KeralaNEWS

കൂട്ടുകാരിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത് പണം നൽകാതെ മുങ്ങിയ ഗ്രേഡ് എസ്‌ഐയെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്:കൂട്ടുകാരിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത് ‘വിശ്രമിച്ച’ ശേഷം പണം നൽകാതെ മുങ്ങിയ ഗ്രേഡ് എസ്‌ഐയെ സസ്പെൻഡ് ചെയ്തു.കോഴിക്കോട് ട്രാഫിക്കിലെ ഗ്രേഡ് എസ്ഐയ്ക്കെതിരെയാണ് നടപടി.ഇയാൾക്കെതിരെ പോലീസ് വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 10നാണ് സ്ത്രീയുമൊത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഹോട്ടലിൽ ഇയാൾ മുറിയെടുത്തത്.അഡ്വാൻസ് നൽകി മൂന്ന് മണിക്കൂർ വിശ്രമിക്കാൻ മുറിയെടുത്തെങ്കിലും തിരിച്ചു പോകുമ്പോൾ ബാക്കി പണം നൽകിയിരുന്നില്ല.തുടർന്ന് ഹോട്ടൽ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് ആൾ സിറ്റി ട്രാഫിക്കിലെ എസ്ഐ ആണെന്ന് മനസ്സിലായത്.

ഒരു മണിക്ക് കൂട്രുകാരിക്കൊപ്പം വിശ്രമത്തിനെത്തിയ അദ്ദേഹം വൈകിട്ട് 4 നാണ് ഹോട്ടലിൽ നിന്നും തിരിച്ചുപോയത്.എന്നാൽ ബാലൻസായ ഹോട്ടൽ വാടക 1,000 രൂപ നൽകിയില്ല. പണം ലഭിക്കാത്ത സാഹചര്യത്തിൽ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചപ്പോഴാണ് ആൾ ട്രാഫിക് എസ്ഐയാണെന്ന് മനസ്സിലായത്.തുടർന്ന് ഹോട്ടലുകാർ സിറ്റി പോലീസ് കമ്മീഷണർക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുകയായിരുന്നു.

 

മണൽ മാഫിയ സംഘത്തലവന് ഒത്താശ ചെയ്യുകയും അറസ്റ്റ് വിവരങ്ങൾ ചോർത്തുകയും ചെയ്തെന്ന ആരോപണത്തിലാണ് ഇദ്ദേഹത്തെ ബേപ്പൂർ സ്റ്റേഷനിൽ നിന്നു ട്രാഫിക് യൂണിറ്റിലേക്ക് സ്ഥലം മാറ്റിയത്.ബേപ്പൂർ സ്‌റ്റേഷനിലെ പിആർഒ ആയിരിക്കെ മണൽ മാഫിയ തലവനുമായി നടത്തിയ ഫോൺ വിളി – വാട്സാപ് ചാറ്റ് വിവരങ്ങൾ പുറത്തുവന്നതിനെത്തുടർന്നായിരുന്നു നടപടി.

Back to top button
error: