്രതിഷേധം രാജ് മോഹൻ എംപി ഉദ്ഘാടനം ചെയ്തു. പുതിയ കോട്ടയില്‍ നിന്നു പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പഴയ ബസ് സ്റ്റാൻഡ് റോഡും ഉപരോധിച്ചു.ഇതോടെ ഗതാഗതവും താറുമാറായി.
പ്രകടനത്തിനും ഉപരോധത്തിനും രാജ്മോഹൻ എംപിക്കു പുറമേ, ഡിസിസി പ്രസിഡന്റ് കെ.പി. ഫൈസല്‍, നേതാക്കളായ കെ.പി.കുഞ്ഞിക്കണ്ണൻ, അഡ്വ. പി.വി സുരേഷ്, സി.വി. ജെയിംസ്, അഡ്വ. കെ.കെ. രാജേന്ദ്രൻ, വിജയൻ, ധന്യ സുരേഷ്, ഗീതാ കൃഷ്ണ, മിനി ചന്ദ്രൻ, വി.പി. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: