CrimeNEWS

വീടുകയറി യുവതിക്കെതിരേ ബ്ലേഡ് ആക്രമണം; പ്രതി ഓട്ടോയില്‍ രക്ഷപ്പെട്ടു

കണ്ണൂര്‍: കൂത്തുപറമ്പില്‍ യുവതിയെ വീട്ടില്‍ കയറി ആക്രമിച്ചു. കളരിമുക്ക് മയിച്ചാല്‍ റോഡിലെ എന്‍.കെ.ഷിമിക്കുനേരമയാണ് ആക്രമണമുണ്ടായത്. ഓട്ടോയില്‍ യുവതിയുടെ വീട്ടില്‍ എത്തിയ മാലൂര്‍ സ്വദേശിയായ നൗഫല്‍ (38) ആണ് ആക്രമണം നടത്തിയത്. ഇരു കൈകള്‍ക്കും മുറിവേറ്റ യുവതിയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് 1.15നായിരുന്നു സംഭവം. വീട്ടില്‍ എത്തിയ നൗഫല്‍ കിടപ്പുമുറിയില്‍ ഇരിക്കുകയായിരുന്ന ഷിമിയുടെ ഇരു കൈകളിലും ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ചു. ഷിമിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പിതാവ് ചന്ദ്രനെ കണ്ടതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. രക്തം വാര്‍ന്ന് അവശനിലയിലായ ഷിമിയെ നാട്ടുകാര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചു.

Signature-ad

ഷിമിയുടെ ഭര്‍ത്താവ് രാജേഷ് വിദേശത്താണ്. ഭര്‍ത്താവിനു വേണ്ടി വാങ്ങിയ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിനു കാരണമെന്ന് പോലീസ് വ്യക്തമാക്കി. കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: