Month: June 2023

  • India

    പാർലമെന്‍റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോൽ പ്രധാനമന്ത്രി ഏറ്റുവാങ്ങിയ ദിവസം തന്നെ അത് വളഞ്ഞുപോയി എന്ന് ആവർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

    ചെന്നൈ: പാർലമെൻറ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോൽ പ്രധാനമന്ത്രി ഏറ്റുവാങ്ങിയ ദിവസം തന്നെ അത് വളഞ്ഞുപോയി എന്ന് ആവർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ചെങ്കോൽ ചോളപരമ്പരയുടെ യഥാർത്ഥ പാരമ്പര്യം പേറുന്നതാണെങ്കിൽ തമിഴ്നാടിന് അഭിമാനം തന്നെയാണ്. എന്നാൽ പല ചരിത്രകാരന്മാരും ഈ ചെങ്കോലിന് ചോളരാജവംശവുമായി യാതൊരു ബന്ധവുമില്ല എന്നാണ് പറയുന്നതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. ഇന്ത്യയുടെ അഭിമാനം ഉയർത്തിയ ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴയ്ക്കുന്നത് നാം കണ്ടുവെന്നും സ്റ്റാലിൻ പറഞ്ഞു. വിദേശപര്യടനത്തിന് ശേഷം തിരിച്ചെത്തിയ ശേഷം ചെന്നൈയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിൻറെ നയം തമിഴ്നാട്ടിലും നടപ്പാക്കിത്തുടങ്ങിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിമർശിച്ചു. ആദായ നികുതി വകുപ്പിനേയും സിബിഐയേയും ഇഡിയേയും ഉപയോഗിച്ച് പ്രതികാരം ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും മറ്റ് സംസ്ഥാനങ്ങളിലേപ്പോലെ തമിഴ്നാട്ടിലും തുടങ്ങി. സ്റ്റാലിൻ വിദേശപര്യടനത്തിന് തിരിച്ചതിന് തൊട്ടുപിന്നാലെ തമിഴ്നാട് വൈദ്യുതി മന്ത്രി വി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ഇഡി…

    Read More »
  • Kerala

    രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ.

    തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ ഹെൽത്ത് ഫിനാൻസിംഗ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘അനുഭവ് സദസ്’ ദേശീയ ശിൽപശാലയിലും സംസ്ഥാനത്തെ സൗജന്യ ചികിത്സ മാതൃകാപരമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ചെറുതും ഇടത്തരവുമായ സാമ്പത്തിക രാഷ്ട്രങ്ങളിൽ ഇത്തരം പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിന്റെ സാധ്യതകൾ ഡോ. ഗ്രേസ് അച്യുഗുരാ ആരാഞ്ഞു. രോഗികൾക്ക് അവരുടെ സ്വന്തം കൈയ്യിൽ നിന്നുമെടുത്തുള്ള ചികിത്സാ ചെലവ് കൂടുന്നുണ്ടോ, കുറയുന്നുണ്ടോ എന്ന് പഠനം നടത്താൻ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നതായും ലോകാരോഗ്യ സംഘടനാ പ്രതിനിധി പറഞ്ഞു. കേരളത്തിൽ സൗജന്യ ചികിത്സാ പദ്ധതികളിലൂടെ രോഗികൾക്ക് അവരുടെ സ്വന്തം കൈയ്യിൽ നിന്നുള്ള ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിച്ചിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ 3200 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നൽകാനായി. ഇന്ത്യയിൽ…

    Read More »
  • LIFE

    അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2ന്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; രണ്ട് പേർക്ക് പരുക്ക്

