മുംബൈ: നിർമാണം പൂർത്തിയായതിന് പിന്നാലെ പുതിയ റോഡ് കൈകൊണ്ട് ഉയർത്തി ഗ്രാമവാസികൾ! സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മഹാരാഷ്ട്രയിലാണ് വിചിത്രമായ സംഭവം. 38 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പുതിയതായി നിർമിച്ച റോഡ് ഗ്രാമീണർ പരവതാനി പോലെ ഉയർത്തുന്നു. റോഡ് നിർമിച്ച കരാറുകാരനെ ഗ്രാമീണർ രൂക്ഷമായി വിമർശിക്കുന്നതും വീഡിയോയിൽ കാണാം. റാണാ താക്കൂർ എന്ന് പേരുള്ള കരാറുകാരനാണ് റോഡ് നിർമിച്ചത്. റോഡ് നിർമാണം മുഴുവൻ ക്രമക്കേടാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ അംബാദ് താലൂക്കിലെ കർജത്-ഹസ്ത് പൊഖാരിയിലാണ് സംഭവം നടന്നതെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പിഎം റൂറൽ റോഡ് സ്കീം) പ്രകാരമാണ് റോഡ് നിർമ്മിച്ചത്. റോഡിന്റെ നിർമ്മാണത്തിനായി ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് കരാറുകാരൻ അവകാശപ്പെട്ടിരുന്നു. മഹാരാഷ്ട്ര സർക്കാരിനെയും നാട്ടുകാർ വിമർശിച്ചു. ഇത്രയും നിലവാരമില്ലാത്ത റോഡ് നിർമാണത്തിന് അനുമതി നൽകിയ എഞ്ചിനീയർക്കെതിരെയും നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പരമ്പരാഗത റോഡ് നിർമ്മാണത്തിൽ മെറ്റൽ, മണൽ, ഒതുക്കിയ മണ്ണ് എന്നിവയുടെ മിശ്രിതമാണ് ഉപയോഗിക്കുന്നത്. റോഡിന്റെ ഈട് വർധിപ്പിക്കാൻ എഞ്ചിനീയർമാർ കോൺക്രീറ്റും ഉപയോഗിക്കുന്നു.
https://twitter.com/DcWalaDesi/status/1663907186290950145?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1663907186290950145%7Ctwgr%5E53b11be9a8302fa7ad21b19897f08f5ef87dce98%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FDcWalaDesi%2Fstatus%2F1663907186290950145%3Fref_src%3Dtwsrc5Etfw