    ഹൈദരാബാദ്: അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2: ദി റൂൾ ചിത്രത്തിന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുകയാണ് എന്നാണ് വിവരം. അതേ സമയം പുഷ്പ 2 ലെ അണിയറക്കാരുമായി തെലങ്കാനയിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക് മടങ്ങുകയായിരുന്ന ബസ് അപടത്തിൽപ്പെട്ടുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഹൈദരാബാദ്-വിജയവാഡ ഹൈവേയിൽ നാർക്കറ്റ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ ചിത്രത്തിൽ പ്രവർത്തിക്കുന്ന രണ്ട് സാങ്കേതിക പ്രവർത്തകരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം നിർത്തിയിട്ട ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിലേക്ക് പുഷ്പ 2 യൂണിറ്റ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്കാണ് ഹൈദരാബാദ്-വിജയവാഡ ഹൈവേയിൽ ഉണ്ടായത്. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് കൂടുതൽ അറിയാൻ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ച് ഏപ്രിൽ 7…

    Read More »
  • Kerala

    സാമൂഹിക മാധ്യമങ്ങളിൽ തരം​ഗമായി ഉമ്മൻ ചാണ്ടി സ്മരണകൾ! ഉമ്മൻ ചാണ്ടിയോടൊപ്പം ഇരിക്കാനും വിഷമം പറയാനും ലക്ഷങ്ങള്‍ ഒന്നും ആശ്യമില്ലായിരുന്നു… പിണറായിക്കെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ രൂക്ഷവിമർശനം

    തിരുവനന്തപുരം: യുഎസിലെ ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ സംഘാടക സമിതിയുടെ പേരിൽ വൻതുക പിരിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ കേരളമുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്ത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസമ്മതിയും ലാളിത്യവും ഉയർത്തിക്കാട്ടിയാണ് പിണറായി വിജയനെതിരെ കോൺഗ്രസ് നേതാക്കളുടെ വിമർശനം. മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ 82 ലക്ഷം രൂപ പിരിച്ചെടുക്കുന്നുവെന്നായിരുന്നു വാർത്തകൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടൊപ്പം ഇരിക്കാനും വിഷമം പറയാനും ലക്ഷങ്ങൾ ഒന്നും ആശ്യമില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ”ഉമ്മൻ ചാണ്ടി സാറിന്റെ കാർ യാത്രയെ പറ്റി സാധാരണ പറയാറുണ്ട് ആ യാത്ര കണ്ടാൽ കാർ കമ്പനിക്കാർ കേസ് കൊടുക്കും. കാരണം അത്രയേറെ ആളുകൾ എപ്പോഴും കാറിലുണ്ടാകും… ആ മനുഷ്യൻ അങ്ങനെയാണ് ആൾക്കൂട്ടത്തിലാണ് ജീവിക്കുന്നത്. അപ്പോഴാണ് ചില അല്പന്മാർക്ക് ഒപ്പമിരിക്കണേൽ 82 ലക്ഷം എന്നൊക്കെയുള്ള വാർത്ത കേൾക്കുന്നത്… ഇതെന്താ ജെയിംസ് കാമറുണിന്റെ ‘അവതാർ’ വല്ലതുമാണോ ചെയറിന് അനുസരിച്ച് റേറ്റ് വെക്കാൻ’- യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ…

    Read More »
  • Kerala

    ഭക്ഷ്യവിഷബാധ;പഠന കാംപില്‍ പങ്കെടുത്ത 20 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    കാസർകോട്: ഭക്ഷ്യവിഷബാധയെ തുടർന്ന് പഠന കാംപില്‍ പങ്കെടുത്ത 20 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്‍സിസി ട്യൂഷൻ സെന്റര്‍ കൊന്നക്കാട് റിസോര്‍ടില്‍ നടത്തിയ പഠന കാംപില്‍ പങ്കെടുത്ത 20 കുട്ടികളെയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍ സെകൻഡറി, വരക്കാട് ഹയര്‍ സെകൻഡറി, മാലോത്ത്‌ കസബ ഗവ. ഹയര്‍ സെകൻഡറി സ്കൂളുകളിലെ കുട്ടികളാണ് ചികിത്സയിലുള്ളത്. 150 ഓളം കുട്ടികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന പഠന കാംപില്‍ പങ്കെടുത്തത്.ഛര്‍ദിയും വയറിളക്കത്തെയും തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.16 കുട്ടികള്‍ വെള്ളരിക്കുണ്ട് ഗവ. ആശുപത്രിയിയിലും ബാക്കിയുള്ളവര്‍ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ ചികിത്സ തേടി ആശുപത്രികളിലേക്ക് എത്തി കൊണ്ടിരിക്കുകയാണെന്നാണ് വിവരം

    Read More »
  • India

    മൺസൂൺ ഓഫർ;ടിക്കറ്റിന്റെ 10 ശതമാനം കിഴിവുമായി ആകാശ എയർ

    കൊച്ചിയടക്കം രാജ്യത്തെ പല പ്രധാന നഗരങ്ങളിലേക്കും കുറഞ്ഞ ചെലവില്‍ വിമാന യാത്ര നടത്തുന്നതിന് പ്രത്യേക ഓഫറുമായി ആഭ്യന്തര വിമാനക്കമ്ബനിയായ ആകാശ എയര്‍. ജൂലൈ ഒന്ന് മുതല്‍ രാജ്യത്തെ 16 പ്രധാന നഗരങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് ആകര്‍ഷകമായ നിരക്ക്.’മണ്‍സൂണ്‍ ബൊണാൻസ’ഓഫര്‍ ബുക്ക് ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ അഞ്ച് വരെയാണ്. സമയപരിധിക്കുള്ളില്‍ ‘മണ്‍സൂണ്‍’ എന്ന കോഡ് ഉപയോഗിച്ച്‌ ബുക്ക് ചെയ്യുകയാണെങ്കില്‍ ടിക്കറ്റിന്റെ 10 ശതമാനം കിഴിവ് ലഭിക്കും.   എയര്‍ലൈനിന്റെ വെബ്‌സൈറ്റായ www.akasaair.com, Android, iOS ആപ്പുകള്‍, ട്രാവല്‍ ഏജൻസികള്‍, രാജ്യത്തുടനീളമുള്ള നിരവധി ഓണ്‍ലൈൻ ട്രാവല്‍ പോര്‍ട്ടലുകള്‍ എന്നിവയിലൂടെ ആകാശ എയറിലെ ഫ്ലൈറ്റുകള്‍ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം.

    Read More »
  • NEWS

    യുഎഇ വിസ ഇനി രാജ്യത്തിന് പുറത്തുപോകാതെ തന്നെ പുതുക്കാം

    അബുദാബി: യുഎഇയിലെ സന്ദര്‍ശക വിസ പുതുക്കാന്‍ ഇനി രാജ്യത്തിന് പുറത്തു പോകേണ്ടതില്ല. 30 ദിവസത്തേയും 60 ദിവസത്തേയും കാലാവധിയുള്ള സന്ദര്‍ശക വിസകളില്‍ യുഎഇയില്‍ എത്തിയ വിദേശികള്‍ക്ക് യുഎഇയില്‍ താമസിച്ചുകൊണ്ടുതന്നെ വിസാ കാലാവധി 30 ദിവസത്തേക്ക് കൂടി നീട്ടാന്‍ കഴിയും. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സ് എന്നിവയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. നേരത്തെയും വിസകള്‍ രാജ്യത്തിന് പുറത്ത് പോകാതെ പുതുക്കാനുള്ള സൗകര്യം ലഭ്യമായിരുന്നെങ്കിലും പിന്നീട് ഇത് നിര്‍ത്തലാക്കുകയായിരുന്നു. നിലവില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വെബ്‍സൈറ്റില്‍ നല്‍കിയിരിക്കുന്ന അറിയിപ്പ് പ്രകാരം 30 ദിവസവും 60 ദിവസവും കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ 30 ദിവസത്തേക്ക് കൂടി നീട്ടാനാവും. ഒരു സന്ദര്‍ശക വിസയുടെ കാലാവധി പരമാവധി ദീര്‍ഘിപ്പിക്കാനാവുന്നത് 120 ദിവസം വരെയാണെന്നും അറിയിപ്പില്‍ പറയുന്നു. ഒരു മാസത്തേക്ക് വിസ ദീര്‍ഘിപ്പിക്കാന്‍ ഏകദേശം 1150 ദിര്‍ഹമാണ് ചെലവ് വരുന്നതെന്ന്…

    Read More »
  • India

    വ്യോമസേനയുടെ പരിശീലന യുദ്ധവിമാനം തകര്‍ന്നു വീണു

    ബംഗളൂരു: വ്യോമസേനയുടെ പരിശീലന യുദ്ധവിമാനം തകര്‍ന്നു വീണു.കര്‍ണാടകയിലെ ചാമരാജ നഗറിലാണ് സംഭവം. ദിവസവും നടത്തുന്ന പരിശീലന പറക്കലിനിടെയായിരുന്നു അപകടം. വിമാനം പൂര്‍ണമായി കത്തിനശിച്ചു.സംഭവത്തിൽ ആളപായമില്ല. വനിതകൾ അടക്കമുള്ള പൈലറ്റുമാര്‍ വിമാനത്തിലുണ്ടായിരുന്നു.ഇവർ സുരക്ഷിതമായി നിലത്തിറങ്ങി.   അതേസമയം അപകട കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടു.

    Read More »
  • Crime

    കണ്ണൂർ ട്രെയിൻ തീവയ്പ് കേസിൽ പിടിയിലായത് ഉത്തർപ്രദേശ് സ്വദേശിയെന്ന് പൊലീസ്; പ്രതി കുറ്റം സമ്മതിച്ചെന്ന് സൂചന

    കണ്ണൂർ: ട്രെയിൻ തീവയ്പ് കേസില്‍ പിടിയിലായ പ്രതി ഉത്തർപ്രദേശ് സ്വദേശിയാണെന്ന് വ്യക്തമാക്കി പൊലീസ്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. നേരത്തെ ട്രെയിനിന് മുന്നിൽ ചവർ കൂട്ടിയിട്ട് കത്തിച്ച കേസിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇന്നലെ ഷർട്ട് ധരിക്കാതെ പ്രതി കണ്ണൂർ റെയിൽവെ സ്റ്റേഷന്റെ ഭാഗത്തുണ്ടായിരുന്നു. ഇയാളെ ബിപിസിഎല്ലിലെ ഉദ്യോഗസ്ഥനാണ് കണ്ടത്. ഈ സാക്ഷി പ്രതിയെ തിരിച്ചറിയേണ്ടതുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചെന്നാണ് സൂചന. എന്നാൽ പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

    Read More »
  • NEWS

    മഞ്ജിമയുടെ മുഖഭാവം കണ്ടോ? വിവാഹദിവസത്തെ രസകരമായ നിമിഷം പങ്കുവച്ച് താരം; കമന്റുകളുമായി സോഷ്യല്‍ മീഡിയ

    മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് നടന്‍ ഗൗതം കാര്‍ത്തിക്കും മഞ്ജിമ മോഹനും വിവാഹിതരായത്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിത വിവാഹ ദിവസത്തെ മറ്റൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മഞ്ജിമ. വിവാഹവേഷത്തില്‍ വളരെ സിംപിളായി നില്‍ക്കുന്ന താരദമ്പതികളുടെ ഭാവങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഫോട്ടോയില്‍ മഞ്ജിമ ഒരു പ്രത്യേക ഭാവത്തോടെ ആരെയോ നോക്കുകയാണ്, മഞ്ജിമയെ നോക്കുന്ന ഗൗതമിനേയും ഫോട്ടോയില്‍ കാണാം. ദിസ് ഈസ് അസ് ഇന്‍ എ നട്ട്ഷെല്‍ എന്നാണ് മഞ്ജിമ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് താരങ്ങളുടെ ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. ഗൗതമിന്റെ റിയാക്ഷന്‍, ക്യൂട്ട് കപ്പിള്‍ എന്നൊക്കെയാണ് ചിത്രത്തിന് വരുന്ന കമന്റുകള്‍. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. 2019 ല്‍ ഇരുവരും ഒന്നിച്ചെത്തിയ ‘ദേവരട്ടം’ എന്ന സിനിമയ്ക്ക് ശേഷമാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. തങ്ങളുടെ വിവാഹ ദിവസം പോലും ആളുകള്‍ ബോഡി ഷെയിമിങ് നടത്തിയിരുന്നുവെന്ന് മഞ്ജിമ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.…

    Read More »
Back to top button
error: